സിനിമാ ഷൂട്ടിംഗിനിടെ ചാട്ടം പിഴച്ച് നിലത്തു വീണ് നടി കങ്കണ റണൗത്തിന്റെ കാലിനു പരിക്കേറ്റു.ജോധ്പൂരിലെ മരണ്‍ഗഡ് കോട്ടയില്‍ നടന്ന മണികര്‍ണികയുടെ ചിത്രീകരണത്തിനിടെയാണ് കങ്കണയ്ക്ക് പരിക്കേറ്റത്. ദാമോദര്‍ എന്ന ദത്തുപുത്രനെ പുറത്തു വച്ചുകെട്ടി ഝാന്‍സി റാണി കുതിരപ്പുറത്തു 40 അടി ഉയരമുള്ള മുകളിലൂടെ ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കങ്കണയുടെ കണങ്കാലിന് പരിക്കേറ്റത്. ഉടന്‍ തന്നെ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കാലിന് ബാന്‍ഡേജ് ഇട്ടശേഷം താരം ആശുപത്രി വിട്ടു. നടിക്ക് ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മണികര്‍ണികയുടെ ഷൂട്ടിംഗിനിടയില്‍ ഇതു രണ്ടാം തവണയാണ് കങ്കണയ്ക്ക് പരിക്കേല്‍ക്കുന്നത്. നേരത്തെ സഹനടന്‍ നഹാര്‍ പാണ്ഡ്യയുടെ വാളുകൊണ്ട് കങ്കണയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.
Read More