രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം വരുമോ ? ഇത്തരത്തിലൊരു നിയമം കൊണ്ടു വരുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മാണം ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഛത്തിസ്ഗഡിലെ റായ്പുരില്‍ ‘ഗരീബ് കല്യാണ്‍ സമ്മേളനില്‍’ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരം ശക്തമായ, വലിയ തീരുമാനങ്ങള്‍ നേരത്തെ എടുത്തിട്ടുണ്ട്. പുതിയ തീരുമാനങ്ങളും വൈകാതെ വരും. മന്ത്രി പ്രഹ്ലാദ് പട്ടേല്‍ പറഞ്ഞു. ചില കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഛത്തീസ്ഡഗിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ഇക്കഴിഞ്ഞ ഏപ്രിലില്‍, ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബില്‍ രാജ്യസഭയില്‍ ബിജെപി എംപി രാകേഷ് സിന്‍ഹ അവതരിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് ഇത്തരമൊരു നിയമം പരിഗണിക്കുന്നില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മറുപടി പറഞ്ഞത്. നിര്‍ബന്ധിച്ചുള്ള ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല. പകരം ബോധവല്‍ക്കരണത്തിലൂടെയായിരിക്കും നടപടി സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.രാജ്യത്ത്…
Read MoreTag: india
22 പേരുമായി നേപ്പാളില്‍ ചെറുവിമാനം കാണാതായി ! വിമാനത്തില്‍ നാല് ഇന്ത്യക്കാര്‍…
നാല് ഇന്ത്യക്കാരുള്‍പ്പെടെ 22 പേരുമായി ചെറുവിമാനം നേപ്പാളിലെ ജോംസമില് കാണാതായി. കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനമാണ് കാണാതായത്. ഞായറാഴ്ച രാവിലെ 9.55ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. നേപ്പാളിലെ പൊഖറയില്നിന്നും ജോംസമിലേക്ക് പോയ വിമാനമാണ് കാണാതായത്. യാത്രക്കാരും ജീവനക്കാരുമടക്കം 22 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വിമാനം കാണാതായ കാര്യം താരാ എയര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനനത്താവള അധികൃതര്‍ പറഞ്ഞു. നാല് ഇന്ത്യക്കാരെക്കൂടാതെ മൂന്ന് ജപ്പാന് പൗരന്മാരും വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ബാക്കിയുള്ള യാത്രക്കാര്‍ നേപ്പാള്‍ സ്വദേശികളാണ്. അതിനിടെ ജോംസമിന് സമീപമുള്ള പ്രദേശത്ത് ഉച്ചത്തിലുള്ള ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വിമാനം അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന…
Read Moreമഹിന്ദ രാജപക്സെ ഇന്ത്യയിലേക്ക് കടന്നു ? റോഡ് ഉപരോധിച്ചുള്ള പരിശോധനയുമായി ജനക്കൂട്ടം…അടിയന്തരാവസ്ഥ…
