നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയ്ക്ക് പിന്തുണ കുറയാന്‍ കാരണം വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയാണെന്ന് നടന് ഇന്ദ്രന്‍സ്. ഡബ്ല്യുസിസി ഇല്ലായിരുന്നുവെങ്കില്‍ നടിയ്ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുമായിരുന്നുവെന്നാണ് ഇന്ദ്രന്‍സ് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള പ്രതികരണത്തിലാണ് ഇന്ദ്രന്‍സ് ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്. സംഘടന രൂപപ്പെട്ടില്ലെങ്കിലും നിയമ പോരാട്ടംനടക്കുമായിരുന്നു എന്നും ഇന്ദ്രന്‍സ് പറഞ്ഞു. പ്രശ്നങ്ങളെ എത്രമാത്രം ഒരു സംഘടനയ്ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതില്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല എന്നും ഇന്ദ്രന്‍സ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഡബ്ല്യൂസിസിയുടെ പ്രധാന്യത്തെ എങ്ങനെയാണ് നോക്കി കാണുന്നത് എന്ന ചോദ്യത്തിനാണ് ഇന്ദ്രന്‍സ് മറുപടി നല്‍കുന്നത്. സ്ത്രീസമത്വത്തിനായി വാദിക്കുന്നത് തെറ്റാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് ഇന്ദ്രന്‍സ്…
Read MoreTag: indrans
കോണ്‍ഗ്രസിന് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലിപ്പം ! ‘സാംസ്കാരിക’ മന്ത്രി വാസവന്റെ ആക്ഷേപ പരാമര്‍ശം വിവാദമാകുന്നു…
നടന് ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തില്‍ സാംസ്കാരിക മന്ത്രി വി.എന്‍ വാസവന് നിയമസഭയില്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്നായിരുന്നു മന്ത്രി പറഞ്ഞത്. 2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ഹിമാചല്‍ പ്രദേശിലേയും ഗുജറാത്തിലേയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ രാഷ്ട്രീയം ചര്‍ച്ചയാക്കിയതോടെയാണ് വാസവന് ഈ രീതിയില്‍ പരാമര്‍ശം നടത്തിയത്. ‘സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി?. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദിസിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നു.’ വാസവന് പറഞ്ഞു.
Read Moreവലിയ കഥാപാത്രങ്ങൾ ചെയ്താൽ സിനിമയുടെ പരാജയം നമ്മളെ വേട്ടയാടുമെന്ന് ഇന്ദ്രൻസ്
വലിയ കഥാപാത്രങ്ങൾ ചെയ്താൽ സിനിമയുടെ പരാജയം നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. വലിയ കഥാപാത്രം ചെയ്താൽ ആൾക്കാർക്ക് ആധി ആണ്. ഓടാത്തതിന് അപ്പുറം ഒരാളുടെ രൂപ അത്രയും പോയില്ലേ. ചില്ലറ കാശാണോ. അതാലോചിക്കുമ്പോൾ കൂട്ടത്തിലുള്ളവരുടെ മുഖത്ത് നോക്കാനും പറ്റില്ല. അങ്ങനെ ആലോചിക്കുമ്പോൾ കുഞ്ഞുകുഞ്ഞ് കഥാപാത്രങ്ങൾ വലിയ ആർട്ടിസ്റ്റുകളുടെ കൂട്ടത്തിൽ ചെയ്ത് പോയാൽ സേഫ് ആണ്. സെലക്ഷൻ പ്രോസസ് ഒന്നും പ്രത്യേകിച്ച് ഇല്ല. ആദ്യം കഥാപാത്രം എന്താണെന്ന് ചോദിക്കുമായിരുന്നില്ല. അവിടെ ചെന്നാണ് എനിക്ക് എന്തുവാ എന്ന് ചോദിക്കുകയുള്ളൂ. ആദ്യമൊക്കെ ഞാൻ അത്ര സീരിയസ് ആയിട്ട് എടുത്തിരുന്നില്ല. എന്റെ തെരഞ്ഞെടുപ്പുകളിൽ ഒരുപാട് പിഴവുകൾ പറ്റിയിട്ടുണ്ട്. മൊത്തം സിനിമയെ ബാധിക്കുന്നതല്ലേ. അതെന്നെ വിഷമിപ്പിച്ചു, ഇപ്പോൾ ഞാൻ കഥ പറയുമ്പോൾ എന്താണെന്ന് ചോദിക്കും. കൂടെ ആരൊക്കെ ഉണ്ടെന്ന് ചോദിക്കും. ഒറ്റയ്ക്കുനിന്നു ചെയ്യാം, പക്ഷേ ആ കരുത്ത് വിഷയത്തിനും ചെയ്യുന്ന സംവിധായകനും ഉണ്ടാവണം.നല്ല സംവിധായകരുടെ അടുത്ത് എത്തണം.…
