വിദേശത്തു നിന്നും നാലു ഡോസ് വാക്സിന് സ്വീകരിച്ച് എത്തിയ യുവതിയ്ക്ക് ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബായിലേക്ക് പോകാനായി ഇന്‍ഡോറിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് വ്യത്യസ്ത വാക്സിനുകളുടെ രണ്ട് ഡോസ് വീതമാണ് ഇവര്‍ സ്വീകരിച്ചത്. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നാണ് 30-കാരിയായ യുവതി നാല് ഡോസ് വാക്സിന് സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ജനുവരിയിലും ഓഗസ്റ്റിലുമായി ഇവര്‍ നാല് തവണ വാക്സിന് സ്വീകരിച്ചിരുന്നതായാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. ചൈനീസ് വാക്സിനായ സിനോഫാമിന്റേയും ഫൈസറിന്റേയും രണ്ട് വീതം ഡോസുകളാണ് ഇവര്‍ സ്വീകരിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ ഭൂരെ സിങ് പറഞ്ഞു. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന അവര്‍ക്ക് ഒരു ദിവസം മുമ്പ് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത…
Read More