ശ്രീലങ്കയില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെ അടക്കമുള്ള നേതാക്കള്‍ ഇന്ത്യയിലേക്കു കടന്നതായി വ്യാപക പ്രചാരണം. രാജപക്സെ അനുകൂലികള്‍ രാജ്യം വിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിമാനത്താവളത്തിലേക്കുള്ള റോഡ് ഉപരോധിച്ചു ജനക്കൂട്ടം പരിശോധന നടത്തുന്നതിനിടെയാണ് ഇത്തരം പ്രചാരണങ്ങള്‍ ശക്തമായത്. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്നും ശ്രീലങ്കയില്‍ നിന്നുള്ള രാഷ്ട്രീയനേതാക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ അഭയം നല്‍കിയിട്ടില്ലെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന് ട്വീറ്റ് ചെയ്തു. ചൊവ്വ പുലര്‍ച്ചെ ഔദ്യോഗിക വസതി വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലി നാവികതാവളത്തിലേക്കാണു പോയതെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രക്ഷോഭകര്‍ അവിടം വളഞ്ഞിരുന്നു. മഹിന്ദ രാജപക്സെ നാടു വിടുമെന്ന് അഭ്യൂഹം പരന്നതോടെ നാവികതാവളവും അവിടേക്കുള്ള റോഡും പ്രക്ഷോഭകര്‍ വളഞ്ഞു. സൈന്യം ഏറെ പണിപെട്ടാണ് മഹിന്ദ രാജപക്സെയെയും കുടുംബത്തെയും പ്രക്ഷോഭകാരികളുടെ പിടിയില്‍ പെടാതെ ടെംപിള്‍ ട്രീസ് ഔദ്യോഗിക വസതിക്കു പുറത്തെത്തിച്ചത്. പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാന്‍ കൊളംബോ നഗരത്തില്‍…
Read Moreബങ്കറില്‍ ഒപ്പമുള്ളത് പുള്ളിപ്പുലിയും കരിമ്പുലിയും ! വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിച്ച് മടങ്ങാനില്ലെന്ന് ഇന്ത്യക്കാരനായ ഡോക്ടര്‍…
യുക്രൈനില്‍ റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി തുടരുകയാണ്. ഇതിനോടകം നാട്ടിലെത്തിയ വിദ്യാര്‍ഥികളില്‍ പലരും വളര്‍ത്തു മൃഗങ്ങളെയും ഒപ്പം കൂട്ടിയാണ് മടങ്ങിയെത്തിയത്. ഇപ്പോള്‍ പുള്ളിപ്പുലിക്കും കരിമ്പുലിക്കുമൊപ്പം ബങ്കറില്‍ കഴിയുന്ന ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോക്ടറുടെ വാര്‍ത്തയാണ് വ്യാപകമായി പ്രചരിക്കുന്നത്. യുക്രൈനിലെ വീടിന്റെ ബങ്കറില്‍ പുള്ളിപ്പുലിക്കും കരിമ്പുലിക്കുമൊപ്പം തുടരാനാണ് ഡോക്ടറുടെ തീരുമാനം. വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിച്ച് മടങ്ങാന്‍ തയ്യാറല്ല ഡോക്ടര്‍ കുമാര്‍ ബന്ദി. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ തണുകു പട്ടണമാണ് ഡോക്ടറുടെ സ്വദേശം. യുക്രൈനിലെ ഡോണ്‍ബാസിലാണ് ഡോക്ടര്‍ താമസിക്കുന്നത്. കീവില്‍ നിന്ന് 850 കിലോമീറ്റര്‍ അകലെയാണ് സ്ഥലം. നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളെ അതിര്‍ത്തിയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഡോക്ടര്‍ വഹിക്കുന്നത്. യുക്രൈനില്‍ റഷ്യ ആക്രമണം ആരംഭിച്ചപ്പോള്‍ യൂട്യൂബര്‍ കൂടിയായ ഡോക്ടര്‍ പുള്ളിപ്പുലിക്കും കരിമ്പുലിക്കുമൊപ്പം നില്ക്കുന്ന വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കാന്‍ മനസിലാത്തത് കൊണ്ട്…
Read Moreഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ബസുകള്‍ ഒരുക്കിയതായി റഷ്യ യുഎന്നില്‍ ! ഇന്ത്യയുടെ നയതന്ത്രം വന്‍വിജയമാകുമ്പോള്‍…
