ഹൈദരാബാദ്: പ്രണയത്തിന് ജാതി,മത,ഭാഷാ,ദേശ ഭേദങ്ങളില്ലേന്നു പറയുന്നത് എത്ര ശരി. വീട്ടില്‍ ഡ്രൈവറായെത്തിയ ഇന്ത്യന്‍ യുവാവിനെ പ്രണയിച്ച് അയാള്‍ക്ക് പിന്നാലെ ഇന്ത്യയിലേക്ക് പോന്ന സൗദി യുവതിയുടെ പ്രേമകഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തെലുങ്കാനക്കാരനായ 30 കാരനും സൗദി സ്വദേശിനിയായ 27 കാരിയുമാണ് കഥയിലെ താരങ്ങള്‍. നിസാമാബാദ് സ്വിദേശിയായ കഥാ നായകന്‍ സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവര്‍ വിസയിലാണ് കഫീലിന്റെ വീട്ടില്‍ ജോലിക്കെത്തിയത്. മാസങ്ങള്‍ നീണ്ട ജോലിക്കിടയില്‍ മുതലാളിയുടെ സുന്ദരിയായ മകള്‍ ഡ്രൈവറില്‍ അനുരുക്തയാകുകയും കടുത്ത പ്രണയമായി മാറുകയും ചെയ്തു. വിവാഹിതരാകാനുള്ള തീരുമാനം എടുത്താണ് യുവാവ് അവധിക്ക് പോന്നത്. ഫെബ്രുവരിയില്‍ നാട്ടിലേക്ക് പോന്ന ശേഷം പിന്നീട് ഫോണിലായി ബന്ധം. എന്നും കാമുകിയുമായി ഫോണില്‍ സംസാരിക്കും. ഒരു നിമിഷം പോലും അകന്നു കഴിയാന്‍ ഇഷ്ടപ്പെടാത്ത വിധം പ്രണയം അസ്ഥിയില്‍ പിടിച്ചുപോയ നായികയ്ക്ക് പക്ഷേ അധികകാലം പിടിച്ചു നില്‍ക്കാന്‍ കഴിയുമായിരുന്നില്ല.…
Read MoreTag: Indian driver
വസ്ത്രത്തിന് തീപിടിച്ചപ്പോള്‍ മരണവെപ്രാളത്തില്‍ ഓടിയ ഇന്ത്യന്‍ ഡ്രൈവറെ തന്റെ വസ്ത്രമുപയോഗിച്ച് രക്ഷപ്പെടുത്തിയ യുഎഇ യുവതിയ്ക്ക് അഭിനന്ദന പ്രവാഹം; സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ…
ദുബായ്: വസ്ത്രത്തിന് തീ പിടിച്ച് മരണവെപ്രാളത്തില്‍ ഓടുകയായിരുന്ന ഇന്ത്യന്‍ ഡ്രൈവറെ അബായ ഉപയോഗിച്ച് രക്ഷപ്പെടുത്തിയ ഇമറാത്തി വനിതയെ തിരിച്ചറിഞ്ഞു. അജ്മാന്‍ സ്വദേശിനിയായ ജവഹര്‍ സെയ്ഫ് അല്‍ കുമൈത്തിയാണ് ‘ദൈവത്തിന്റെ കൈ’ എന്ന് റാസല്‍ഖൈമ പോലീസ് വിശേഷിപ്പിച്ച ഈ ധീര യുവതി. റാസല്‍ഖൈമ ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുഹൃത്തിനെ സന്ദര്‍ശിച്ച് മറ്റൊരു സുഹൃത്തിനോടൊപ്പം അജ്മാനിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു ജവഹര്‍ സ്വന്തം ജീവന്റെ സുരക്ഷ നോക്കാതെ ഇന്ത്യന്‍ ഡ്രൈവറെ രക്ഷിച്ചത്.റാസല്‍ഖൈമയിലെ രക്തസാക്ഷി റോഡിലായിരുന്നു സഭവം. ‘ദൈവത്തിന്റെ കൈ’ ആയ വനിതയെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ‘രണ്ടു ട്രക്കുകള്‍ റോഡില്‍ നിന്ന് കത്തുന്നു. ഇതിലൊന്നില്‍ നിന്ന് ഇറങ്ങിയ ഒരാള്‍ തീ പിടിച്ച വസ്ത്രവുമായി പ്രാണരക്ഷാര്‍ഥം നിലവിളിച്ചുകൊണ്ട് ഓടുന്നു. ഞാന്‍ മറ്റൊന്നുമാലോചിച്ചില്ല, കാര്‍ റോഡരികില്‍ നിര്‍ത്തി. കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് അവരുടെ അബായ അഴിച്ചു തരാന്‍ ആവശ്യപ്പെട്ടു. അവര്‍ യാതൊരു മടിയും കൂടാതെ തന്നു.…
Read More