മലയാള സിനിമയ്ക്ക് തീരാനഷ്ടം സമ്മാനിച്ചാണ് നടന് ഇന്നസെന്റ് ജീവിതത്തിന്റെ തിരശീലയ്ക്കു പിന്നില്‍ മറഞ്ഞത്. മലയാള സിനിമയില്‍ ഇന്നസെന്റിനെ കുറിച്ച് ആലോചിക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല. ചിരിയുടെ മാല പടക്കമായിരുന്നു ഇന്നച്ചന്. കോമഡിതാരം എന്നതിലുപരി മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത ഒരു പ്രതിഭ തന്നെയായിരുന്നു ഇന്നസെന്റ്. സമൂഹത്തിലെ നിരവധി മേഖലകളില്‍ നിന്ന് നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഇപ്പോഴിതാ തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ ഇന്നസെന്റിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു കാര്യമാണ് അതിജീവിത നേരിച്ച നീതി നിഷേധത്തില്‍ ഇന്നസെന്റ് പാലിച്ച നിശബ്ദത. അത് തനിക്ക് ഒരിക്കലും മറക്കാനോ പൊറുക്കാനോ കഴിയില്ലെന്നും അദ്ദേഹത്തിന്റെ മരണത്തിന്റെ വേദനയിലും അദ്ദേഹം ചെയ്ത ഈ തെറ്റിന് ഒരിളവ് ഇല്ലെന്നും ദീദി പറയുന്നു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലുള്ളപ്പോഴാണ് താനും ഇന്നസെന്റും കൂടുതല്‍ അടുത്തത്. നല്ല സുഹൃത്തുക്കളായി എന്നും…
Read MoreTag: innocent
ഇരിങ്ങാലക്കുടയിലെ വീഥിയിലൂടെയുള്ള ഇന്നച്ചന്റെ അവസാനയാത്ര കണ്ണീർമഴയത്ത്; പ്രിയതാരത്തെ അവസാനമായി കാണാൻ റോഡിനിരുവശത്തും കണ്ണീർപൊഴിച്ച് കാത്തുനിന്നത് പതിനായിരങ്ങൾ…
സ്വന്തം ലേഖകൻഇരിങ്ങാലക്കുട: എത്രയോ തവണ സഞ്ചരിച്ചിട്ടുള്ള ഇരിങ്ങാലക്കുടയുടെ വഴികളിലൂടെ അവസാനമായി ഇന്നസെന്റ് യാത്രയാകുമ്പോൾ വഴിയുടെ ഇരുവശത്തും തിങ്ങിനിറഞ്ഞവർ പ്രിയതാരത്തിന് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ചു. കണ്ണീർക്കുട ചൂടിയാണ് ഇരിങ്ങാലക്കുട തങ്ങളുടെ പ്രിയപ്പെട്ട ഇന്നച്ചനെ യാത്രയാക്കിയത്. ഇന്നസെന്റിന്റെ വീട്ടിൽനിന്നു പള്ളിയിലേക്കുള്ള വിലാപയാത്രയിൽ ആയിരക്കണക്കിന് ആരാധകരും കലാസാംസംകാരിക രാഷ്ട്രീയ പ്രമുഖരും നാട്ടുകാരുമടക്കം പങ്കാളികളായി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം ചടങ്ങുകൾ. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ സംസ്കാര ചടങ്ങുകൾക്കു മുഖ്യകാർമികത്വം വഹിച്ചു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, ഫാ. പയസ് ചിറപ്പണത്ത് തുടങ്ങിയവർ സഹകാർമികരായി. രാവിലെ ഇന്നസെന്റിന്റെ വീടായ പാർപ്പിടത്തിൽ പ്രാർഥനാ ചടങ്ങുകൾക്കു ശേഷം മൃതദേഹം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിലേക്ക് അലങ്കരിച്ച വാഹനത്തിൽ വിലാപയാത്രയാണ് കൊണ്ടുവന്നത്. പാർപ്പിടത്തിൽനിന്നു മൃതദേഹം പള്ളിയിലേക്ക് എടുക്കുമ്പോൾ വികാരനിർഭരമായ കാഴ്ചകൾക്കാണ് ഇരിങ്ങാലക്കുട സാക്ഷ്യം വഹിച്ചത്. വാവിട്ടു കരഞ്ഞ ഭാര്യ…
Read Moreചിരിത്തിരകൾക്കിടയിൽ കണ്ണീരും; ഇന്നസെന്റും സിനിമയിലെത്തിയത് കോടമ്പാക്കത്തിന്റെ കനൽവഴികൾ ചവിട്ടി; എന്തുകൊണ്ട് ജുബ്ബ..!
