ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍17 ലോകകപ്പിനു മുന്നോടിയായി നടന്ന സന്നാഹമത്സരത്തില്‍ ഇന്ത്യന്‍ ടീം കരുത്തരായ ഇറ്റലിയെ 2-0ന് തോല്‍പ്പിച്ചു എന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളടക്കം കൊണ്ടാടിയിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വാര്‍ത്ത ആഘോഷമാക്കിയ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഈ വാര്‍ത്ത വലിയ ആഘോഷമാക്കിയിരുന്നു. തുടര്‍ന്ന് ഏറ്റുപിടിച്ച മാധ്യമങ്ങളും രാജ്യമെങ്ങും പ്രചരിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. വാര്‍ത്ത സത്യമാണെന്ന് കരുതി ഫുട്ബോള്‍ ആരാധകര്‍ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ കൊണ്ടാടുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരെയെല്ലാം വിഡ്ഢിയാക്കുകയായിരുന്നു ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളും വ്യാജവാര്‍ത്ത പുറത്തുവിട്ട അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യന്‍ അണ്ടര്‍-17 ടീം ഇറ്റാലിയന്‍ അണ്ടര്‍-17 ദേശീയ ടീമിനെ 2-0ന് തോല്‍പ്പിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചരിത്രവിജയമെന്നായിരുന്നു അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് സംഭവത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ ഇന്ത്യ ഇറ്റാലിയന്‍…
Read More