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ബസുകള്‍ ഒരുക്കിയതായി റഷ്യ യുഎന്‍ രക്ഷാ സമിതിയില്‍ വ്യക്തമാക്കി. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശീയരെ പുറത്തെത്തിക്കാന്‍ എല്ലാ ഇടപെടലും നടത്തുമെന്നും റഷ്യ പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും മറ്റ് വിദേശ പൗരന്മാര്ക്കുമായി ബെല്‍ഗറോഡ് മേഖലയില്‍ ബസുകള്‍ കാത്തിരിക്കുകയാണെന്നും ഐക്യരാഷ്ട്ര സഭയിലെ റഷ്യന്‍ പ്രതിനിധി വാസിലി നബെന്‍സിയ പറഞ്ഞു. നബെന്സിയയുടെ വാക്കുകള്‍ ഇങ്ങനെ…റഷ്യയിലെ ബെല്‍ഗൊറോഡ് മേഖലയിലെ അതിര്‍ത്തികളില്‍ ഇന്ന് രാവിലെ 6.00 മുതല്‍ 130 ബസുകള്‍ കാത്തുനില്‍ക്കുകയാണ്. യുക്രൈനിലെ ഹാര്‍കിവിലും സുമിയിലും ചെന്ന് ഇന്ത്യക്കാരെയും മറ്റ് വിദേശികളെയും പുറത്തിക്കാനാണ് ഇവ ഒരുക്കിയിരിക്കുന്നത്. താല്‍ക്കാലിക താമസം, വിശ്രമം, ഭക്ഷണം എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ചെക്ക്പോയന്റുകളില് ഒരുക്കിയിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സാക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. രക്ഷപ്പെടുത്തുന്നവരെ ബെല്ഗോറോഡിലെത്തിച്ച് വിമാനമാര്‍ഗം അവരവരുടെ രാജ്യങ്ങളിലേക്ക് എത്തിക്കും- നബെന്‍സിയ സുരക്ഷസമിതിയില്‍ വ്യക്തമാക്കി. യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് റഷ്യയുടെ ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. യുക്രൈന്റെ…
Read Moreഅതുവരെ ഒരുമിച്ചുണ്ടായിരുന്നവര്‍ ആദ്യമെത്താന്‍ പരസ്പരം കയ്യേറ്റം തുടങ്ങി ! നാട്ടിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പറയുന്നത് ഇങ്ങനെ…
യുക്രൈനില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ ഇന്നലെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പറന്നിറങ്ങിയപ്പോള്‍ വിമാനത്താവളങ്ങളില്‍ കാത്തു നിന്നത് ആയിരങ്ങള്‍ ആയിരുന്നു. തങ്ങളുടെ മക്കളെയും സഹോദരങ്ങളെയുമൊക്കെ നോക്കി മണിക്കൂറുകളും ദിവസങ്ങളും വരെ കാത്തിരുന്ന ബന്ധുക്കളുടെ മുന്നിലേക്കാണ് ഓപ്പറേഷന് ഗംഗയുടെ വിമാനമെത്തിയത്. ഉറ്റവരെ കണ്ട സന്തോഷത്തില്‍ ഏറെ നേരം ആലിംഗനം ചെയ്തും സങ്കടമെല്ലാം കരഞ്ഞ് തീര്‍ത്തും അവര്‍ പരിഭവം പങ്കുവച്ചു. യുദ്ധസമയത്തെ യുക്രൈന് നരകമായിരുന്നുവെന്നാണ് മടങ്ങിയെത്തിയ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. അതിര്‍ത്തി കടക്കാന്‍ തങ്ങളനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും അതിര്‍ത്തിയില്‍ നേരിട്ട അവഗണനയെക്കുറിച്ചുമൊക്കെ ഭയത്തോടെയല്ലാതെ അവര്‍ക്ക് വിവരിക്കാനാവുന്നില്ല. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ശുഭാന്‍ഷു എന്ന മെഡിക്കല്‍ വിദ്യാര്‍ഥി പറഞ്ഞത് അതിര്‍ത്തി കടക്കാന്‍ നേരം അത്രയും നേരം ഒരുമിച്ചുണ്ടായിരുന്നവര്‍ വരെ ആദ്യമെത്താന്‍ പരസ്പരം കയ്യേറ്റം ചെയ്യാന്‍ തുടങ്ങിയിരുന്നുവെന്നാണ്. പലരെയും അധികൃതര്‍ റൈഫിള്‍ കൊണ്ട് അടിയ്ക്കുകയും ചെയ്തിരുന്നുവത്രേ. അതിര്‍ത്തിയില്‍ കുട്ടികള്‍ ബോധംകെട്ട് വീഴുന്ന അവസരങ്ങളും ഉണ്ടായിരുന്നുവെന്ന്…
