മോദിയെയും രാഹുലിനെയും വിറപ്പിക്കാന്‍ മലയാളി ! ഇരുവരുടെയും മണ്ഡലങ്ങളില്‍ മത്സരിക്കുന്ന തൃശൂര്‍ക്കാരനെയും അയാളുടെ ഗാന്ധിയന്‍ പാര്‍ട്ടിയെയും കുറിച്ചറിയാം…

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും മണ്ഡലങ്ങളില്‍ അവരെ എതിരിടാന്‍ ഒരു മലയാളി ഇക്കുറി ഇറങ്ങുന്നുണ്ട്. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ (ഐജിപി) ദേശീയ തെരഞ്ഞെടുപ്പ് സംഘാടകനായ തൃശൂര്‍ സ്വദേശി യു എസ് ആഷിന്‍. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി 2011 ലാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലും രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി എത്തുന്നത് ആഷിനാണ്. സംരംഭകത്വത്തിലൂടെ ഇന്ത്യയെ വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തുകയാണ് ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ ലക്ഷ്യം. ഇത്തവണ 543 ലോക്‌സഭാ മണ്ഡലങ്ങളിലും പാര്‍ട്ടി മത്സരിക്കുന്നുണ്ട്. ഫ്‌ളക്‌സോ പോസ്റ്ററോ മറ്റ് പ്രചാരണ പരിപാടികളോ ഇല്ലയെന്നതും പാര്‍ട്ടിയുടെ പ്രത്യേകതയാണ്.പൂര്‍ണ്ണമായും ഡിജിറ്റലൈസ്ഡ് പ്രചാരണമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഗാന്ധിയന്‍ ആദര്‍ശങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയാണ് ഈ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍. ഫേസ്ബുക്ക് ക്യാംപെയിന്‍ വഴിയാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍…

Read More