അഫ്ഗാന്‍ വനിതാ സൈനികര്‍ക്ക് പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; പരിശീലനം ചെന്നൈയില്‍; സംഘത്തില്‍ 21കാരി മുതല്‍ 40കാരി വരെ

ചെന്നൈ: അഫ്ഗാന്‍ സൈന്യത്തിലെ വനിതകള്‍ക്ക് ഇന്ത്യന്‍ മിലിട്ടറിയുടെ പരിശീലനം.20 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനക്കളരിയില്‍ 20 വനിതാ സൈനികര്‍ക്കാണ് പരിശീലനം നല്‍കുന്നത്. മേജര്‍ സഞ്ജനയുടേയും ക്യാപ്റ്റന്‍ സ്മൃതിയുടേയും നേതൃത്വത്തിലാണ് പരിശീലനം. ഡിസംബര്‍ 4ന് തുടങ്ങിയ പരിശീലന പരിപാടി അവസാനിക്കുന്നത് 24ാം തീയതിയാണ്. വനിതാ പുരുഷ സൈനികര്‍ സംയുക്തമായാണ് വനിതാ സൈനികര്‍ക്ക് പരിശീലനം നല്‍കുന്നത്. 21 വയസ്സുകാരി മുതല്‍ നാല്‍പത് വയസ്സുകാരി വരെ അടങ്ങുന്നതാണ് പരിശീലനം നടത്തുന്ന അഫ്ഗാന്‍ സൈനികര്‍. ഒരു വര്‍ഷം നല്‍കേണ്ട ട്രെയിനിങ്ങ് ആണ് അതിന്റെ കരുത്ത് ചോരാതെ 20 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്നത്. ഹാന്‍ഡ് ഗ്രനേഡ്, എ.കെ 47, ഐ.എന്‍.ഐ.എ.എസ് റൈഫിള്‍ തുടങ്ങിയ ആയുധങ്ങളും ഇതിന്റെ ഭാഗമായി പരിശീലിക്കുന്നുണ്ട്. ആയുധ പരിശീലനങ്ങള്‍ക്ക് പുറമെ കമ്മ്യൂണിക്കേഷന്‍, അഡ്മിനിസ്ട്രേഷന്‍, ടാക്ടിക്സ്, ലോജിക്സ് തുടങ്ങിയവയിലും ചെന്നൈയില്‍ ഇവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.    

Read More

ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ പാകിസ്ഥാന് അവര്‍ ആയുസില്‍ മറക്കാത്ത ഒരു തിരിച്ചടി കൊടുക്കണം; രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്കിനു സമയമായിരിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ ശേഷം അവരുടെ മൃതദേഹം വികൃതമാക്കിയ പാകിസ്ഥാനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. പാകിസ്ഥാന് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കണമെന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇന്ത്യയില്‍ നുഴഞ്ഞു കയറി ഭീകരാക്രമണം നടത്തിയ പാക് ഭീകരരെ തുരക്കാന്‍ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്‌െ്രെടക്കിന്റെ രണ്ടാം ഭാഗത്തിന് സമയമായെന്നാണ് സോഷ്യല്‍ മീഡിയയിലെ പൊതുവികാരം. എത്രകാലം നമ്മള്‍ കാത്തിരിക്കും. ഇനിയും സന്ധി സംഭാഷണം പാടില്ല. നമ്മള്‍ ചെയ്യേണ്ടത് ശക്തമായ സര്‍ജിക്കള്‍ സ്‌െ്രെടക്കാണ്. ഒരാള്‍ ട്വിറ്ററില്‍ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. സമാനമായ രീതിയില്‍ ശക്തമായ തിരിച്ചടി പാക്കിസ്്ഥാന് നല്‍കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് പ്രചരണവും ശക്തമായിട്ടുണ്ട്. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയിലും സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടാകുന്നു. സൈന്യത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊണ്ടില്ലെങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്നും ചിലര്‍…

Read More