ഇന്ത്യന്‍ വീസ ലഭിക്കാഞ്ഞതിനാല്‍ ഇന്ത്യന്‍ യുവാവിനെ ഓണ്‍ലൈനായി വിവാഹം കഴിച്ച് പാക്കിസ്ഥാന് സുന്ദരി. പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യന്‍ യുവാവിനെ വിവാഹം കഴിക്കാനായി നാലു കുട്ടികളുമായി അതിര്‍ത്തി കടന്നെത്തിയ സീമാ ഹൈദറും പാക്കിസ്ഥാനി യുവാവിനെ വിവാഹം കഴിക്കാനായി രണ്ടുകുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ പോയ അഞ്ജുവും അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതിനിടയിലാണ് പുതിയൊരു ഇന്തോ-പാക് പ്രണയകഥ കൂടി പുറത്തു വരുന്നത്. കറാച്ചി സ്വദേശിനിയായ അമീന തന്റെ വിവാഹത്തിന് വീസ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ പ്രതിശ്രുതവരനായ അര്‍ബാസ് ഖാനുമായി ഓണ്‍ലൈനായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ”അമീന വീസയ്ക്ക് അപേക്ഷിക്കും. അംഗീകാരമില്ലാത്തതിനാലാണ് ഞാന്‍ പാക്കിസ്ഥാനിലേക്ക് പോയി വിവാഹം കഴിക്കാതിരുന്നത്. ഇന്ത്യയില്‍ എത്തിയാല്‍ ഞങ്ങള്‍ വീണ്ടും വിവാഹം കഴിക്കേണ്ടിവരും.” ബുധനാഴ്ച ചടങ്ങിന് ശേഷം അര്‍ബാസ് പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അര്‍ബാസ് ഖാന്, തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമാണ് ജോധ്പുരിലെ ഓസ്വാള്‍ സമാജ് ഭവനില്‍…
Read MoreTag: india
യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിലെ വന്ദേഭാരതുകള്‍ക്ക് ! കണക്കുകള്‍ ഇങ്ങനെ…
യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകള്‍ക്ക്. രാജ്യത്തോടുന്ന 23 വന്ദേഭാരത് ട്രെയിനുകളില്‍, മികച്ച പ്രകടനം കാഴ്ചവച്ചത് കാസര്‍ഗോഡ്-തിരുവനന്തപുരം ട്രെയിനാണ്. തൊട്ടുപിന്നിലുള്ളത് തിരുവനന്തപുരം- കാസര്‍ഗോഡ് വന്ദേഭാരതും. റെയില്‍വേയാണ് ഈ വിവരം പുറത്തുവിട്ടത്. കാസര്‍ഗോഡ്-തിരുവനന്തപുരം വന്ദേഭാരതില്‍ നിലവില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ ഏകദേശം ഇരട്ടിയോളം ആള്‍ക്കാരാണ് യാത്രചെയ്യാനായി കാത്തിരിക്കുന്നത്(ഒക്യുപെന്‍സി നിരക്ക് 183 ശതമാനം). തിരുവനന്തപുരം- കാസര്‍ഗോഡ് വന്ദേഭാരതില്‍ ഒക്യുപെന്‍സി നിരക്ക് 176 ശതമാനമാണ്. മൂന്നാം സ്ഥാനത്തുള്ളത് ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ വന്ദേഭാരത് എക്സ്പ്രസാണ്. 134 ശതമാനമാണ് ഇതിന്റെ ഒക്യുപെന്‍സി നിരക്ക്. ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് വന്ദേഭാരത് ട്രെയിനുകള്‍ ഔദ്യോഗികമായി കേരളത്തില്‍ ഓടിത്തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്ളാഗ് ഓഫ് ചെയ്തത്. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് മൂലം യാത്രക്കാര്‍ വന്ദേഭാരതിനെ സ്വീകരിക്കുമോ എന്ന് തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം അസ്ഥാനത്താണെന്ന് ആദ്യ ആഴ്ചകളില്‍ തന്നെ വ്യക്തമായി. ഏപ്രില്‍ 28 മുതല്‍ മേയ് മൂന്നുവരെ…
