അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ സര്‍ക്കാര്‍ കാഴ്ചക്കാരാവുകയാണ്. കഴിഞ്ഞ ദിവസം അട്ടപ്പാടി ഓന്തന്മല ഊരിലെ കുമരന്‍-ചിത്ര ദമ്പതികളുടെ 40 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. അമ്മയുടെ മുലപ്പാല്‍ കുടിച്ച് ഉറങ്ങിയ കുഞ്ഞിന് പിന്നെ ബോധം തെളിഞ്ഞില്ല. അര്‍ധരാത്രിയിയോടെ ആശുപത്രിയിലെത്തിക്കും മുമ്പ് കുഞ്ഞ് മരിച്ചിരുന്നു. മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറിയതുകൊണ്ടാകാം മരണമെന്നാണ് സംശയം. കുഞ്ഞിന് തൂക്കക്കുറവോ മറ്റ് അസുഖങ്ങളോ ഒന്നുമില്ലെന്നാണ് സൂചന. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമാണ് മരണകാരണത്തെക്കുറിച്ച് പറയാനാകൂ എന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 14 ശിശുമരണങ്ങളാണ് അട്ടപ്പാട്ടിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കണക്കില്‍ പെടാത്ത മരണങ്ങളും ഇത്ര തന്നെയുണ്ടെന്നാണ് വിവരം. പോഷകാഹാരങ്ങളുടെ അഭാവമാണ് പലപ്പോഴും അട്ടപ്പാടിയില്‍ നവജാത ശിശുക്കളുടെ മരണത്തിന് ഇടയാക്കുന്നത്. അടുത്തെങ്ങും വിദഗ്ധ ചികിത്സയ്ക്കു വേണ്ട ആശുപത്രികളില്ലെന്നതും അട്ടപ്പാടിവാസികളെ ദുരിതത്തിലാഴ്ത്തുകയാണ്. കോട്ടത്തറയിലെ സര്‍ക്കാര്‍ ആശുപത്രിയാണ് ഇവര്‍ക്ക് ആശ്രയിക്കാവുന്ന അടുത്തുള്ള ആശുപത്രി.…
Read MoreTag: infant death
ആ കുഞ്ഞിന് ബ്രിട്ടീഷ് പൗരത്വവും ഡച്ച് പൗരത്വവും ഇനി ആവശ്യമില്ല ! ഷമീമ ബീഗത്തിന്റെ കുഞ്ഞ് പൗരത്വ നിബന്ധനകളില്ലാത്ത ലോകത്തേക്ക് യാത്രയായി…
ലണ്ടന്‍: വിവാദങ്ങളിലേക്കാണ് ആ കുഞ്ഞ് പിറന്നു വീണത്. ഹൃസ്വമായ ജീവിതകാലയളവിനു ശേഷം ആ ആണ്‍കുഞ്ഞ് വിവാദങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഷെമീമ ബീഗം എന്ന പത്തൊമ്പതുകാരിയായ ബ്രിട്ടീഷ് യുവതി രണ്ടാഴ്ച മുമ്പാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഐഎസ് ഭീകരനായിരുന്നു കുഞ്ഞിന്റെ പിതാവ്. എന്നാല്‍ കൂടുതല്‍ വിവാദങ്ങളലേക്ക് നയിക്കാതെ കുഞ്ഞിനെ മരണം തട്ടിയെടുത്തിരിക്കുകയാണ്. ജന്മംകൊണ്ടുതന്നെ ലോകം മുഴുവന്‍ ശ്രദ്ധിച്ച ഈ ആണ്‍കുഞ്ഞ് ന്യൂമോണിയ ബാധിച്ചാണ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. അഭയാര്‍ഥി ക്യാമ്പിന്റെ നടത്തിപ്പുകാരായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് വക്താവാണ് മരണവിവരം സ്ഥിരീകരിച്ചത്. ക്യാംപിനു സമീപം തന്നെയുള്ള ജയിലില്‍ കഴിയുന്ന ഡച്ചുകാരനായ ഐഎസ് ഭീകരന്‍ യാഗോ റീഡിക് എന്ന യുവാവാണ് കുഞ്ഞിന്റെ പിതാവ്. ഇയാളെ മരണവിവരം അറിയിച്ചതായും അഭയാര്‍ഥി ക്യാംപിന്റെ നടത്തിപ്പുകാര്‍ വ്യക്തമാക്കി. ഷെമീമയോടൊപ്പം സ്വന്തം നാട്ടില്‍ തിരിച്ചെത്തി ജീവിക്കാന്‍ താല്‍പര്യമുണ്ടെന്ന് കഴിഞ്ഞദിവസം ഇയാളും മാധ്യമങ്ങളോട് ആഗ്രഹം…
Read More