പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചയയ്ക്കാന്‍ തിടുക്കം കൂട്ടുന്ന ഒരു സമൂഹമാണ് നമ്മുടേത്. പെണ്‍കുട്ടിയ്ക്ക് 18 വയസു കഴിയുമ്പോള്‍ മുതല്‍ ബന്ധുക്കളും നാട്ടുകാരുമെല്ലാം മാതാപിതാക്കളെക്കാള്‍ ഇക്കാര്യത്തില്‍ ഉത്സാഹം കാട്ടുന്നതായി കാണാം. കല്യാണമായില്ലേ ? എന്ന അനാവശ്യചോദ്യം ആണ്‍കുട്ടികളും നേരിടുന്നുണ്ടെങ്കിലും പെണ്‍കുട്ടികളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദമനുഭവിക്കുന്നത്. സമൂഹം കല്പ്പിച്ചിരിക്കുന്ന വിവാഹപ്രായം പിന്നിട്ടിട്ടും കുടുംബജീവിതത്തിലേക്ക് കടക്കാത്ത പെണ്‍കുട്ടികള്‍ക്ക് ചുറ്റുമുള്ള ബന്ധുക്കളും നാട്ടുകാരും സമ്മാനിക്കുന്ന മാനസിക സമ്മര്‍ദം അത്ര ചെറുതല്ല. സമ്മര്‍ദ്ദങ്ങള്‍ക്കപ്പുറം സ്വന്തമായി തീരുമാനമെടുക്കാന്‍ അവസരം ലഭിച്ചാല്‍ ഒറ്റയ്ക്കുള്ള ജീവിതം നയിക്കാനാണു താല്പര്യമെന്നാണ് ഇന്ത്യയിലെ 81 ശതമാനം പെണ്‍കുട്ടികളും പറയുന്നത്. പ്രമുഖ ഡേറ്റിംഗ് ആപ്പായ ബംബിള്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. വിവാഹപ്രായമെന്ന് കരുതപ്പെടുന്ന പ്രായത്തില്‍ ദീര്‍ഘകാല ദാമ്പത്യത്തിലേക്ക് കടക്കാന്‍ നാലുവശത്തു നിന്നും നിര്‍ബന്ധമുണ്ടെന്ന് 33 ശതമാനം പേരും പ്രതികരിച്ചു. ഡേറ്റിങ് നടത്തുന്ന ഇന്ത്യക്കാരില്‍ അഞ്ചില്‍ രണ്ടുപേരും പരമ്പരാഗത രീതിയില്‍ ജീവിതപങ്കാളികളെ കണ്ടെത്താന്‍ വീട്ടുകാര്‍…
Read More