നീറ്റ് പരീക്ഷയില്‍ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത്. കൊട്ടാരക്കര ഡിവൈഎസ്പിക്ക് മുന്നില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൂടി പരാതി നല്കി. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്കിട്ടാണ് പരീക്ഷയെഴുതിയതെന്നും പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോള്‍ അടിവസ്ത്രം കൈയില്‍ ചുരുട്ടികൊണ്ട് പോകാന്‍ പറഞ്ഞതായും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. കൊല്ലം ആയൂരിലെ പരീക്ഷാകേന്ദ്രത്തില്‍ വച്ചാണ് പെണ്‍കുട്ടികള്‍ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. ഹുക്കുള്ള അടിവസ്ത്രമാണോയെന്ന് ചോദിച്ച ശേഷം ഇത് മാറാന്‍ പറയുകയായിരുന്നു. അടിവസ്ത്രം മാറാന്‍ പറഞ്ഞപ്പോഴും പലരും കരുതിയിരുന്നത് അടച്ചുറപ്പുള്ള സുരക്ഷിതമായ മുറിയുണ്ടാകുമെന്നാണ്. എന്നാല്‍, അവിടെയുണ്ടായിരുന്നത് ഒരു മേശ മാത്രമാണെന്നും എല്ലാവരുടെയും അടിവസ്ത്രങ്ങള്‍ അതിലേക്ക് കൂട്ടിയിടുകയുമായിരുന്നു ചെയ്തത്. അമ്മയുടെ ഷാള്‍ കൊണ്ട് മറച്ചാണ് അടിവസ്ത്രം ഊരി മാറ്റിയത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പലരും തങ്ങളുടെ വസ്ത്രം തിരികെ കിട്ടുമോയെന്ന് സംശയിച്ചാണ് ക്ലാസിനകത്തേക്ക് കയറിയതെന്നും വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞു. പലര്‍ക്കും ഷാള്‍ ഇല്ലാത്തതുകൊണ്ടു തന്നെ വസ്ത്രം…
Read MoreTag: inner wear
പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം ! കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍…
ആയൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍. നാഷണല്‍ ടെറ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷയില്‍ അവര്‍ക്ക് മാത്രമാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ‘നാഷണല്‍ ടെറ്റിങ് ഏജന്‍സി ഓള് ഇന്ത്യാ ലെവലില്‍ നടത്തുന്ന പരീക്ഷയാണിത്. അവര്‍ക്ക് ചില നടപടികളുണ്ട്. ഈ സംഭവത്തില്‍ കോളജിന് ഒരു പങ്കുമില്ല. അവരുടെ ഒഫിഷ്യല്‍സ് ആണ് പരീക്ഷ നടത്താനെത്തിയത്. അവര്‍ക്ക് മാത്രമാണ് ഇതില്‍ പൂര്‍ണ ഉത്തരവാദിത്തം’. കോളജിന് ഇക്കാര്യത്തില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ശൂരനാട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് കോളജിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. അടിവസ്ത്രം മാറ്റിച്ചതിന് ശേഷം ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തിയാണ് പരീക്ഷയെഴുതിച്ചത്. മാനദണ്ഡപ്രകാരമാണ് നീറ്റ് പരീക്ഷ നടന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോള്‍ ഒരു…
Read Moreദുരിതാശ്വാസ ക്യാമ്പില്‍ സ്ത്രീകളുടെ അടിവസ്ത്രം ആവശ്യമുണ്ടെന്നു കാട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട സംഭവം; സാമൂഹ്യ പ്രവര്‍ത്തകനെ അറസ്റ്റു ചെയതതിനു പിന്നില്‍ കൗണ്‍സിലറുടെ വൈരാഗ്യം ? പ്രതിഷേധം ശക്തമാകുന്നു…
ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് അടിവസ്ത്രം ആവശ്യമുണ്ടെന്നു ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട സാമൂഹ്യ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. യുവാവിനെ കള്ളക്കേസില്‍ കുടുക്കിയവരെയും അവരുടെ വാക്ക് കേട്ട് അറസ്റ്റു ചെയ്ത പോലീസുകാരെയും നിയമനടപടിയ്ക്ക് വിധേയമാക്കണമെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട സാമൂഹിക – സന്നദ്ധ സംഘടനയായ റൈറ്റ്സും ജനാധിപത്യ വേദിയുമാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. റൈറ്റ്സ് കോ – ഓര്‍ഡിനേറ്ററും ഇരവിപേരൂര്‍ സ്വദേശിയുമായ രഘുവിനെയാണ് ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ ഇക്കഴിഞ്ഞ 11-ാം തീയതി തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. തിരുമൂലപുരം ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകള്‍ക്ക് ആവശ്യത്തിനുള്ള അടിവസ്ത്രങ്ങളില്ലെന്ന് റൈറ്റ്സ് പ്രവര്‍ത്തകയും ക്യാമ്പ് അന്തേവാസിയുമായ യുവതി അറിയിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഉച്ചയോടെ രഘു ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്, ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ചെറിയ തുകകള്‍ രഘുവിന് കൈമാറി, ഇത്തരത്തില്‍ സ്വരൂപിച്ചു കിട്ടിയ…
Read More