Read Moreഇന്ത്യയില്‍ ഒമിക്രോണ്‍ പടര്‍ന്നു പിടിച്ചേക്കും ! പ്രതിസന്ധി അതിജീവിക്കാന്‍ ബുദ്ധിമുട്ടുമെന്ന് മുന്നറിയിപ്പ്…
ഇന്ത്യയെ ഭീതിയിലാഴ്ത്തി രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുകയാണ്. ഈ അവസരത്തില്‍ ഒമിക്രോണ്‍ കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ വൈറോളജിസ്റ്റും മൈക്രോബയോളജിസ്റ്റുമായ ഡോ. ഗഗന്‍ദീപ് കാങ്. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഡോ. കാങ് മുന്നറിയിപ്പ് നല്‍കിയത്. ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും കോവിഡ് ബാധയുണ്ടാകാന്‍ ഒമിക്രോണ്‍ കാരണമാകുമെന്നും ഒരു ഘട്ടത്തിനു ശേഷം ഈ വൈറസിന്റെ വ്യാപനം തടയാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് കാങ് പറഞ്ഞു. കോവിഡ് വാക്സീന് ബൂസ്റ്റര്‍ ഡോസിന് രോഗലക്ഷണങ്ങളോട് കൂടിയ അണുബാധയ്ക്കെതിരേ 70-75 ശതമാനം സംരക്ഷണം നല്കാന് സാധിക്കുമെന്നും ഡോ. കാങ് ചൂണ്ടിക്കാട്ടി. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കായുള്ള ബൂസ്റ്റര്‍ ഡോസ് ഏതാനും മാസങ്ങള്‍ക്ക് മുമ്പു തന്നെ ആരംഭിക്കേണ്ടിയിരുന്നതായും ഡോ. കാങ് പറഞ്ഞു. ഒമിക്രോണിനെ ചെറുക്കുന്നതിന് യുകെയില്‍ 30 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് ആരംഭിച്ചിരുന്നു. വാക്സീന് എടുത്തവരിലും ഒമിക്രോണിനെ തുടര്‍ന്ന്…
Read Moreപാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിച്ചത് പടക്കം പൊട്ടിച്ച് ആഘോഷിച്ചു ! ഭാര്യയ്ക്കും കുടുംബത്തിനുമെതിരേ ഭര്‍ത്താവിന്റെ പരാതി…
നടന്നു കൊണ്ടിരിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് വിജയിച്ചത് രാജ്യത്ത് പലരും പടക്കംപൊട്ടിച്ച് ആഘോഷിച്ചത് വിവാദമായിരുന്നു. ഈ വിവാദത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ലെന്നു കാണിക്കുകയാണ് പുതിയ സംഭവം.പാക് വിജയം ആഘോഷിച്ചെന്ന് കാണിച്ച് ഭാര്യയ്ക്കെതിരെ ഭര്‍ത്താവ് പരാതിയുമായി രംഗത്തെത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഭാര്യയെ കൂടാതെ, യുവതിയുടെ മാതാപിതാക്കള്‍ക്ക് എതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഇന്ത്യക്കെതിരെ പാകിസ്ഥാന് വിജയിച്ചപ്പോള്‍ ഭാര്യയും മാതാപിതാക്കളും പടക്കം പൊട്ടിച്ച് ആഘോഷിച്ചതായും വാട്സാപ്പില്‍ സ്റ്റാറ്റസാക്കിയെന്നും പരാതിയില്‍ പറയുന്നു. ഇന്ത്യയുടെ പരാജയത്തില്‍ ഇവര്‍ സന്തോഷിക്കുകയായിരുന്നെന്നും സമൂഹമാധ്യമങ്ങളിലൂടെ അത് പങ്കുവെച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുമ്പ് ആഗ്രയിലെ എന്‍ജിനിയറിങ് കോളജില്‍ പാകിസ്ഥാന് വിജയം ആഘോഷിച്ച മൂന്ന് കശ്മീരി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോളജില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സമാനമായ മറ്റൊരു സംഭവത്തില്‍ രാജസ്ഥാനില്‍ സ്കൂള്‍ അധ്യാപികയെ പുറത്താക്കുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.…
