പാവക്കൂത്തിന്റെ സംരക്ഷണത്തിനായി ഓട്ടോമേഷന്‍ ഉപയോഗിച്ച് ഇങ്കര്‍ റോബോട്ടിക്ക്സ് ! സാങ്കേതികവിദ്യയുടെയും കലയുടെയും ആദ്യ സംയോജനം തൃശൂര്‍ ജില്ലാ പൈതൃക മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്…

തൃശൂര്‍: രാജ്യത്തെ പ്രമുഖ റോബോട്ടിക്ക്സ് കമ്പനിയായ ഇങ്കര്‍ റോബോട്ടിക്ക്സ് 4000 വര്‍ഷം പഴക്കമുള്ള കലാ രൂപമായ പാവക്കൂത്ത് സംരക്ഷിക്കുന്നതിനായി ആദ്യമായി ഓട്ടോമേഷന്‍ പ്രോഗ്രാം ഉപയോഗിക്കുന്നു. ഇല്ലാതായികൊണ്ടിരിക്കുന്ന ഒരു കലാരൂപത്തെ ഭാവി തലമുറയ്ക്ക് യാഥാര്‍ത്ഥ്യത്തോട് അടുത്ത് അതിന്റെ സത്തയും സൗന്ദര്യവും അനുഭവിക്കാന്‍ കഴിയുന്ന തരത്തില്‍ ഇങ്കര്‍ റോബോട്ടിക്ക്സ് നൂതനമായി സാങ്കേതികവിദ്യയും ഓട്ടോമേഷനും ഉപയോഗിച്ച് സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ഓട്ടോമേറ്റഡ് പ്രക്രിയയിലുള്ള പാവക്കൂത്തിന്റെ ആദ്യ ലൈവ് മോഡല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ആരംഭിച്ച പാലക്കാട്ടെ ജില്ലാ പൈതൃക മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുണ്ട്. പരമ്പരാഗത കലാരൂപത്തോട് ഒരു വിട്ടുവീഴച്ചയുമില്ലാതെയാണ് ഓട്ടോമേഷന്‍ സാങ്കേതിക വിദ്യയില്‍ പാവയുടെ ചലനങ്ങള്‍ അതേപടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിദഗ്ധമായ കരങ്ങളാണ് യഥാര്‍ത്ഥ പാവകൂത്തില്‍ ഈ ചലനങ്ങള്‍ നടത്തിയിരുന്നത്. പാവകളുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഈ വിദഗ്ധ കരങ്ങളാണ് പാവക്കൂത്തിന്റെ ആത്മാവ്. പ്രകാശം, ശബ്ദം, പാട്ട് എന്നിവയുടെ അകമ്പടിയോടെ പുലവരാണ് പാരമ്പര്യമായി പാവക്കൂത്ത് നടത്തിയിരുന്നത്.…

Read More