അഞ്ചരക്കണ്ടി: 1988ലെ ഡിസംബര്‍ മാസത്തിലാണ് എക്കാലിനടുത്ത വലിയ വീട്ടില്‍ പരേതനായ കുഞ്ഞിക്കണ്ണന് നമ്പ്യാരുടെ മകന് രമേഷ് കുമാര്‍ എന്ന ബാബു തൊഴില്‍ തേടി സൗദി അറേബ്യയിലേക്കു പോകുന്നത്. തയ്യല്‍ക്കാരന്റെ വിസയില്‍ വിദേശത്തക്കു പോകുമ്പോള്‍ ബാബുവിന് പ്രായം 27 വയസ്. സൗദിയുടെ ഉള്‍നാടന്‍ പ്രദേശമായ ഹെയിലിലേക്കാണ് ബാബു പോയത്. എന്നാല്‍ അവിടെ ജോലി കുറവായിരുന്നതിനാല്‍ സ്പോണ്‍സറുടെ സമ്മതത്തോടെ മറ്റൊരു സ്ഥലത്ത് പോയി ജോലിചെയ്യാന്‍ തുടങ്ങി. ഏതാണ്ട് ആറുമാസംവരെ ഇങ്ങനെ ജോലിചെയ്തു. പിന്നീടങ്ങോട്ട് സ്പോണ്‍സറുടെ അനുമതി ലഭിച്ചില്ല. തുടര്‍ന്ന്, അവിടെനിന്ന് അല്‍ ജുബൈനിലേക്ക് കടന്നു. തുടര്‍ന്ന് രണ്ടുവര്‍ഷത്തോളം വീട്ടിലേക്ക് കത്തുകള്‍ അയച്ചിരുന്നു. ഇക്കാലയളവില്‍ മലയാളിയായ കെ.കെ.ജോണിന്റെ സഹായത്തോടെയായിരുന്നു താമസവും മറ്റും. വീട്ടിലേക്ക് പതിവായി കത്തെഴുതിക്കൊണ്ടിരുന്ന ബാബുവിന്റെ അവസാന കത്ത് വീട്ടുകാര്‍ക്ക് ലഭിക്കുന്നത് 1990 ജനുവരി നാലിനാണ്. തന്റെ സമ്പാദ്യവും മറ്റും ജോണിനെയാണ് ഏല്‍പ്പിച്ചതെന്ന് കത്തില്‍ എഴുതിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ബാബു…
Read More