Read Moreഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് ഉടന്‍ രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ട് ചൈന ! ജേര്‍ണലിസ്റ്റുകളുടെ വിസ പുതുക്കി നല്‍കില്ല
ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് ഉടന്‍ തന്നെ രാജ്യം വിട്ടുപോകാന്‍ നിര്‍ദേശിച്ച് ചൈന. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കം. ഈ മാസം തന്നെ മാധ്യമ പ്രവര്‍ത്തകര്‍ രാജ്യം വിടണമെന്നാണ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോര്‍ട്ടറോടാണ് രാജ്യം വിടണമെന്നു നിര്‍ദേശിച്ചിരിക്കുന്നത്. ദ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടര്‍ നേരത്തേ ചൈനയില്‍നിന്നു മടങ്ങി. പ്രസാര്‍ ഭാരതി, ദ് ഹിന്ദു എന്നിവയിലെ രണ്ടു പേരുടെ വീസ പുതുക്കാന്‍ ഏപ്രിലില്‍ ചൈന തയാറായില്ല. പിന്നാലെയാണു നാലാമത്തെ ജേണലിസ്റ്റിനോടും മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുന്നതിനെപ്പറ്റി പ്രതികരിക്കാന്‍ ചൈനയുടെ വിദേശകാര്യ മന്ത്രാലയം തയാറായില്ല. നേരത്തേ, സിന്‍ഹുവ ന്യൂസ് ഏജന്‍സി, ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ എന്നിവയിലെ രണ്ടു ജേണലിസ്റ്റുകളുടെ വീസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു. പിടിഐ റിപ്പോര്‍ട്ടര്‍ രാജ്യം വിടുന്നതോടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള ചൈനയില്‍…
Read Moreഇത് പുതിയ ഇന്ത്യ ! മുമ്പത്തെക്കാള്‍ കൂടുതല്‍ തിരിച്ചടിക്കുന്ന രാജ്യമായി ഇന്ത്യമാറിയെന്ന് യു.എസ്; പാക്, ചൈന ബന്ധങ്ങളില്‍ ആശങ്ക…
അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ ആശങ്കയെന്ന് യു.എസ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുത വര്‍ധിച്ചു വരുന്നതായാണ് യു.എസ്. ഇന്റലിജന്‍സ് കമ്മ്യൂണിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. പാക് പ്രകോപനങ്ങള്‍ക്കെതിരെ മോദിയുടെ കീഴില്‍ ഇന്ത്യ കൂടുതല്‍ സൈനിക ശക്തി ഉപയോഗിച്ച് മറുപടി നല്‍കുന്നുണ്ടെന്നും യു.എസ്. വ്യക്തമാക്കി. പ്രസ്തുത റിപ്പോര്‍ട്ട് ഇന്റലിജന്‍സ് വിഭാഗം യു.എസ്. കോണ്ഗ്രസിനുമുന്പില് സമര്‍പ്പിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകളടക്കമുള്ള കാര്യങ്ങള്‍ക്ക് ഇരുരാജ്യങ്ങളും തയ്യാറാവുന്നുണ്ടെങ്കിലും സ്ഥിതി ശാന്തമല്ല. 2020-ലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിന്റെ അസ്വസ്ഥതകള്‍ ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ-പാക് ബന്ധത്തിലും യു.എസ്. ഇന്റലിജന്‍സ് ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ സ്ഥിതി ശാന്തമാണെങ്കിലും ഏത് സമയവും ആക്രമണം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് യു.എസ്. മുന്നറിയിപ്പ് നല്കുന്നു. പാകിസ്താനെ സംബന്ധിച്ച്, തീവ്രവാദസംഘങ്ങളെ പിന്തുണക്കുന്നതിന്റെ ദീര്‍ഘമായ ചരിത്രമുണ്ടെന്നും എന്നാല്‍ ഇന്ത്യയാവട്ടെ മുമ്പത്തെക്കാള്‍ തിരിച്ചടിക്കുന്ന രാജ്യമായി…