Read Moreആറു മാസത്തിനുള്ളില്‍ കോവിഡ് ഇന്ത്യയില്‍ എന്‍ഡെമിക് ഘട്ടത്തിലേക്ക് കടക്കും ! ആരോഗ്യവിദഗ്ധര്‍ പറയുന്നതിങ്ങനെ…
കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് കുറഞ്ഞു വരുന്ന അവസരത്തില്‍ ആളുകള്‍ക്ക് കൂടുതല്‍ ആശ്വാസം പകരുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വരുന്ന ആറു മാസത്തിനുള്ളില്‍ ഇന്ത്യയില്‍ കോവിഡ് എന്‍ഡെമിക് ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകായണ് ദേശീയ രോഗനിയന്ത്രണ കേന്ദ്രത്തിന്റെ തലവന്‍ ഡോ സുജീത് സിംഗ്. നിലവില്‍ രോഗം പാന്‍ഡമിക്ക് (ആഗോളമാരി) ഘട്ടത്തിലാണ്. ഇനി പുതിയൊരു വകഭേദം കൂടി രൂപപ്പെട്ടാലും രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യത കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പ്രദേശത്തെ ബഹുഭൂരിപക്ഷം ആള്‍ക്കാരും രോഗം വന്നശേഷം സ്വാഭാവികമായി രോഗപ്രതിരോധ ശേഷി കൈവരിക്കുന്ന അവസ്ഥയെയാണ് എന്‍ഡെമിക് ഘട്ടം എന്ന് പറയുന്നത്. കോവിഡ് മഹാമാരി നമ്മുടെ എല്ലാ കണക്കുകൂട്ടലുകളെയും പ്രവചനങ്ങളെയും തെറ്റിച്ചു കൊണ്ടാണ് കടന്നുപോകുന്നതെങ്കിലും ആറു മാസത്തിനുള്ളില്‍ എന്‍ഡെമിക്ക് ഘട്ടം പൂര്‍ത്തിയാക്കുമെന്ന് ഡോ സുജീത് സിംഗ് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. രോഗം എന്‍ഡെമിക്ക് ഘട്ടത്തിലെത്തി കഴിഞ്ഞാല്‍ പിന്നെ…
Read Moreഇന്ത്യയുമായി ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് താലിബാന് ! അഫ്ഗാനിസ്ഥാനില്‍ ശരിഅത് അടിസ്ഥാനമാക്കിയുള്ള ഭരണം സ്ഥാപിക്കും…
ഇന്ത്യയുമായി അഫ്ഗാനിസ്ഥാന് ഉണ്ടായിരുന്ന വ്യാപാര, രാഷ്ട്രീയ, സാംസ്കാരിക ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് താലിബാന്. ഒരു സുപ്രധാന രാജ്യമെന്ന നിലയ്ക്കാണ് ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നെതെന്ന് താലിബാന്റെ മുതിര്‍ന്ന നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്സായി വ്യക്തമാക്കിയത്. അഫ്ഗാന് ഭരണം പിടിച്ചതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ താലിബാന് നിര്‍ത്തലാക്കിയിരുന്നു. പഷ്തു ഭാഷയില്‍ പുറത്തു വിട്ട 46 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് സ്താനിസ്കായി ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ‘ഇന്ത്യയുമായുള്ള വ്യാപാര, രാഷ്ട്രീയ, സാംസ്കാരിക ബന്ധങ്ങള്‍ക്ക് ഞങ്ങള്‍ വലിയ പ്രാധാന്യം നല്കുന്നു, ആ ബന്ധം നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വ്യോമപാത വഴിയുള്ള വ്യാപാരവും തുറന്നിടേണ്ടതുണ്ട്’ സ്താനിക്സായിയെ ഉദ്ധരിച്ച് പാക് മാധ്യമമായ ഇന്‍ഡിപെന്‍ഡന്റ് ഉറുദു റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തെക്കുറിച്ചും സ്താനിക്സായി വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. അതേസമയം അഫ്ഗാനിസ്താനില്‍ ശരീഅത് അടിസ്ഥാനമാക്കിയുള്ള ഭരണം സ്ഥാപിക്കും. സര്‍ക്കാര്‍…
Read More