കാബൂള്‍ വിമാനത്താവളത്തിനു സമീപം കഴിഞ്ഞ ദിവസം ഇരട്ട ചാവേര്‍ സ്ഫോടനം നടത്തിയ ഐഎസ്-കെയുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയില്‍ ഖിലാഫത്ത് ഭരണം സ്ഥാപിക്കുകയെന്നതെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. ഐഎസിന്റെ ഉപസംഘടനയായ ഐഎസ് ഖൊരാസന് മധ്യേഷ്യയിലും പിന്നീട് ഇന്ത്യയിലും ചുവടുറപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്റലിജന്‍സ് സൂചന നല്കുന്നു. പേര് വെളിപ്പെടുത്താത്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീവ്രവാദ ആക്രമണങ്ങള്‍ നടത്തുന്നതും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതും ഇവരുടെ മുഖ്യ അജണ്ടയാണ്. ‘ആശയപരമായി ഖിലാഫത്ത് ഭരണം സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു’ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള നിരവധി യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നും തീവ്രചിന്താഗതിക്കാരായ ചിലര്‍ വ്യക്തികള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും പറയുന്നു. ഇന്ത്യയിലുള്ള നിരവധി സെല്ലുകള്‍ സജീവമാകാന്‍ വഴിയൊരുക്കിയേക്കാമെന്നും ഉദ്യോഗസ്ഥന് പറഞ്ഞു. ഐഎസ്-കെയുടെ റിക്രൂട്ട്മെന്റില്‍ ആശങ്കയുള്ളതായും അദ്ദേഹം വ്യക്തമാക്കി. താലിബാന് അഫ്ഗാന് പിടിച്ചടക്കിയതോടെ…
Read MoreTag: india
മസ്കുലാര്‍ അട്രോഫിയുടെ മരുന്ന് ഇന്ത്യയില്‍ ! പ്രതീക്ഷയോടെ കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള രോഗികള്‍…
അപൂര്‍വ ജനിതകരോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി(എസ്എംഎ) രോഗത്തിനുള്ള മരുന്ന് ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്വകാര്യ മരുന്നുകമ്പനിയാണ് മരുന്ന് എത്തിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ളവരുള്‍പ്പെടെ നിരവധി ആളുകള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് പുതിയ വിവരം. മരുന്നിന്റെ നിര്‍മ്മാതാക്കളായ സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള റോഷ് ഫാര്‍മയാണ് ഇത് രാജ്യത്ത് ലഭ്യമാക്കുന്നത്. എസ്എംഎ രോഗികളായ ചെറിയ കുട്ടികള്‍ക്ക് നല്കുന്ന മരുന്ന് നിലവില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ മരുന്നാണ്. റോഷിന്റെ എവ്റിസ്ഡി (evrysdi) ബ്രാന്‍ഡ് നാമത്തിലുള്ള മരുന്നിന് പ്രതിവര്‍ഷം ഏകദേശം 60 ലക്ഷത്തിനുമുകളില്‍ രൂപ നല്‍കേണ്ടിവരുമെന്നാണ് സൂചന. ജീവിതകാലം മുഴുവന്‍ നിത്യേന ഉപയോഗിക്കേണ്ട മരുന്നാണിതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. രണ്ടുമാസം മുതല്‍ ഏതുപ്രായത്തിലുമുള്ള എസ്എംഎ രോഗികള്‍ക്കും ഉപയോഗിക്കാമെങ്കിലും ഇതിന്റെ ഡോസ് വ്യത്യസ്തമായിരിക്കും. എസ്എംഎ രോഗികളുടെ കൂട്ടായ്മയിലെ അംഗങ്ങളുടെയും ഡോക്ടര്‍മാരുള്‍പ്പെടുന്ന വിദഗ്ധരുടെയും യോഗത്തിലാണ് കമ്പനി മരുന്ന് ലോഞ്ച് ചെയ്തത്. മരുന്നിന്റെ വിലയുള്‍പ്പെടെ കൂടുതല്‍ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും വലിയ വില പ്രതീക്ഷിക്കുന്ന…
Read Moreലോകത്തിന്റെ ആശങ്കയേറ്റി കോവിഡിന്റെ മൂന്ന് വകഭേദങ്ങള്‍ കൂടി ! മൂന്നില്‍ രണ്ടെണ്ണവും ഇന്ത്യയില്‍ കണ്ടെത്തി; മൂന്നാമന് മാരകമായ ‘ലാംഡ’
ലോകത്തിന് കൂടുതല്‍ ആശങ്ക പകര്‍ന്ന് മൂന്ന് കോവിഡ് വകഭേദങ്ങള്‍ കൂടി കണ്ടെത്തി. പുതിയ വകഭേദങ്ങളില്‍ രണ്ടെണ്ണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ബി.1.617 മൂന്ന്, ബി.1.1.318 എന്നീ വകഭേദങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൂന്നാം വകഭേദമായ ലാംഡ (സി.37) ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വകഭേദം അതിവേഗം പടരുകയാണ്. വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതോടെ ലാംഡ ഉള്‍പ്പെടെയുള്ള വകഭേദങ്ങള്‍ ഇന്ത്യയിലേക്കെത്തുമെന്നും അധികൃതര്‍ ആശങ്കപ്പെടുന്നു. മൂന്നാം തരംഗത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വകഭേദങ്ങള്‍ക്കെതിരെ കടുത്ത ജാഗ്രത വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഡെല്‍റ്റയുടെ ഉപവകഭേദം ഡെല്‍റ്റ പ്ലസ് രാജ്യത്ത് 50ല്‍ അധികം പേര്‍ക്ക് സ്ഥിരീകരിച്ചു. ഏറ്റവും പുതിയ ഇനമായ ലാംഡ അതീവ മാരകമാണെന്നാണ് റിപ്പോര്‍ട്ട്. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപനശേഷിയും കൂടുതലാണ്.