സി.എസ്. ദീപുതൃശൂർ: ‘ചിരിക്കുകയും ചിരിപ്പിക്കുകയും മാത്രം ചെയ്ത എന്റെ ജീവിതത്തിന്റെ ഏറിയപങ്കും കരച്ചിലും കഷ്ടപ്പാടും അന്തമില്ലാത്ത അലച്ചിലുകളും മാത്രമായിരുന്നു. ഈ ലോകത്തു മനുഷ്യരെ ചിരിപ്പിച്ചവരുടെയെല്ലാം സ്ഥിതിയിതായിരുന്നു. സർക്കസ് തന്പിലെ കോമാളി മുതൽ ചാർലി ചാപ്ലിൻവരെ…’. പുറത്തു ചിരിയുടെ തിരമാലകൾ തീർക്കുന്പോഴും ആത്മസംഘർഷത്തിന്റെ കഥകളാണ് ഇന്നസെന്റ് അടുപ്പക്കാരോട് അധികവും പങ്കിട്ടത്. തിരശീലയിലും വേദികളിലും ചിരിച്ചും ചിരിപ്പിച്ചും നിൽക്കുന്ന ഇന്നസെന്റല്ല, ചിരിക്കു പിന്നിലെ മനുഷ്യനാണു യാഥാർഥ്യമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. എട്ടുമക്കളിൽ അഞ്ചാമനായ ഇന്നസെന്റ് മാത്രമായിരുന്നു പഠനത്തിൽ മോശം. ഒരിക്കൽ പതിവിലും വൈകി മുറ്റത്തു നടക്കുന്ന അപ്പനെക്കണ്ട് ഇന്നസെന്റ് ചോദിച്ചു ‘എന്താ അപ്പാ ഒരു വയ്യായ്ക?’ ‘നിന്നെക്കുറിച്ച് ആലോചിച്ച് ഉറക്കം വരുന്നില്ലെ’ന്ന് അപ്പൻ. ‘അതാലോചിച്ചാ ഈ ജന്മം മുഴുവൻ ഉറക്കമുണ്ടാകില്യാട്ടോ’ എന്ന് മറുപടി! അതു കേട്ടു പൊട്ടിച്ചിരിച്ചുകൊണ്ടാണ് അപ്പൻ മുറിക്കുള്ളിലേക്കു കയറിപ്പോയത്. സ്കൂളിൽ നിരന്തരമായി തോൽക്കുകയും കൂടെപ്പിറപ്പുകൾ ജയിച്ചുകയറുകയും ചെയ്തതോടെ പഠിപ്പു…
Read Moreഇരിങ്ങാലക്കുടയെ പ്രണയിച്ച ഇന്നച്ചൻ; അപ്പനും അമ്മയും ഉറങ്ങുന്ന ഇരിങ്ങാലക്കുട വിട്ട് ഞാൻ എവിടെപ്പോകാൻ…
സെബി മാളിയേക്കൽഇരിങ്ങാലക്കുട പട്ടണത്തെയും പിണ്ടിപ്പെരുന്നാൾ, കൂടൽമാണിക്യം ഉത്സവം എന്നീ ആഘോഷങ്ങളെയുമെല്ലാം തന്റെ സിനിമയിലൂടെയും പുസ്തകങ്ങളിലൂടെയും ലോകത്തിനു സുപരിചിതമാക്കിയ അതുല്യനടനായിരുന്നു ഇന്നച്ചൻ എന്ന ഇന്നസെന്റ്. എട്ടാം തരത്തിൽ പഠിത്തം നിർത്തിയെങ്കിലും ഇരിങ്ങാലക്കുടയിലെ എല്ലാ സ്കൂളിലും പഠിച്ചതിന്റെ ക്രെഡിറ്റ് തനിക്കു മാത്രമാണെന്ന് ഇന്നച്ചൻ പറയുന്പോൾ ഇരിങ്ങാലക്കുടക്കാരുടെ മാത്രമല്ല, ലോകം മുഴുവനുമുള്ള മലയാളികളുടെ ചുണ്ടിൽ പുഞ്ചിരി വിടരും. ഡോൺ ബോസ്കോ ഇംഗ്ലീഷ് മീഡിയം, ലിറ്റിൽ ഫ്ലവർ, നാഷണൽ, ഗവ. ബോയ്സ് എന്നീ സ്കൂളുകളിൽ പഠിച്ച അനുഭവങ്ങളും ഇവയെ ചുറ്റിപ്പറ്റിയുള്ള ഉപകഥകളുമെല്ലാം വിവിധങ്ങളായ കോമഡി ഷോകളിലൂടെയും അഭിമുഖങ്ങളിലൂടെയുമെല്ലാം മലയാളി സമൂഹത്തിനു ചിരപരിചിതമാണ്. സ്കൂൾ പഠനം കഴിഞ്ഞ് അപ്പനോടൊപ്പം ബിസിനസിലേക്കു തിരിഞ്ഞതും മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പലതവണ അങ്കം കുറിച്ചതും ഒരു തവണ ജയിച്ചതും കല്ലേറ്റുംകരയിൽ തീപ്പട്ടി കന്പനി തുടങ്ങിയതും സിനിമാ സ്വപ്നവുമായി മദിരാശിയിൽ കറങ്ങി നടന്നതുമെല്ലാം ഇരിങ്ങാലക്കുടക്കാരേക്കാൾ മലയാളി പ്രേക്ഷക സമൂഹത്തിനു മനഃപാഠമായത് ഇന്നച്ചൻ…
Read Moreഇന്നസെന്റും കെപിഎസി ലളിതയും മനം കുളിര്‍പ്പിച്ച ജോഡി; ചിരിപ്പിച്ച്, ചിന്തിപ്പിച്ച്…ഒരുവര്‍ഷത്തെ ഇടവേളയില്‍ വിടവാങ്ങി
ഇ.അനീഷ്കോഴിക്കോട്: മലയാളത്തിലെ ഹിറ്റ് ജോഡികളുടെ പട്ടികയെടുത്താൽ ഇന്നസെന്റ്-കെപിഎസി ലളിത കോംബോയെ ഒഴിവാക്കി ഒരു തെരഞ്ഞെടുപ്പ് അസാധ്യമായിരിക്കും. അത്രയുമുണ്ട് ഇരുവരും തകർത്തഭിനയിച്ച സിനിമകൾ. മലയാളിയെ ഇത്രയേറെ ചിരിപ്പിച്ച മറ്റൊരു ജോഡി ഉണ്ടാകുമോ എന്നതും സംശയമാണ്. ഈ കൂട്ടികെട്ടിലെ ഹാസ്യരംഗങ്ങൾ എത്ര തലമുറകൾ കഴിഞ്ഞാലും ചിരിക്കാനുള്ള വകയാകും. ഇരുവരും ഒരു വര്‍ഷത്തെ ഇടവേളയില്‍ വിടവാങ്ങി എന്നതും യാദൃശ്ചികമാകാം. 25-ലേറെ സിനിമകളിലാണ് ഇരുവരും ജോഡിയായി അഭിനയിച്ചത്. അതിലേറെയും ഹിറ്റുകൾ എന്നതും പ്രത്യേകത. മണിച്ചിത്രത്താഴ്, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, ഗജകേസരിയോഗം, മക്കൾ മാഹാത്മ്യം, പൊന്മുട്ടയിടുന്ന താറാവ്, ശുഭയാത്ര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വിയറ്റ്നാം കോളനി, കനൽകാറ്റ്, മൈഡിയർ മുത്തച്ഛൻ, ഉത്സവമേളം, കള്ളനും പൊലീസും, അർജുനൻ പിള്ളയും അഞ്ചുമക്കളും, അങ്ങനെ ഒരു അവധിക്കാലത്ത്, സാവിത്രിയുടെ അരഞ്ഞാണം, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, പാവം പാവം രാജകുമാരൻ, അപൂർവം ചിലർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു.…
