എയര്‍ടെലും വോഡഫോണും ഐഡിയയും ബിഎസ്എന്‍എല്ലും സൗഹൃദപരമായ മത്സരം കാഴ്ച വച്ചിരുന്ന രംഗത്തേക്കായിരുന്നു രണ്ടര വര്‍ഷം മുമ്പ് 4ജിയിലൂടെ റിലയന്‍സ് ജിയോയുടെ മാസ് എന്‍ട്രി. അവിടുന്നിങ്ങോട്ട് ടെലികോം രംഗത്തെ എതിരാളികളെ അതിവേഗം മറികടന്നുള്ള ജിയോയുടെ കുതിപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ധാതാക്കളായിരുന്ന ഭാരതി എയര്‍ടെല്ലിനും ബിഎസ്എന്എല്ലിനുമെല്ലാം ജിയോ തരംഗത്തില്‍ അടിപതറി. ബിഎസ്എന്‍എല്ലിനെ തുടക്കത്തില്‍ തന്നെ മറികടന്ന ജിയോ ഇപ്പോള്‍ എയര്‍ടെല്ലിനെ മറികടന്ന് ഉപയോക്താക്കളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ജിയോ തരംഗത്തില്‍ പതറിയതിനെത്തുടര്‍ന്ന് ഒന്നിച്ച വോഡഫോണ്‍-ഐഡിയ കമ്പനി മാത്രമാണ് ഇനി ജിയോയ്ക്കു മുമ്പിലുള്ളത്. കേവലം രണ്ടര വര്‍ഷം കൊണ്ടാണ് എയര്‍ടെല്‍ 19 വര്‍ഷം കൊണ്ട് നേടിയ അത്ര വരിക്കാരെ ജിയോ സ്വന്തമാക്കിയിരിക്കുന്നത്. 30 കോടിക്ക് മുകളില്‍ വരിക്കാരുണ്ടായിരുന്ന എയര്‍ടെല്ലിന് ഓരോ മാസവും കോടിക്കണക്കിനു വരിക്കാരെയാണ് നഷ്ടപ്പെട്ടത്. എയര്‍ടെല്ലിന്റെ വെബ്സൈറ്റിലെ റിപ്പോര്‍ട്ട് പ്രകാരം വരിക്കാരുടെ…
Read More