Read Moreമൂന്നാംഘട്ട കോവിഡ് വ്യാപനം ഇന്ത്യയെ കാര്യമായി ബാധിച്ചേക്കില്ല ! കാരണമായി വിദഗ്ധര്‍ പറയുന്നത് രാജ്യത്ത് സംഭവിച്ച ഈ കാര്യങ്ങള്‍…
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചു കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും മൂന്നാംതരംഗ ഭീതി നിലനില്‍ക്കുന്നുമുണ്ട്. ആരോഗ്യ സംവിധാനത്തെയാകെ ഗുരുതരമായി ബാധിച്ച രണ്ടാം തരംഗത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അടുത്ത ഘട്ട വ്യാപനത്തിനെ ഫലപ്രദമായി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കരുതുന്നതുപോലെ മൂന്നാംഘട്ട വ്യാപനം രാജ്യത്ത് അത്ര ശക്തമാകില്ലെന്നാണ് വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. ഐ.സി.എം.ആറും , ലണ്ടനിലെ ഇംപീരിയല്‍ കോളേജും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ മൂന്നാംഘട്ട വ്യാപനം അത്ര ശക്തമാകില്ലെന്നാണ് ഗവേഷക സംഘം കണ്ടെത്തിയത്. ഇതിന് കാരണം അതിദ്രുതം രാജ്യത്ത് നടത്തുന്ന വാക്സിനേഷനാണ്. പ്രതിദിനം 50-60 ലക്ഷം പേര്‍ക്കാണ് ഇപ്പോള്‍ വാക്സിന് നല്‍കുന്നത്. ഇത് ഇനിവരുന്ന കൊവിഡ് തരംഗങ്ങളെ ഒരുപരിധിവരെ തടയും. 2020 ജനുവരി മാസത്തിലായിരുന്നു ഇന്ത്യയില്‍ കോവിഡ് ഒന്നാം തരംഗം ആരംഭിച്ചത്. വളരെ മെല്ലെ പുരോഗമിച്ച ഒന്നാംഘട്ട വ്യാപനം അതിന്റെ പാരമ്യത്തിലെത്തിയത് സെപ്തംബര്‍ മാസത്തോടെയാണ്. മരണനിരക്കിലും…
Read Moreഞങ്ങള്‍ക്ക് ആവശ്യമുണ്ടായപ്പോള്‍ സഹായവുമായി ഇന്ത്യ ഓടിയെത്തി ! ഇപ്പോള്‍ അവരെ സഹായിക്കാന്‍ ഞങ്ങളുമുണ്ടാകും; ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് ജോ ബൈഡന്…
ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ സംഭാഷണത്തിനു പിന്നാലെയാണ് ബൈഡന്റെ സഹായ വാഗ്ദാനം. അവശ്യഘട്ടത്തില്‍ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഈ ഘട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും ബൈഡന് ട്വിറ്ററിലൂടെ വ്യക്തമാക്കി. പിന്നാലെ ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ തങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് പെന്റഗണും അറിയിച്ചു. ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ദ്രുത പരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ അമേരിക്കന്‍ വൈദ്യ സഹായം അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലെത്തുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു. ആവശ്യമായ സാധനങ്ങള്‍ വേഗത്തിലെത്തിക്കുന്നതിന് തങ്ങള്‍ ഗതാഗത സഹായങ്ങള്‍ നല്‍കുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. ‘ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ അമേരിക്ക വളരെ അധികം വിലമതിക്കുന്നു. ഈ മഹാമാരിയില്‍ ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാന്‍ തങ്ങള്‍ ദൃഢനിശ്ചയത്തിലാണ്’, അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങളുടെ…
Read Moreഗൂഗിള്‍ അസിസ്റ്റന്റ് ഡ്രൈവിംഗ് മോഡിന്റെ സഹായം ഇനി ഇന്ത്യയിലും ! ഈ സൗകര്യം ഡ്രൈവിംഗ് അനായാസകരമാക്കും; ഉപയോഗിക്കേണ്ടത് എങ്ങനെയെന്നറിയാം…