Read Moreഓപ്പറേഷന് ദോസ്ത് ! സിറിയയെ കരുതലോടെ ചേര്‍ത്തുപിടിച്ച് ഇന്ത്യ; ഇതുവരെ എത്തിച്ചത് ആറു ടണ്‍ അവശ്യവസ്തുക്കള്‍…
ഭൂകമ്പത്തിന്റെ ദുരിതമനുഭവിക്കുന്ന തുര്‍ക്കിയ്ക്കു പിന്നാലെ സിറിയയെയും ചേര്‍ത്തു പിടിച്ച് ഇന്ത്യ. അവശ്യ മരുന്നുകള്‍ അടക്കമുള്ള ആറ് ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യ സിറിയയ്ക്ക് കൈമാറി. ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട സി 130 ജെ സൈിനിക വിമാനം ബുധനാഴ്ച രാവിലെ സിറിയയിലെത്തി. തുര്‍ക്കിയില്‍ ഇതിനോടകം നാല് സൈനിക വിമാനങ്ങളില്‍ ഇന്ത്യ സഹായം എത്തിച്ചിട്ടുണ്ട്. മൊബൈല്‍ ഹോസ്പിറ്റല്‍ സംവിധാനങ്ങള്‍ അടക്കമുള്ളവയുമായാണ് ഇന്ത്യയുടെ നാലാമത്തെ വിമാനം തുര്‍ക്കിയില്‍ എത്തിയത്. ഇതില്‍ ഇന്ത്യന്‍ സൈന്യത്തിലെ 54 മെഡിക്കല്‍ ടീം അംഗങ്ങളുമുണ്ട്. തുര്‍ക്കിയിലേക്കും സിറിയയിലേക്കും സഹായം എത്തിക്കാനുള്ള ദൗത്യത്തിന് ഇന്ത്യ ‘ഓപ്പറേഷന് ദോസ്ത്’ എന്ന് പേരിട്ടു. ദൗത്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് വ്യക്തമാക്കി. ഇന്ത്യ നല്കുന്ന സഹായത്തിന് തുര്‍ക്കി കഴിഞ്ഞദിവസം നന്ദി അറിയിച്ചിരുന്നു. ഇന്ത്യയെ ‘ദോസ്ത്’ എന്നു വിശേഷിപ്പിച്ച തുര്‍ക്കി സ്ഥാനപതി ഫിറത്ത് സുനല്‍,…
Read Moreനാട്ടുകാരിയെ കല്യാണം കഴിച്ച ഇന്ത്യക്കാരന് ബെലാറസ് ഗവണ്മെന്റ് നല്‍കിയത് 1.28 ലക്ഷം രൂപ ! ഇതിനു പിന്നിലെ കാരണം…
ജീവിതത്തില്‍ പലര്‍ക്കും സൗഭാഗ്യങ്ങള്‍ പലവിധത്തിലാണ് വരുന്നത്. അത്തരത്തിലൊരു സൗഭാഗ്യം ജീവിതത്തില്‍ കടന്നു വന്നതിന്റെ കഥയാണ് മുംബൈ സ്വദേശിയായ ട്രാവല്‍ ബ്ലോഗര്‍ മിഥിലേഷിന് പറയാനുള്ളത്. കുറച്ചുകാലം മുമ്പാണ് മിഥിലേഷ് ബെലാറസുകാരിയായ ലിസയെ പ്രേമിച്ചു വിവാഹം കഴിക്കുന്നത്. അതിനു ശേഷം ബെലാറസില്‍ താമസമാക്കിയ ഇവര്‍ക്ക് അടുത്തിടെ ഒരു കുഞ്ഞു ജനിക്കുകയും ചെയ്തു. ഇപ്പോഴിതാ കുഞ്ഞു ജനിച്ചതിനു ശേഷം ബെലാറസ് ഗവണ്മെന്റില് നിന്നു കിട്ടിയ ആനുകൂല്യങ്ങളുടെ കണക്കുകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തുകയാണ് മിഥിലേഷ്. കുഞ്ഞു ജനിച്ച ഉടന്‍ തന്നെ തനിക്ക് 128000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുല്യമായ തുക ലഭിച്ചുവെന്നാണ് മിഥിലേഷ് പറയുന്നത്. ഇതു കൂടാതെ വരുന്ന മൂന്നു വര്‍ഷത്തേക്ക് ഓരോ മാസവും 18000 രൂപ വീതം അക്കൗണ്ടിലേക്ക് വരികയും ചെയ്യും. എന്നാല്‍ ബെലാറസില്‍ താമസിച്ചാല്‍ മാത്രമേ ഈ തുക ലഭിക്കുകയുള്ളൂ. തന്റെ ഭാര്യ ലിസയുടെയും കുഞ്ഞിന്റെയും വിശേഷങ്ങളും മിഥിലേഷ്…
Read Moreലോകം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് ! പക്ഷെ ‘ഇന്ത്യ’ രക്ഷപ്പെടും; കാരണം ഇങ്ങനെ…
