ഈ പാട്ടു ടിവിയില്‍ വരുമ്പോള്‍ ‘നിനക്കു പഠിക്കാനൊന്നുമില്ലേ’ എന്ന ചോദ്യം നേരിടാത്ത കൗമാരക്കാരനോ കൗമാരക്കാരിയോ നമുക്കിടയില്‍ കുറവായിരിക്കും ! ആ പാട്ടിനെക്കുറിച്ച്

മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ് വൈശാലി. ഈ സിനിമയിലെ ‘ഇന്ദ്രനീലിമയോളം…അതിന്‍ പൊരുള്‍ നിനക്കേതു മറിയില്ലല്ലോ’ എന്ന ഗാനം ഇന്നും കാലത്തെ അതിജീവിച്ച് നിലനില്‍ക്കുന്നു. പ്രണയത്തിന്റെ വശീകരണത്വം ഇത്രയും മനോഹരമായി അവതരിപ്പിച്ച മറ്റൊരു ഗാനം മലയാള സിനിമയില്‍ ഉണ്ടായിരിക്കാന്‍ സാധ്യതയില്ല. ഒരു ചിത്രം വരച്ച പോലെയാണ് ഭരതന്റെ ഓരോ ഫ്രെയിമുകളും ഈ ഗാനത്തില്‍ നിറഞ്ഞത്. കവിത തുളുമ്പുന്ന വരികള്‍ കാലത്തിനപ്പുറത്ത് പ്രണയ ഹൃദയങ്ങളെ തൊട്ടു. ഒരേസമയം മനസ്സുകൊണ്ട് മലയാളി സ്വീകരിക്കുകയും, കപട സദാചാരങ്ങളെ കൊണ്ടു തള്ളുകയും ചെയ്ത ഗാനം. അക്കാലത്ത് കൗമാരക്കാര്‍ക്ക് നിഷേധിക്കപ്പെട്ട ഗാനമായിരുന്നു ഇത്. കുടുംബസമേതമിരുന്ന് ടി വി കാണുമ്പോള്‍ ഈ ഗാനം വന്നാല്‍ ഒന്നുകില്‍ ചാനല്‍ പെട്ടന്ന് മാറ്റപ്പെടും. അല്ലെങ്കില്‍, ആ സമയം ‘നിനക്കു പഠിക്കാനൊന്നുമില്ലേ’ എന്ന ചോദ്യം നേരിടാത്ത കൗമാരക്കാരനോ കൗമാരക്കാരിയോ നമുക്കിടയില്‍ കുറവായിരിക്കും. സത്യത്തില്‍ സദാചാര മൂല്യത്തിന്റെ അങ്ങേയറ്റത്ത് നിഷേധിക്കപ്പെട്ട മനോഹരമായ ഗാനം പിന്നീട്…

Read More