ബംഗളുരു: ഗള്‍ഫും അമേരിക്കയും യൂറോപ്പുമായിരിക്കും മക്കളെ നഴ്‌സിംഗിനയയ്ക്കുന്ന ഓരോ മാതാപിതാക്കളുടെയും മനസില്‍. പ്ലസ്ടു ഫലം പുറത്തു വന്നു കഴിഞ്ഞാല്‍ മലയാളികള്‍ കുട്ടികളുമായി കര്‍ണാടകയിലേക്കൊരു പാച്ചിലാണ്. എന്നാല്‍ ഇനി അതുവേണ്ട. കര്‍ണാടകയിലെ നഴ്‌സിംഗ് കോളജുകള്‍ക്ക് അംഗീകാരം നല്‍കുന്നത് നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍. കര്‍ണാടക നഴ്‌സിംഗ് കൗണ്‍സിലുമായി തുടരുന്ന ശീത സമരത്തിന്റെ ബാക്കിപത്രമാണിതെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ വിദ്യാര്‍ഥികളെ ഈ നടപടി ബാധിക്കില്ലെന്നാണ് കര്‍ണ്ണാടക നഴ്‌സിംഗ്് കൗണ്‍സിലിന്റെ വാദം. കോളജുകള്‍ക്ക് അംഗീകാരം നല്‍കേണ്ടത് ഐന്‍എസി അല്ലെന്നും അതിനാല്‍ അംഗീകാരം റദ്ദാകുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കില്ലെന്നുമാണ് ഇവര്‍ പറയുന്നു. ഐഎന്‍സിയുടെ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളാണ് കോഴ്സുകള്‍ നടത്തുന്നത്. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു സര്‍ട്ടിഫിക്കേറ്റ് നല്‍കുകയും സംസ്ഥാന നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുകയുമാണ് ഇപ്പോള്‍ പിന്തുടരുന്ന നടപടിക്രമം. പാഠ്യപദ്ധതി തയാറാക്കുകയും മറ്റുമാണ് ഐഎന്‍സിയുടെ ചുമതലയെന്നും അംഗീകാരം പിന്‍വലിച്ചതിലൂടെ ഒന്നും സംഭവിക്കില്ലെന്നും കര്‍ണാടക…
Read More