കച്ചവടക്കാരായി വന്ന് ഇന്ത്യയുടെ ഉടമസ്ഥാവകാശം പിടിച്ചെടുത്ത കമ്പനി ! ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉടമായി ഒരു ഇന്ത്യക്കാരന്‍…

ചില കാര്യങ്ങളെ കാലത്തിന്റെ കാവ്യനീതി എന്നു പറയാറുണ്ട്. അത്തരത്തിലൊരു കഥയാണ് ഇപ്പോള്‍ നമ്മെ അദ്ഭുതപ്പെടുത്തുന്നത്. മൂന്ന് ശതാബ്ദക്കാലത്തിലേറെക്കാലം ഇന്ത്യയെ അടക്കി ഭരിച്ച ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയില്‍ അടിത്തറ പാകിയത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയായിരുന്നു. എന്നാല്‍ കച്ചവടത്തിനെത്തിയവര്‍ കാര്യക്കാരാവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തുടക്കത്തില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും തദ്ദേശീയരായ പ്രമാണിമാരെ കൂട്ടുപിടിച്ച് കമ്പനി ആ എതിര്‍പ്പുകളെ അടിച്ചമര്‍ത്തി. 1600- സുഗന്ധവ്യജ്ഞനങ്ങളുടെ വ്യാപാരത്തിനായി രൂപീകരിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ആധുനിക ആയുധങ്ങളുടെ ബലത്തില്‍ അഭാജ്യ ഇന്ത്യയെയും അഫ്ഗാനിസ്ഥാന്റെ പകുതിയോളം ഭാഗവും പിടിച്ചടക്കി. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തോടെ കമ്പനിയുടെ സൈനികര്‍ കമ്പനിക്കെതിരായി തിരിഞ്ഞപ്പോള്‍ കമ്പനിയെ ഒഴിവാക്കി ബ്രിട്ടീഷ് ഗവണ്‍മെന്റ് നേരിട്ട് ഭരണം ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ ഒരു കാലത്ത് ഇന്ത്യയെ ഉരുക്കുമുഷ്ടിയിലമര്‍ത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ന് ഒരു ഇന്ത്യക്കാരന്റെ കൈപ്പിടിയിലൊതുങ്ങുമ്പോള്‍ അതിനെ കാലത്തിന്റെ കാവ്യനീതി എന്നല്ലാതെ…

Read More