കഴിഞ്ഞ കുറേനാളുകളായി മലയാള സാഹിത്യസാംസ്കാരിക ലോകത്ത് സ്ത്രീകള്‍ നടത്തി വരുന്ന ചില തുറന്നു പറച്ചിലുകള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്. നമ്മള് മഹാന്മാരെന്നു കരുതിപ്പോന്ന പല സാഹിത്യകാരന്മാരുടെയും പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ ഇതേക്കുറിച്ച് തുറന്നെഴുത്ത് നടത്തുകയാണ് എഴുത്തുകാരി ഇന്ദു മേനോന്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇന്ദുമേനോന്റെ ഈ തുറന്നെഴുത്ത്.”ഞെട്ടിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായി ഒന്നുമില്ല. എല്ലാക്കാലത്തും ലിംഗവിശപ്പ് തീരാത്ത പുരുഷന്മാരുടെ ലോകം ഇങ്ങനെ തന്നെയാണ്. മിഠായി കൊച്ചുകുട്ടികള്‍ക്ക് വാരിക്കൊടുത്തും ആത്മരഹസ്യം പാടിയും എത്ര കവികള്‍.’അവള് നിന്നു ചിരിച്ചിട്ടല്ലേ? അവളെന്റെ കാറില്‍ കയറിയി അയാള്‍ക്കൊപ്പം നടന്നിട്ടല്ലേ? ഒരുമിച്ച് ചായകുടിച്ചിട്ടല്ലേ? അല്‍പ്പം കൂടി കടന്നു കഴിഞ്ഞാല്‍ അവളാ ഉടുപ്പിട്ടിട്ടല്ലെ? അവള് സന്ധ്യയ്ക്ക് പുറത്തിറങ്ങിയിട്ടല്ലെ? ഹാ അവള് പോക്കു കെസ്സാണെന്നെ. അയാള്‍ക്കൊപ്പം നടന്നാല്‍ അവള്‍ക്ക് പുതിയ റോള്‍ കിട്ടുമെന്ന് കരുതിയിട്ടല്ലെ?. ഇങ്ങനെ പോയ്യോണ്ടല്ലെ, പാട്ട് പാടാന്‍ അവസരം കിട്ടിയത്?…
Read More