കൊച്ചി: ദിലീപിനെ പുറത്തെത്തിക്കാന്‍ ഊര്‍ജിതമായ ശ്രമം നടക്കുന്നുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചെന്ന് പോലീസ്. പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറിന്റെ സന്ദര്‍ശനം ഇതിന്റെ മുന്നോടിയായാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയെ കൂട്ടുപിടിച്ചു നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരേ കരുതലോടെ നീങ്ങാനാണ് പോലീസിന്റെ നീക്കം. വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നാണ് മുകേഷിന് സിപിഎമ്മിന്റെ കര്‍ശന നിര്‍ദേശം. സൗഹൃദത്തിന്റെ പുറത്ത് ജയിലിലെത്തി നടനെ കാണരുതെന്നാണ് നിര്‍ദ്ദേശം. ദിലീപിന് അനുകൂല തരംഗമുണ്ടാക്കാന്‍ ശ്രമിക്കുന്നവരില്‍ മുകേഷും ഉണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അമ്മയുടെ യോഗത്തിന് ശേഷം ദിലീപിനെ പരസ്യമായി പിന്തുണച്ച് മാധ്യമങ്ങളോട് തട്ടികയറിയത് മുകേഷും ഗണേശുമായിരുന്നു. അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റിനോടും വിവാദങ്ങളില്‍ ചാടരുതെന്ന് സിപിഎം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നസെന്റ് ജയിലിലെത്താഞ്ഞതിന്റെ കാരണവും ഇതുതന്നെ. സോഷ്യല്‍ മീഡിയയില്‍ ദിലീപ് അനുകൂല പ്രചരണം നടത്തുന്നവര്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ജയിലില്‍ ദിലീപിനെ കാണാനെത്തിയവരുടെ പൂര്‍ണവിവരങ്ങള്‍ സ്‌പെഷല്‍ ബ്രാഞ്ച് ശേഖരിച്ചു. ഇവരെയും നിരീക്ഷിക്കാനാണ്…
Read More