ഗൂഗിള്‍ അവതരിപ്പിച്ച് ഏറ്റവും പുതിയ സാങ്കേതികവിദ്യയില്‍ ഒന്നായ ഗൂഗിള്‍ അസിസ്റ്റന്റ് ഡ്രൈവിംഗ് മോഡ് ഇനി ഇന്ത്യയിലും ലഭ്യമാകും. നിലവില്‍ ഈ സൗകര്യം അമേരിക്കയില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇപ്പോള്‍ ഇന്ത്യക്ക് പുറമെ ഓസ്ട്രേലിയ, യുകെ, അയര്‍ലന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും സവിശേഷത ലഭിക്കും. ഡ്രൈവിംഗ് മോഡ് നാവിഗേഷന്‍ സ്ക്രീനിന്റെ പുറത്ത് പോകാതെ തന്നെ മറ്റെല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. ഇത് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. ഇനി മുതല്‍ ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ വാഹനമോടിക്കുമ്പോള്‍ തന്നെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകും. നമ്മുടെ ശബ്ദം ഉപയോഗിച്ച് കോളുകളും മെസേജുകളും അയക്കാനും സ്വീകരിക്കാനും കഴിയും. വിവിധ ആപ്ലിക്കേഷനുകളില്‍ നിന്നുള്ള മെസേജുകള്‍ ഫോണില്‍ നോക്കാതെ തന്നെ അറിയാം. കോളുകള്‍ വരുമ്പോള്‍ മുന്നറിയിപ്പ് നല്‍കും, ശബ്ദം ഉപയോഗിച്ച് തന്നെ സ്വീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാം. പ്രസ്തുത സൗകര്യങ്ങള്‍ക്ക് പുറമെ…
Read Moreകാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക ! മേഖലയില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കൈക്കൊണ്ടത് മികച്ച നടപടികള്‍; കാഷ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ അവസാന പ്രതീക്ഷയും നഷ്ടപ്പെടുമ്പോള്‍…
കാഷ്മീര്‍ വീഷയത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്കന്‍ ഭരണകൂടം. ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി പുറത്തിറക്കിയ അമേരിക്കയുടെ മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ജമ്മു കാഷ്മീര്‍ മേഖലയില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മികച്ച നടപടികളെടുത്തതായി പറയുന്നത്. അറസ്റ്റിലായിരുന്ന പല രാഷ്ട്രീയ തടവുകാരെയും വിട്ടയച്ചു. സുരക്ഷആശയവിനിമയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ജനുവരിയില്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. ‘എങ്കിലും അതിവേഗ 4ജി ഇന്റര്‍നെറ്റ് ഇപ്പോഴും ജമ്മു കാശ്മീരില്‍ പലയിടത്തും ലഭ്യമായിട്ടില്ല.’ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ ലോകമാകെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉയ്ഗര് മുസ്ളീങ്ങള്‍ക്കെതിരെ ചൈന നടപ്പാക്കുന്ന വംശഹത്യ, പ്രതിഷേധക്കാര്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കും എതിരെ റഷ്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന കടുത്ത നടപടികള്‍, സിറിയയില്‍ ബാഷര്‍ അല്‍ അസദ് സ്വന്തം ജനതയ്ക്ക് നേരെ നടത്തുന്ന അക്രമങ്ങളും അമേരിക്കന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അമേരിക്കയിലെ…
Read Moreഇന്ത്യയില്‍ കോവോവാക്സ് പരീക്ഷണത്തിനൊരുങ്ങുന്നു ! ജനിതകമാറ്റം വന്ന വൈറസുകളിലും ഫലപ്രദമെന്ന് റിപ്പോര്‍ട്ട്…
യുഎസ് കമ്പനിയായ നോവവാക്സുമായി ചേര്‍ന്നു സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന കോവോവാക്സ് പരീക്ഷണത്തിനൊരുങ്ങുന്നതായി സൂചന. ഈ വര്‍ഷം സെപ്റ്റംബറോടെ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്. വാക്സീന്റെ പരീക്ഷണം തുടരുന്നതായി സീറം സിഇഒ അദാര്‍ പൂനാവാല അറിയിച്ചു. ആഫ്രിക്കയിലും ബ്രിട്ടനിലും ജനിതക മാറ്റം സംഭവിച്ച വൈറസുകളില്‍ ഉള്‍പ്പെടെ കോവോവാക്സ് 89% ഫലപ്രദമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന കോവിഷീല്‍ഡ് ഉല്പാദിപ്പിക്കുന്നതും സീറം ആണ്.