Read More‘അടിച്ചു മോളേ..’ സൂപ്പര്‍താരചിത്രങ്ങളില്‍ അതുക്കുംമേലേ….ഒറ്റ ഡയലോഗ് മതി… സിനിമ ഹിറ്റാകാൻ
ഇ. അനീഷ് കോഴിക്കോട്: മമ്മൂട്ടിയോ, മോഹന്‍ലാലോ… മറ്റേത് സൂപ്പര്‍താരങ്ങളോ ആയിക്കോട്ടെ ഒറ്റ ഷോട്ട്, അതല്ലെങ്കില്‍ ഒറ്റ ഡയലോഗ്… മുഖത്തെ ഭാവപ്രകടനം, അതിനൊപ്പം വഴങ്ങുന്ന ശരീരഭാഷ…അത്തരം സീനുകള്‍കൊണ്ട് മാത്രം അവരെ കടത്തി വെട്ടിയ നടന്മാരില് മുന്‍നിരയിലാണ് ഇന്നസെന്റിന്റെ സ്ഥാനം. ഉദാഹരണങ്ങള്‍ ധാരാളം. മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ തരംഗമായിരുന്ന കാലഘട്ടത്തില്‍ ഇന്നസെന്റിനെ പോലെ ഒരു താരം സൃഷ്ടിച്ച ഇംപാക്ട് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് സഹതാരങ്ങളും സംവിധായകരും ഓര്‍ക്കുന്നു. മോഹന്‍ലാലും ജഗതിയും മത്സരിച്ചഭിനയിച്ച കിലുക്കം എന്ന എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രത്തിലെ കിട്ടുണ്ണിയുടെ ‘അടിച്ചു മോളേ..’ എന്ന ഹിറ്റ് ഡയലോഗ് ആ സിനിമയ്ക്കും മുകളില്‍ വളര്‍ന്നുനിന്നു. അതിനുശേഷം എത്രയോ സിനിമകള്‍ ഇറങ്ങി. ഇപ്പോഴും ആളുകള്‍ക്ക് കിലുക്കമെന്നാൽ കിട്ടുണ്ണിയാണ്… ഇനി മോഹന്‍ലാലിന്റെ തന്നെ ദേവാസുരം എന്ന സിനിമ. ഇതിലെ വാര്യര്‍ എന്ന കഥാപാത്രം മോഹന്‍ലാലിനൊപ്പമോ, അല്ലെങ്കില്‍ അതിനെക്കാള്‍ മുകളിലോ സ്കീന്സ്പേയ്സുള്ളതാണ്. ഇതിന്റെ രണ്ടാം ഭാഗത്തിലും…
Read Moreഇന്നസെന്റിന്റെ വിയോഗം! മരണവാര്‍ത്തയ്ക്ക് പിന്നാലെ ആശുപത്രിയില്‍ നിന്നും ആദ്യം പുറത്തെത്തി; കരച്ചിലടക്കാനാകാതെ നടൻ ജയറാം
കൊച്ചി: നടന് ഇന്നസെന്റിന്റെ വിയോഗത്തില്‍ കരച്ചിലടക്കാനാകാതെ നടന് ജയറാം. മരണവാര്‍ത്തയ്ക്ക് പിന്നാലെ ആശുപത്രിയില്‍ നിന്നും ആദ്യം പുറത്തെത്തിയത് ജയറാമായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ പോലും സാധിക്കാതെയാണ് അദ്ദേഹം ആശുപത്രിയില്‍ നിന്നും മടങ്ങിയത്. രാവിലെ മുതല്‍ അദ്ദേഹം ഇന്നസെന്റിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. അതേസമയം, ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചരയ്ക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ വച്ചു നടത്തും. രാവിലെ എട്ട് മുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും പൊതുദർശനത്തിനുവയ്ക്കും. വൈകുന്നേരം മൂന്നോടെ മൃതദേഹം ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവരും. ഞായറാഴ്ച രാത്രി 10.30ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽനിന്നും മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും…
Read Moreകാൻസർ വാർഡിലെ ചിരിമുഖം; ഇന്നസെന്റ് എന്ന ചിരി മനുഷ്യൻ! പറയാതെ വന്ന അതിഥി പോലും നാണംകെട്ടിട്ടുണ്ടാകും…
സിബിൽ ജോസ് കോട്ടയം: വിശാലമായ ജീവിതത്തിലെ നിറഞ്ഞുതുളമ്പുന്ന അനുഭവങ്ങൾ കാണിച്ചുതന്നാണ് ഇന്നസെന്റ് എന്ന മനുഷ്യൻ എല്ലായ്പ്പോഴും സംസാരിക്കുക. അനുഭവങ്ങളത്രയും അയാൾ നേടിയത് ഉൾക്കാമ്പുള്ള ആ ജീവിതത്തിൽ നിന്നാണ്. നടനായും എംപിയായും തിളങ്ങിയ ഇന്നസെന്റിന്റെ അടുത്തേക്ക് പറയാതെ വന്ന അതിഥിയാണ് അർബുദം. ചിലപ്പോൾ അർബുദം പോലും നാണംകെട്ടിട്ടുണ്ടാകും. ഏത് നേരത്താണോ ഈ മനുഷ്യന്റെ അടുത്തേക്ക് എത്താൻ തോന്നിയെതന്ന് ചിന്തിച്ചിട്ടുണ്ടാകും. അത്രയധികം ആ രോഗത്തെ ചിരിപ്പിച്ചിട്ടുണ്ടാകും അദ്ദേഹം. കഥകൾ പറഞ്ഞും നീട്ടി മൂളിയും സംഭാഷണങ്ങളിൽ ശബ്ദവ്യതിയാനം വരുത്തിയും കാണികളെ പൊട്ടിച്ചിരിപ്പിച്ച ഇന്നച്ചന് അർബുദം ബാധിച്ചത് ശ്വാസനാളത്തിലാണ്. മഹാരോഗം ശ്വാസനാളത്തെ കാർന്നുതിന്നുന്പോഴും ശക്തമായി അദ്ദേഹം ചിരിച്ചു. “എന്താടോ വാര്യരെ’ എന്നു ചിലപ്പോൾ അദ്ദേഹം ചോദിച്ചിട്ടുണ്ടാകും. ആ കയ്പേറിയ അനുഭവങ്ങൾ അദ്ദേഹം ചിരിയിൽ ചാലിച്ച് പുസ്തകരൂപത്തിലാക്കിയതോടെ കാൻസർ വാർഡിലെ ചിരി എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച അതിജീവന രചനയ്ക്ക് ജീവൻവച്ചു.
