സോഷ്യല്‍ മീഡിയയെ മോശം പ്രവൃത്തിയ്ക്കായി ഉപയോഗിക്കുന്ന ഒരു കൂട്ടം ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അരെയും പരിഹസിക്കാനും മോശക്കാരാക്കാനും സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നവരാണിവര്‍. തടിയുള്ളയാളിനെയും മെലിഞ്ഞ ആളിനെയുമെല്ലാം പരിഹസിക്കാന്‍ ഇവര്‍ക്ക് നൂറുനാവാണ്. വണ്ണം കൂടിയവരെ പരിഹസിക്കുന്ന ഒരു പ്രവണത അടുത്തിടെയായി നമ്മുടെ സമൂഹത്തില്‍ കൂടി വരുന്നുമുണ്ട്. ഈ അവസരത്തില്‍ ഒരാളുടെ വ്യക്തിത്വം കുടിയിരിക്കുന്നത് രൂപത്തിലല്ല മനസിലാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ച് പറയുകയാണ് മോഡല്‍ കൂടിയായ ഇന്ദുജ പ്രകാശ്. വണ്ണത്തിന്റെ പേരില്‍ തന്നെ പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇന്ദുജയുടെ ജീവിതം. ഇപ്പോഴിതാ ഇന്ദുജ സമൂഹ മാധ്യമ കൂട്ടായ്മയായ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: 108 kg ഉണ്ട് കൊച്ചിക്കാരിയാണ് തടി എന്നെ ഇന്നുവരെ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. പക്ഷേ കാണുന്നവര്‍ക്ക് വലിയൊരു ബുദ്ധിമുട്ടാണ്. എന്ത് കൊണ്ടാണ് എന്ന് എനിക്ക് മനസിലായിട്ടില്ല. തമാശയിലെ ഡയലോഗ്…
Read More