ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചെന്ന് പാക്കിസ്ഥാന്‍. പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ചു പറന്നെന്നും ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് ആദ്യ ട്വീറ്റ് പുറത്ത് വന്നത്. മുസഫര്‍ബാദ് സെക്ടറില്‍ നിന്നാണ് വിമാനങ്ങള്‍ പാക് അതിര്‍ത്തി ലംഘിച്ചെത്തിയതെന്നും തങ്ങളുടെ സൈനികരുടെ സമയോചിത ഇടപെടല്‍ ഇന്ത്യന്‍ നീക്കത്തെ പരാജയപ്പെടുത്തുകയായിരുന്നുലെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുല്‍വാമ ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചെന്ന പാക്കിസ്ഥാന്റെ ആരോപണം. അതേസമയം, ആരോപണത്തേക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല. 1000കിലോ ബോംബ് അതിര്‍ത്തിയിലെ ഭീകരകേന്ദ്രങ്ങളില്‍ വര്‍ഷിച്ചെന്നാണ് പ്രാഥമിക വിവരം. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് അപ്രതീക്ഷിത ദൗത്യത്തില്‍ പങ്കെടുത്തത്. നാല് മേഖലകളിലാണ് ആക്രമണമുണ്ടായത്.…
Read More