Read Moreതിരിച്ചുവന്നില്ല, ചിരിച്ചു മറഞ്ഞു! മലയാളത്തിന്റെ പ്രിയ ഇന്നച്ചൻ വിടവാങ്ങി; ഞായറാഴ്ച രാത്രി 10.30 ന് ആയിരുന്നു മുൻ എംപി കൂടിയായ നടന്റെ അന്ത്യം
കൊച്ചി: കാർന്നുതിന്നുന്ന വേദനയെയും പുഞ്ചിരി കൊണ്ട് കീഴടക്കാൻ മലയാളിയെ പഠിപ്പിച്ച നടൻ ഇന്നസെന്റ് (75) വിടവാങ്ങി. കടുത്ത ദുരനുഭവങ്ങളെ പൊട്ടിച്ചിരി ജനിപ്പിക്കാനുള്ള കഥകളായി രൂപാന്തരം നടത്തിയ പ്രിയതാരം ദീപ്തസ്മരണയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 10.30 ന് ആയിരുന്നു മുൻ എംപി കൂടിയായ നടന്റെ അന്ത്യം. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽനിന്നും മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. ഇന്ന് അടിയന്തര മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. ഇന്നസെന്റിനെ ചികിത്സിച്ച ഡോക്ടർമാരെല്ലാം മെഡിക്കൽ ബോർഡ് യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രതീക്ഷയ്ക്കുവകയില്ലെന്നായിരുന്നു മെഡിക്കൽ ബോർഡ് അറിയിച്ചിരുന്നത്. അതുമുതൽ നടന്റെ തിരിച്ചുവരവിന് മലയാളക്കര ഒന്നാകെ പ്രാർഥിച്ചുവരികയായിരുന്നു. ഇതരഭാഷകളിലുൾപ്പെടെ എഴുന്നൂറ്റൻപതിലേറെ സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റായിരുന്നു അദ്ദേഹം. 2014 മേയിൽ…
Read Moreചാലക്കുടിയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നെഞ്ചത്ത് ട്വന്റി20 കളിക്കാന്‍ ജേക്കബ് തോമസ്; മുറിവേറ്റ ഡിജിപി ഐപിഎസ് ഉദ്യോഗം രാജിവച്ച് കളത്തിലിറങ്ങുമ്പോള്‍ പണി പാളുക ഇന്നസെന്റിന്; കിറ്റക്സ് ഉടമയുടെ കളികള്‍ കേരളത്തെ ഞെട്ടിക്കുമോ…?
സ്രാവുകള്‍ക്കൊപ്പം നീന്തിയതിന്റെ ശിക്ഷ ഇനിയും ജേക്കബ് തോമസ് അനുഭവിച്ചു കഴിഞ്ഞിട്ടില്ല. ഒന്നിനു പിന്നാലെ ഒന്നായി നിസാര കാരണങ്ങള്‍ക്ക് പിണറായി സസ്പെന്‍ഡ് ചെയ്ത് ഒതുക്കിയ ജേക്കബ് തോമസ് ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുകയാണ്. അതും കിഴക്കമ്പലത്തിന്റെ സ്വന്തം ട്വന്റി20യുടെ ലേബലില്‍. ചില കളികള്‍ ചിലര്‍ക്ക് കാണിച്ചു കൊടുക്കുക തന്നെയാവും ഐപിഎസ് രാജിവച്ച് കളത്തിലിറങ്ങുന്നതിലൂടെ ജേക്കബ് തോമസ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ വിപ്ലവം സൃഷ്ടിച്ച പരീക്ഷണത്തിന്റെ കഥയാണ് കിഴക്കമ്പലം ഭരിക്കുന്ന ജനകീയ കൂട്ടായ്മ ട്വന്റി20യ്ക്കു പറയാനുള്ളത്. ചാലക്കുടിയില്‍ ട്വന്റി20 സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് മുമ്പേ തന്നെ പ്രചരണമുണ്ടായിരുന്നെങ്കിലും അന്ന് സ്ഥാനാര്‍ഥിയായി ഏവരും മനസ്സില്‍ കണ്ടത് കിറ്റെക്സ് ഗാര്‍മെന്റ്സ് എംഡിയും ട്വന്റി20 ചീഫ് കോ-ഓര്‍ഡിനേറ്ററുമായ സാബു. എം. ജേക്കബിനെയായിരുന്നു. എന്നാല്‍ ട്വന്റിട്വന്റി ക്രിക്കറ്റിന്റെ അപ്രവചനാത്മകതയെ അനുസ്മരിപ്പിക്കും വിധമായിരുന്നു ജേക്കബ് തോമസിന്റെ രംഗപ്രവേശം. ടെസ്റ്റിനെയും ഏകദിനത്തെയും പിന്തള്ളി ട്വന്റി20 ക്രിക്കറ്റ് ലോകം പിടിച്ചടക്കിയതിനു സമാനമായിരുന്നു മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു…
Read More