ഇന്ത്യക്കാര്‍ വിദേശികളെ കല്യാണം കഴിക്കുമ്പോള്‍ അവര്‍ക്ക് ഇന്ത്യന്‍ സംസ്കാരവുമായി പൊരുത്തപ്പെടാനാകുമോയെന്ന സന്ദേഹം ചിലര്‍ക്കെങ്കിലുമുണ്ട്. എന്നാല്‍ ആ ചിന്തകള്‍ അസ്ഥാനത്താണെന്ന് തെളിയിക്കുകയാണ് ഒരു വിദേശ യുവതി. മറ്റേതൊരു ഇന്ത്യന്‍ പെണ്‍കുട്ടിയെയും പോലെ പാടത്ത് കൃഷിപ്പണിക്കിറങ്ങിയ ജര്‍മന്‍ യുവതിയുടെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അമ്മായിയമ്മയെ ഉള്ളി നടാന്‍ സഹായിക്കുകയാണ് യുവതി. വിവാഹത്തിന് പിന്നാലെ ഇന്ത്യന്‍ സംസ്കാരവുമായി പൊരുത്തപ്പെടാനുള്ള യുവതിയുടെ പരിശ്രമത്തിന് കൈയടിക്കുകയാണ് ഇപ്പോള്‍ ഏവരും. ജൂലി ശര്‍മയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവച്ചത്. ഒരുമാസമായി ഭര്‍ത്താവിന്റെ ഗ്രാമത്തിലാണ് താമസിക്കുന്നതെന്നും തനിക്ക് ഇവിടുത്തെ ജീവിതം ഇഷ്ടമായെന്നും കുറിച്ചാണ് ജൂലി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീട്ടുകാര്‍ക്കൊപ്പമുള്ള ഈ ലളിതമായ ജീവിതം താന്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്നും ജൂലി കുറിച്ചു. പിങ്ക് നിറത്തിലെ കുര്‍ത്തി ഇട്ടാണ് ജൂലി പാടത്ത് പണിക്കിറങ്ങിയിരിക്കുന്നത്. രസകരമായ ഈ വീഡിയോ നിരവധിപ്പേര്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. ഭര്‍ത്താവിനൊപ്പമുള്ള മറ്റു വീഡിയോകളും ഇന്ത്യയില്‍ വന്നതിന്…
Read MoreTag: indian
പ്രതിരോധശേഷിയില്‍ ഇന്ത്യക്കാര്‍ മുമ്പന്മാര്… ! രാജ്യത്ത് കോവിഡ് വ്യാപനം താരതമ്യേന കുറഞ്ഞിരിക്കാന്‍ കാരണം ലോക്ക് ഡൗണും ഇന്ത്യക്കാരുടെ പ്രതിരോധശേഷിയും; ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ പണിപാളും…
ലോക്ക്ഡൗണ്‍ ഇന്ത്യയ്ക്ക് വലിയ ഗുണകരമായെന്ന് പരക്കെ അഭിപ്രായമുണ്ട്. ഇതൊടൊപ്പം തന്നെ ചര്‍ച്ചയാകുന്ന മറ്റൊരു കാര്യമാണ് ഇന്ത്യക്കാരുടെ രോഗപ്രതിരോധശേഷി. ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയും ലോക്ക് ഡൗണുമാണ് ഇന്ത്യയില്‍ മരണനിരക്ക് കുറച്ചതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. അതുപോലെതന്നെ കോവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ രാജ്യത്തെ മരണ നിരക്കും കുറഞ്ഞു. വാഹനാപകടങ്ങളിലും വലിയ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ ലോക്ക്ഡൗണ്‍ മാറുമ്പോള്‍ ഈ സ്ഥിതിയും മാറുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് വലിയ തോതിലാണ് രാജ്യത്ത് മരണ നിരക്ക് കുറയുന്നത്. ലോകരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് മരണ നിരക്കും കുറഞ്ഞിട്ടുണ്ട്. മൂന്ന് ശതമാനത്തില്‍ താഴെ മാത്രമാണ് കോവിഡ് മരണനിരക്കെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കുന്നു. രോഗം സ്ഥിരീകരിക്കുന്നവരില്‍ പ്രതിരോധ ശേഷി കൂടുതലാവുന്നതാണ് രാജ്യത്ത് മരണ നിരക്ക് കുറയുന്നതിന്റെ കാരണമായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ 5,20,000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതില്‍ 4 ശതമാനം പേര്‍ക്കാണ്…
Read More