ചെമ്മീനും നാരങ്ങയും ഒരുമിച്ച് കഴിച്ച് മരണം സംഭവിച്ച പല വാര്‍ത്തകളും നമ്മള് സമീപകാലത്ത് കേള്‍ക്കുന്നുണ്ട്. ചെമ്മീനും നാരങ്ങയും ഒരുമിച്ച് കഴിച്ചാല്‍ പ്രശ്നമാണോ? ഇവ വിരുദ്ധ ആഹാരങ്ങളാണോ? എന്ന ചോദ്യമാണ് നിരവധി ആളുകള്‍ ചോദിക്കുന്നത്.. ഈ സംശയങ്ങളെല്ലാം പരിഹരിക്കുകയാണ് ഫേസ്ബുക്കിലെ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍… ഇന്‍ഫോ ക്ലിനിക്ക് കുറിപ്പ് ഇങ്ങനെ; ‘ഡോക്ടറെ, ചെമ്മീനും നാരങ്ങാവെള്ളവും കൂടെ കഴിച്ചാല്‍ കുഴപ്പമാണെന്ന് ആരോ പറഞ്ഞപ്പോള്‍ നിങ്ങള്‍ കളിയാക്കിയില്ലേ. അതൊക്കെ വെറുതെയാണെന്ന് ലേഖനവുമെഴുതി. പക്ഷെ ഇന്നലെ എന്റെ കൂട്ടുകാരന് ചെമ്മീന്‍ റോസ്റ്റൊക്കെ കൂട്ടി ഭക്ഷണം കഴിച്ച് ഒരു ലൈം ജ്യൂസും കൂടി അങ്ങു കാച്ചി. ജ്യൂസ് കുടിച്ച് കഴിഞ്ഞതും ശരീരമാകെ ചൊറിഞ്ഞു തടിച്ചു മുഖമൊക്കെ നീര് വച്ച് ശ്വാസം മുട്ടലും ബോധക്കേടും ഒക്കെയായി ആകെ എടങ്കേറായി. തൊട്ടടുത്തു ആശുപത്രിയുള്ളത് കൊണ്ട് രക്ഷപ്പെട്ടൂന്ന് പറഞ്ഞാ മതി. നിങ്ങളല്ലേ പറഞ്ഞത് ചെമ്മീനും നാരങ്ങാവെള്ളവും…
Read More