ലോകമാകമാനം ഊര്‍ജ-ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ആഗോള മാന്ദ്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് വിലയിരുത്തി ലോക സാമ്പത്തിക ഫോറം. സ്വകാര്യ, പൊതുമേഖലകളിലെ പ്രമുഖ സാമ്പത്തികവിദഗ്ധരില്‍ ഒരു വിഭാഗമാണു ഫോറം നടത്തിയ സാമ്പത്തിക സര്‍വേയില്‍ ഈ മുന്നറിയിപ്പു നല്‍കിയത്. എന്നാല്‍ ഇന്ത്യയും ബംഗ്ലാദേശുമടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ നേട്ടമുണ്ടാക്കുമെന്നാണ് സര്‍വേയില്‍ പൊതുവെ ഉണ്ടായ നിരീക്ഷണം. ചൈനയില്‍ നിന്ന് ഉല്പാദനകേന്ദ്രങ്ങള് മറ്റു രാജ്യങ്ങളിലേക്ക് മാറ്റുന്ന സാഹചര്യമാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് രക്ഷയാകുക. ഉയരുന്ന നാണ്യപ്പെരുപ്പം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ നേരിടാനാകുമെന്ന പ്രത്യാശയാണു സാമ്പത്തികവിദഗ്ധര്‍ പൊതുവേ പങ്കുവയ്ക്കുന്നത്. 18% സാമ്പത്തികവിദഗ്ധര്‍ ഈ വര്‍ഷം മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കാണുന്നു. മൂന്നിലൊന്നു പേര് ഇതിനോടു യോജിച്ചില്ല. യുക്രൈന്-റഷ്യ യുദ്ധം ലോക സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുന്നത് തുടരും. യൂറോപ്പിന്റെ വളര്‍ച്ചയെ പിന്നോട്ടടിക്കുന്ന ഒരു പ്രധാനകാര്യം ഊര്‍ജ പ്രതിസന്ധിയാണെന്നതാണ് സര്‍വേയില്‍ ഉയര്‍ന്ന പൊതുവായ നിരീക്ഷണങ്ങളിലൊന്ന്. യുഎസിലെ വളര്‍ച്ചാ നിരക്കും ഈ…
Read Moreപഴയ സാധനങ്ങള്‍ വല്ലതും കൊടുക്കാനുണ്ടോ ! സെക്കന്‍ഡ് ഹാന്‍ഡ് വിമാനം അന്വേഷിച്ചു ചെന്ന പാക്കിസ്ഥാനെ ഗെറ്റൗട്ടടിച്ച് ഇന്ത്യയുടെ ഉറ്റസുഹൃത്തായ രാജ്യം…
സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന പാക്കിസ്ഥാനില്‍ കാര്യങ്ങള്‍ പരമദയനീയമാണ്. ഇന്ത്യയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഭീകരര്‍ക്ക് നല്കാന് നല്ല നാല് തോക്ക് പോലുമില്ലെന്നതാണ് അവസ്ഥ. അപ്പോള്‍ പിന്നെ യുദ്ധവിമാനങ്ങളുടെ കാര്യം പറയണോ ചൈനീസ് നിര്‍മ്മിതമായ ജെ എഫ് 17, ജെ 10 എന്നീ അത്യാധുനികമെന്ന് അവകാശപ്പെടുന്ന വിമാനങ്ങളുണ്ടെങ്കിലും പാകിസ്ഥാന് ആത്മവിശ്വാസമില്ല. കാരണം അത് ചൈനീസ് നിര്മിതമാണെന്നതു തന്നെ. എപ്പോഴാണ് പണി മുടക്കുകയെന്ന് യാതൊരു നിശ്ചയവുമില്ല. കോവിഡ് കാലത്ത് പോലും ഗുണമേന്മയില്ലാത്ത ഉല്‍പ്പന്നങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റിവിട്ട് കലക്കവെള്ളത്തില്‍ മീന്‍പിടിച്ച ടീംസാണ്, പിന്നെ എങ്ങനെ പാക്കിസ്ഥാന്‍കാര്‍ ഇവരെ വിശ്വസിക്കും. പിന്നെ ഭീകരരെ വളര്‍ത്തുന്നതു കൊണ്ടും ഒരുഗതിയും പരഗതിയുമില്ലാത്തതു കൊണ്ടും ചൈനയല്ലാതെ മറ്റൊരു രാജ്യത്തിന്റെ കൈയില്‍ നിന്നും പുത്തന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്ഥാന് കഴിയുന്നുമില്ല. ഈ അവസരത്തില്‍ യൂറോപ്യന്‍ രാജ്യമായ ഗ്രീസില്‍ നിന്നും അവരുടെ പഴയ എ16 യുദ്ധവിമാനങ്ങള്‍ ലഭിക്കുമോ എന്ന് തിരക്കിച്ചെന്നിരിക്കുകയാണ്…
