ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ മിന്നിത്തിളങ്ങി നിന്ന താരമായിരുന്നു ഇന്ദ്രജ. വെള്ളാരം കണ്ണുകളും മനോഹരമായ ആകാര ഭംഗിയും കൊണ്ട് അക്കാലത്തെ യുവാക്കളുടെ ഹരമാകാന്‍ ഇന്ദ്രജയ്ക്കു കഴിഞ്ഞു. മലയാളത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലെ ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് ഇന്ദ്രജ ജനിച്ചത്. രാജാത്തി എന്നാണ് യഥാര്‍ഥ പേര്. ശാസ്ത്രീയ സംഗീതവും നൃത്തവും ഇന്ദ്രജ അഭ്യസിച്ചിട്ടുണ്ട്. സിനിമയിലേക്ക് എത്തും മുമ്പ് മാധ്യമ പ്രവര്‍ത്തനത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം. സ്റ്റൈല്‍ മന്നന് രജനികാന്ത് നായകനായ ഉഴൈപ്പാളി എന്ന സിനിമയില്‍ ബാലതാരമായാണ് ഇന്ദ്രജ ആദ്യമായി സിനിമയിലേക്ക് വരുന്നത്. 1994 ല്‍ ആണ് നായികയായി ആദ്യ സിനിമ ചെയ്യുന്നത്. തെലുങ്കില്‍ പുറത്തിറങ്ങിയ ജന്തര്‍ മന്ദിറില്‍ ആയിരുന്നു നായിക ആയത്. ആ സിനിമയിലെ കഥാപാത്രത്തിന്റെ പേരായ ഇന്ദ്രജ പിന്നീട് താരം സ്ക്രീനില്‍ അറിയപ്പെടാനുള്ള പേരായി സ്വീകരിച്ചു. 1999ല്‍…
Read MoreTag: indraja
ഇന്ദ്രജയ്ക്ക് വേണ്ടി കേസ് വാദിച്ച് വിജയം കൈവരിച്ച് മമ്മൂട്ടി; നിഷേധിച്ച് ഇന്ദ്രജ; സോഷ്യൽ മീഡിയയിൽ ചർച്ചയായ സംഭവ കഥയിങ്ങനെ…
നായിക-പ്രതിനായിക വേഷത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധേയയായ നടിയാണ് ഇന്ദ്രജ. മലയാളികള്‍ക്കും ഏറെ സുപരിചിതയാണ് ഈ നടി. ഇന്ദ്രജയ്ക്ക് വേണ്ടി നടനും അഭിഭാഷകനുമായ മമ്മൂട്ടി യഥാര്‍ഥ ജീവിതത്തില്‍ കേസ് വാദിച്ചിട്ടുണ്ടെന്ന് ഒരു വാര്‍ത്ത കുറേ നാള് മുമ്പു പ്രചരിച്ചിരുന്നു. വലിയ വാര്‍ത്താപ്രാധാന്യം ഇതിനു ലഭിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചു പിന്നാലെ ഇന്ദ്രജ രംഗത്തെത്തിയതോടെയാണ് ഇതിനു വിരാമമായത്.ഇന്ദ്രജയും മാനേജരും തമ്മില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാവുകയും അവസാനം കേസിലെത്തുകയും ചെയ്തു. ഈ കേസില്‍ വാദിക്കാന്‍ ഇന്ദ്രജയ്ക്ക് സ്ഥിരമായ വക്കീലിനെ കിട്ടിയില്ലായെന്നും ഇന്ദ്രജയുടെ ഈ അവസ്ഥ അറിഞ്ഞ മമ്മൂട്ടി കേസ് വാദിച്ചു വിജയിച്ചുവെന്നാണ് ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നച്ചത്. എന്നാല്‍ ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലയെന്നാണ് പിന്നീട് ഇന്ദ്രജ വ്യക്തമാക്കിയത്. ഇങ്ങനെ ഒരു കേസിനെ കുറിച്ച് എനിക്കറിയില്ല. എല്ലാം മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ്…
Read Moreസിനിമയില്‍ നിന്നു വിട്ടുനിന്നതോടെ സൗഹൃദങ്ങള്‍ ഇല്ലാതായി…ആരോ അയച്ചു തന്ന മണിച്ചേട്ടന്റെ ആ ഫോട്ടോകണ്ടതും ഞാന്‍ ഞെട്ടിപ്പോയി; ഇന്ദ്രജ തുറന്നു പറയുന്നു…
