ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു സുകുമാരന്‍. വേറിട്ട അഭിനയവും ശക്തമായ സംഭാഷണ ശൈലിയും സുകുമാരനെ വ്യത്യസ്ഥനാക്കി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സുകുമാരന്റെ തുടക്കം കോളജ് അധ്യാപകന് ആയിട്ടായിരുന്നു. എംടിയുടെ നിര്മാല്യത്തില് അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സുകുമാരന്‍ സിനിമയില്‍ എത്തിയത്. എന്നാല്‍ സുകുമാരന്റെ സ്ഥാനം സിനിമയില്‍ ഉറപ്പിച്ചത് സുരാസു തിരക്കഥയെഴുതിയ ശംഖുപുഷ്പം എന്ന ചിത്രത്തിലെ വേഷമാണ്. വളര്‍ത്തുമൃഗങ്ങള്‍, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ശാലിനി എന്റെ കൂട്ടുകാരി ഓഗസ്റ്റ് ഒന്ന്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഇരുന്നൂറ്റി അമ്പതോതോളം ചിത്രങ്ങളില്‍ സുകുമാരന്‍ വേഷമിട്ടു. കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത ഇരകള്‍, മമ്മൂട്ടി നായകനായ പടയണി എന്നീ ചിത്രങ്ങളുടെ നിര്‍മാതാവുമായിരുന്നു സുകുമാരന്‍. 1997 ജൂണ്‍ പതിനാറിനാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് സുകുമാരന്‍ വിടവാങ്ങിയത്. ഇപ്പോള്‍ സുകുമാരനെപ്പോലെ തന്നെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളായി മാറിയിരിക്കുകയാണ്.…
Read MoreTag: indrajith
അന്ന് രാജുവിന് പ്രായം വെറും 17 ! കല്യാണം കഴിഞ്ഞ് ഞങ്ങള്‍ രണ്ടാളും ഡൈനിംഗ് ടേബിളിനു ചുറ്റും ഓടിക്കളിച്ചു നടന്നു; പൃഥിരാജിനെപ്പറ്റി പൂര്‍ണിമ പറയുന്നതിങ്ങനെ…
മലയാളത്തിലെ ഏറ്റവും തിളക്കമാര്‍ന്ന താരകുടുംബങ്ങൡലൊന്നാണ് നടന് സുകുമാരന്റേത്. അദ്ദേഹത്തിന്റെ ഭാര്യ മല്ലിക സുകുമാരനും മക്കളും മരുമക്കളും കൊച്ചു മക്കളും എല്ലാവരും ഇന്ന് സിനിമയിലും അനുബന്ധ മേഖലകളിലും നിറഞ്ഞു നില്‍ക്കുകയാണ്. സുകുമാരന്റെ മുത്തമകനും നടനുമായ ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമ. ഇടയ്ക്ക് സിനിമയില്‍ നിന്നു ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. ഇപ്പോള്‍ ഇതാ പൂര്‍ണിമ തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അമ്മ മല്ലിക സുകുമാരന്‍ എന്നെ വളരെയേറെ സ്വാധീനിച്ച ഒരു വ്യക്തി ആണെന്നാണ് പൂര്‍ണിമ പറയുന്നത്. സുകുമാരന്റെ ഭാര്യ അല്ലെങ്കില്‍ ഇന്ദ്രന്റെയും പൃഥ്വിയുടേയും അമ്മ എന്നതിനുമപ്പുറം സ്വന്തമായിരു വ്യക്തിത്വം ഉണ്ടാക്കി എടുക്കാന്‍ കഴിഞ്ഞ ആളാണ് അമ്മ. അത് ഉണ്ടാക്കി എടുക്കാന്‍ ഒരുപാട് കഷ്ടപ്പെട്ട ആളാണ്. പൊരുതി നിന്നിട്ടുണ്ട്. എത്രപേര്‍ക്ക് അങ്ങനെ പറ്റും. ആ ഊര്‍ജം, ആത്മവിശ്വാസം, മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന…
Read Moreഅമ്മയെ ട്രോളിയവര്‍ക്ക് പ്രവൃത്തിയിലൂടെ മറുപടി നല്കി മക്കള്‍ ! എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന എല്ലാ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും സജീവമായി ഇന്ദ്രജിത്തും പൂര്‍ണിമയും
എറണാകുളം: തിരുവനന്തപുരത്തു പെയ്ത മഴയില്‍ നടി നടന് പൃഥിരാജിന്റെ വീട്ടില്‍ വെള്ളം കയറയതിനെത്തുടര്ന്ന് താരത്തിന്റെ അമ്മ മല്ലിക സുകുമാരനെ വാര്‍പ്പില്‍ കയറ്റി രക്ഷപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തെപ്പോലും സന്ദര്ഭോചിതമായമല്ലാത്ത ട്രോള്‍ ഇറക്കി ചിലര്‍ പരിഹസിച്ചു. മല്ലികയെ രക്ഷാപ്രവര്‍ത്തകരെത്തി വീടിന് പുറത്തു കൊണ്ടുപോകുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാക്കിയായിരുന്നു പരിഹാസം. മകന്റെ ഒന്നര കോടിയുടെ ലംബോര്‍ഗിനി കാറിനു പോകാന്‍ കേരളത്തിലെ റോഡ് പോരാ എന്ന മല്ലികാ സുകുമാന്റെ പഴയ പ്രസ്താവനയെ ഉയര്‍ത്തിപിടിച്ചായിരുന്നു ട്രോള്‍. ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേലാണെന്ന് പറയുന്നതു പോലെയുള്ള ട്രോളിറക്കിയ ട്രോളന്മാര്ക്ക് ചുട്ടമറുപടിയാണ് മല്ലികയുടെ മക്കള്‍ നല്‍കിയത്. എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായാണ് ഇന്ദ്രജിത്തും പൂര്‍ണിമയും ട്രോളന്മാര്ക്ക് മറുപടി നല്‍കിയത്. അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്നതിലും മറ്റുമാണ് ഇവര്‍ മുന്‍ഗണന നല്‍കുന്നത്. കടവന്ത്ര കേന്ദ്രീകരിച്ചാണ് പ്രളയ ബാധിതര്‍ക്കായി ഇരുവരും പ്രവര്‍ത്തിക്കുന്നത്.…
Read More