Read Moreഒമിക്രോണിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി ! സ്പൈക് പ്രോട്ടീനില്‍ മ്യൂട്ടേഷന് സംഭവിച്ചതായി വിവരം…
കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി അറിയിച്ച് ലോകാരോഗ്യ സംഘടന. ബിഎ.2.75 വകഭേദമാണ് കണ്ടെത്തിയത്. ഇന്ത്യ അടക്കം ഏതാനും രാജ്യങ്ങളില്‍ പുതിയ ഉപവകഭേദം കണ്ടെത്തിയതായും ഇതു നിരീക്ഷിച്ചു വരികയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രെയെസുസ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി ലോകത്ത് കോവിഡ് കേസുകളില്‍ 30 ശതമാനത്തോളം വര്‍ധനയാണുണ്ടായത്. ഡബ്ല്യുഎച്ച്ഒയുടെ ആറില്‍ നാലു സബ്-റീജിയണുകളിലും കഴിഞ്ഞയാഴ്ച കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ കാര്യമായി വ്യാപിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി. ബിഎ.2.75 വകഭേദം ആദ്യം കണ്ടെത്തിയത് ഇന്ത്യയിലാണെന്നും, പിന്നീട് 10 രാജ്യങ്ങളില്‍ കൂടി ഈ ഉപവകഭേദം കണ്ടെത്തുകയുണ്ടായിയെന്നും ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന് വ്യക്തമാക്കി. ഈ ഉപവകഭേദത്തിന് സ്പൈക് പ്രോട്ടീനില്‍ മ്യൂട്ടേഷന് സംഭവിച്ചതായാണ് മനസ്സിലാകുന്നത്. പുതിയ വകഭേദം കൂടുതല്‍ അപകടകാരിയാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പഠനങ്ങള്‍ നടക്കുകയാണെന്നും സൗമ്യ…
Read Moreകാമുകനെ വിവാഹം കഴിക്കാന്‍ മണിക്കൂറുകള്‍ നദിയിലൂടെ നീന്തി ഇന്ത്യയിലെത്തി യുവതി ! ഒരു അപൂര്‍വ പ്രണയകഥ ഇങ്ങനെ…
ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ മണിക്കൂറുകള്‍ നീന്തി ഇന്ത്യയിലെത്തി ബംഗ്ലാദേശി യുവതി. കൃഷ്ണ എന്ന ബംഗ്ലാദേശി യുവതിയാണ് കൊല്‍ക്കത്ത സ്വദേശിയായ അഭിക് മണ്ഡലിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്. കൃഷ്ണയുടെ കൈവശം പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ അവര്‍ അനധികൃതമായി അതിര്‍ത്തി കടക്കുകയായിരുന്നു. റോയല്‍ ബംഗാള്‍ കടുവകള്‍ക്ക് പേരുകേട്ട സുന്ദര്‍ബന്‍ വനത്തിലേക്കാണ് കൃഷ്ണ ആദ്യം പ്രവേശിച്ചത്. തുടര്‍ന്ന് നദിയിലേക്ക് ചാടി ഒരു മണിക്കൂറോളം നീന്തിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബാലേശ്വര്‍ നദിയാണ് കൃഷ്ണ അതിസാഹസികമായി നീന്തിക്കടന്നത്. പാസ്പോര്‍ട്ടില്ലാത്തതിനാല്‍ എങ്ങനെ കൊല്‍ക്കത്തയിലുള്ള കാമുകനടുത്തെത്തുമെന്ന് ആലോചിച്ചപ്പോഴാണ് ബാലേശ്വര്‍ നദി നീന്തിക്കടക്കാമെന്ന ബുദ്ധി ഉദിച്ചത്. അവളുടെ സാഹസിക നീന്തല്‍ വെറുതെയായില്ല. കാമുകനെ കണ്ടുമുട്ടി, ഇരുവരും വിവാഹിതരാകുകയും ചെയ്തു. മൂന്ന് ദിവസം മുമ്പ് കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ വച്ചാണ് കൃഷ്ണയും അഭിക്കും വിവാഹിതരായത്. എന്നാല്‍, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് തിങ്കളാഴ്ച കൃഷ്ണയെ പോലീസ്…
Read More