Read Moreഅമ്മ വിളമ്പിയ ഓണരുചി..! ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പുത്തനുടുപ്പും നിക്കറും അച്ഛൻ വാങ്ങിത്തരുമെന്ന സന്തോഷദിനം; മനസ് തുറന്ന് ഇന്ദ്രൻസ്…
ഇല്ലായ്മകളുടെ ബാല്യകാലത്തെ ഓണം. അത്തം മുതൽ വീട്ടിൽ ഓണസദ്യയുണ്ടാകും. തിരുവനന്തപുരം കുമാരപുരത്തെ ചെറിയതും പഴയതുമായ വീടിന്റെ തിണ്ണയിൽ ഞങ്ങൾ ഏഴു സഹോദരങ്ങൾ നിരയായിരുന്നാണ് തൂശനിലയിൽ ഉണ്ണുക. അച്ഛൻ തിരുവോണനാളിൽ മാത്രമേ ഞങ്ങൾക്കൊപ്പം ഉണ്ണാനിരിക്കൂ. പാവം അച്ഛൻ കൂലിപ്പണിക്കുപോയില്ലെങ്കിൽ ഓണത്തിനെന്നല്ല, ഒരു നേരംപോലും ഉണ്ണാൻ വകയുണ്ടാകില്ല. അന്നും ഇന്നും ഞാൻ തനി വെജിറ്റേറിയനാണ്. അരിയാഹാരം മാത്രം കഴിക്കുന്ന മലയാളി എന്നു പറയാം. ഓണവിഭവങ്ങളിൽ ഏറ്റവും ഇഷ്ടം പരിപ്പും പപ്പടവുമാണ്. ചോറിനു മുകളിൽ മറയിടുംപോലെ പരിപ്പുകറി നിരത്തിയൊഴിക്കും. അതിൽ ഒന്നുരണ്ടു പപ്പടം പൊടിച്ചിളക്കി അവിയലും തീയലും അച്ചാറും തൊട്ട് കഴിക്കും. ഉണ്ടുതീരും വരെ ഇടയ്ക്കിടെ കടിക്കാൻ ഇടതുകൈയിൽ ഒരു പപ്പടം കരുതലായുണ്ടാകും. എല്ലാത്തരം പായസവും ഇഷ്ടമാണ്. സേമിയ പായസം കിട്ടിയാൽ ഒന്നല്ല, രണ്ടു ഗ്ലാസ് കുടിക്കും. ബാല്യത്തിലെ ഓണക്കാലത്തെക്കുറിച്ച് ഇനിയും പറയാനുണ്ട്. അച്ഛൻ കൊച്ചുവേലു. അമ്മ ഗോമതി. മൂന്നാണും നാലു…
Read Moreഅവാര്‍ഡിന് പരിഗണിക്കപ്പെടുമ്പോൾ താൻ ആ സീറ്റിൽ പാടില്ല; ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയിൽനിന്ന് ഒഴിവാക്കണമെന്ന അഭ്യർഥനയുമായി നടൻ ഇന്ദ്രൻസ്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി നടന് ഇന്ദ്രന്‍സ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അക്കാദമി ചെയർമാനും സെക്രട്ടറിക്കും അദ്ദേഹം ഇ-മെയിൽ സന്ദേശം അയച്ചു. സിനിമകളുടെ തിരക്കും അഭിനയിച്ച പല സിനിമകളും അവാര്‍ഡിന് പരിഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യ ത്തില്‍ തന്നെ ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് ഇ-മെയില്‍ സന്ദേശത്തില്‍ ഇന്ദ്രൻസ് അവശ്യപ്പെടുന്നത്. എളിയ ചലച്ചിത്രപ്രവര്‍ത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നത സ്ഥാപനത്തിലെ ഭരണസമിതി അംഗമായി പരിഗണിച്ചതില്‍ നന്ദിയുണ്ട്. എന്നാല്‍ താന്‍ നിലവില്‍ വിവിധ സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
Read Moreമോഹം പ്രണയവിവാഹം
വിവാഹത്തിന് മുന്‍പ് ശാന്ത എന്റെ മുഖം ശരിക്ക് കണ്ടിരുന്നു പോലുമില്ലായിരുന്നു. വിവാഹത്തിന് മുമ്പു പലരും ശാന്തയോട് സിനിമാക്കാരനായാല്‍ സൂക്ഷിക്കണമെന്നും മദ്രാസില്‍ വേറെ ഭാര്യയും മക്കളുമൊക്കെ ഉണ്ടോയെന്ന് നോക്കണമെന്നൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട്. മനസില്‍ പ്രണയവിവാഹം ആയിരുന്നു ആഗ്രഹമെങ്കിലും ആരെയും ഒത്തില്ല. അങ്ങനെ ഏറെ നാള് പെണ്ണ് കാണാന്‍ നടന്നു. കൂടെ അച്ഛനൊക്കെ ഉള്ളതിനാല്‍ കാണാന്‍ പോകുന്ന പെണ്ണിന്റെ മുഖത്തുപോലും നോക്കാന്‍ കഴിയാതിരുന്നിട്ടുണ്ട്. ന്തയുടെ വീടിന്റെ നടയിലൂടെയൊക്കെ കയറിയിറങ്ങി അടുത്ത വീട്ടിലൊക്കെ പെണ്ണ് കണ്ടിട്ടുണ്ട്. ഏറ്റവും ഒടുവിലാണ് ശാന്തയെ പെണ്ണ് കണ്ടതെന്ന് -ഇന്ദ്രന്‍സ്
Read More