കലാഭവന്‍ മണിയുടെ മരണം തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്ന് നടി ഇന്ദ്രജ. തനിക്ക് മലയാള സിനിമയില്‍ ഏറ്റവും അടുപ്പം മണിച്ചേട്ടനോടായിരുന്നെന്നും നടി പറയുന്നു.’ നീണ്ട പതിനാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തുകയാണ് നടി ഇപ്പോള്‍. മണിയുടെ മരണം ഇപ്പോഴും വിശ്വസിക്കാന്‍ ആയിട്ടില്ലെന്ന് ഇന്ദ്രജ പറയുന്നു. ‘സെറ്റില്‍ മണിച്ചേട്ടനെത്തിയാല്‍ ആകെ ഉത്സവമായിരുന്നു. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ അതില്‍ അഭിനയിക്കണോ എന്നു സംശയം തോന്നും. അപ്പോള്‍ മണിച്ചേട്ടനെ വിളിക്കാറുണ്ടായിരുന്നു. കിട്ടുന്ന ഉത്തരം കൃത്യമായിരുന്നു. ‘മലയാളത്തില്‍ ഇന്ദ്രജ തന്നെ ഡബ് ചെയ്യാന്‍ ശ്രമിക്കണമെന്ന്’ ഇടയ്ക്ക് പറഞ്ഞു തന്നു. സിനിമയില്‍ നിന്നു ഞാന്‍ മാറി നിന്നതോടെ ആ അടുപ്പം കുറഞ്ഞു. ഇന്നത്തെ പോലെ മൊബൈലും വാട്സ്ആപ്പും ഒന്നും ഇല്ലല്ലോ. നമ്പരുകള്‍ മാറി. അതോടെ ആരുമായും സൗഹൃദം ഇല്ലാതായി. ഞാന്‍ എന്നിലേക്കു തന്നെ ഒതുങ്ങി. വര്‍ഷങ്ങള്‍ കഴിഞ്ഞ് ‘പാപനാശം’ എന്ന സിനിമയിലാണ് ഞാന്‍ മണിച്ചേട്ടനെ…
Read Moreസാമൂഹിക പ്രസക്തിയുള്ള വേഷമാണ് അതുകൊണ്ട് ഈ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു തോന്നി ! ഇത്രയും നാള് എവിടെയായിരുന്നുവെന്ന് വെളിപ്പെടുത്തി ഇന്ദ്രജ…
ഓര്‍മയില്ലേ ആ പൂച്ചക്കണ്ണിയായ പെണ്‍കുട്ടിയെ… മമ്മൂട്ടിച്ചിത്രം ക്രോണിക് ബാച്ച്ലറിലെ പ്രതിനായിക ഭവാനിയെ അത്ര പെട്ടെന്ന് മലയാളികള്‍ മറക്കില്ല. ‘ഇന്‍ഡിപെന്‍ഡന്‍സ്’, ‘ഉസ്താദ്’, ‘എഫ്ഐആര്‍’, ‘ശ്രദ്ധ’, ‘ബെന്‍ ജോണ്സണ്’, ‘വാര് ആന്‍ഡ് ലവ്’ തുടങ്ങി നിരവധി മലയാളസിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന ഇന്ദ്രജ 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. നവാഗത സംവിധായകന് ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ദ്രജയുടെ തിരിച്ചുവരവ്. ‘ട്വല്‍ത്ത് സി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ആശ പൈ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജ അവതരിപ്പിക്കുന്നത്. ‘കരിയറില്‍ നീണ്ട ഇടവേളയൊന്നും ഞാനെടുത്തിരുന്നില്ല. തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിക്കുന്നുണ്ടെങ്കിലും മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. സാമൂഹിക പ്രസക്തിയുള്ള ഒരു കഥാപാത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു തോന്നി,’ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ…
Read More