Read More‘പണിക്കൂലിയില്ല പണിക്കുറവും’ ! കൂടുതല്‍ ജോലിഭാരത്തിന്റെയും കുറഞ്ഞ കൂലിയുടെയും കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം…
ഏഷ്യാ-പസഫിക് മേഖലയില്‍ ഏറ്റവും കൂടുതല്‍ ജോലിഭാരം അനുഭവിക്കുന്നത് ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. കോവിഡ് കാലയളവില്‍ ലോകരാജ്യങ്ങളിലെ തൊഴില്‍സ്ഥിതി താരതമ്യംചെയ്തു അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തൊഴില്‍ സമയമുള്ള ലോകരാജ്യങ്ങളില്‍ അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയ്ക്ക് മുന്നിലായി ഗാംബിയ, മംഗോളിയ, മാലദ്വീപ്, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. രാജ്യത്തെ നഗരമേഖലകളില്‍ സ്വയം തൊഴിലുള്ള പുരുഷന്മാര് ആഴ്ചയില്‍ 55 മണിക്കൂറും സ്ത്രീകള്‍ 39 മണിക്കൂറും ജോലിയെടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശമ്പളക്കാരായ സ്ഥിരംതൊഴിലുള്ള പുരുഷന്മാര്ക്ക് ആഴ്ചയില്‍ 53 മണിക്കൂറും സ്ത്രീകള്‍ 46 മണിക്കൂറുമാണ് ജോലി. താത്കാലിക ജോലിക്കാരായ പുരുഷന്മാര്ക്ക് 45 മണിക്കൂറും സ്ത്രീകള്‍ക്ക് 38 മണിക്കൂറും തൊഴിലെടുക്കേണ്ടി വരുന്നതായി ഐഎല്‍ഒ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണ മേഖലയില്‍ സ്വയം തൊഴിലുള്ള പുരുഷന്മാര്ക്ക് ആഴ്ചയില്‍ 48 മണിക്കൂറാണ് ജോലിയെടുക്കേണ്ടത്. സ്ത്രീകള്‍ക്ക് ഇത് 37 മണിക്കൂറാണ്. സ്ഥിരം വരുമാനക്കാരായ പുരുഷന്മാര്ക്ക്…
Read Moreഇന്ത്യയില്‍ മാത്രം വകഭേദങ്ങള്‍ 19 എണ്ണം ! ആന്റിബോഡികളെ പ്രതിരോധിക്കാന്‍ നിരന്തരം ഘടന മാറി കൊറോണ;പുതിയ പഠനവിവരങ്ങള്‍ ഞെട്ടിക്കുന്നത്…
ശരീരത്തിലെ ആന്റിബോഡികളെ പ്രതിരോധിക്കുന്നതിന് കൊറോണ വൈറസ് നിരന്തരം രൂപാന്തരം പ്രാപിക്കുന്നുവെന്ന് വിദഗ്ധരുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ തന്നെ ഇതിനകം വൈറസിന്റെ 19 വകഭേദങ്ങളെ കണ്ടെത്തിയതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 133 രാജ്യങ്ങളില്‍നിന്നുള്ള 2,40,000 വൈറസ് ജിനോം പരിശോധിച്ചതില്‍ 86 എണ്ണത്തില്‍ വകഭേദങ്ങള്‍ കണ്ടെത്തിയതായി സിഎസ്ഐര്‍, ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ്, കര്‍ണൂല്‍ മെഡിക്കല്‍ കോളജ്, എന്നിവ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇവ ആന്റിബോഡികളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് ഗവേഷകര്‍ പറയുന്നു. കണ്ടെത്തിയ 86 വകഭേദങ്ങളില്‍ പത്തൊന്‍പതും ഇന്ത്യയിലാണ്. വൈറസിനെതിരെ വാക്സിന് ഫലപ്രദമാവുമോയെന്ന ആശങ്ക സൃഷ്ടിക്കുന്നതാണ് പുതിയ വകഭേദങ്ങള്‍. വൈറസിനെ നേരിടാന്‍ പര്യാപ്തമായ ആന്റിബോഡികള്‍ ശരീരത്തില്‍ സൃഷ്ടിക്കുകയാണ് വാക്സിനേഷനിലൂടെ ചെയ്യുന്നത്. എന്നാല്‍ പുതിയ കണ്ടെത്തലില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം കൂടുതല്‍ ജാഗ്രത ആവശ്യമുണ്ടെന്ന് സിഎസ്ഐര്‍ -ഐജിഐബി പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളായ വിനോദ് സ്കറിയ പറഞ്ഞു. വാക്സിന് ഫലപ്രദമാവില്ലെന്നല്ല, അതിന്റെ ശേഷി കുറയ്ക്കുമെന്നതാണ്…
Read More