തൃശൂര്‍: പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ അതികായനായിരുന്ന പി.സി ചാക്കോയെ പരാജയപ്പെടുത്തിയാണ് സിനിമാതാരം ഇന്നസെന്റ് ചാലക്കുടിയില്‍ നിന്ന് കഴിഞ്ഞ തവണ പാര്‍ലമെന്റിലെത്തിയത്. ഇന്നസെന്റ് എന്ന സിനിമാതാരത്തിന്റെ ജനപ്രീതി തന്നെയായിരുന്നു വിജയത്തിനു പിന്നില്‍.എന്നാല്‍ ഇനിയൊരു തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് ഇന്നസെന്റ് പ്രഖ്യാപിച്ചതോടെ ചാലക്കുടി സീറ്റിനായുള്ള കടിപിടികള്‍ സിപിഎമ്മില്‍ തുടങ്ങിയിരുന്നു. ആറു മാസം മുമ്പു വരെ കാര്യങ്ങള്‍ സിപിഎമ്മിന് അനുകൂലമായിരുന്നെങ്കില്‍ ഇപ്പോള്‍ എല്ലാം മാറിമറിഞ്ഞിരിക്കുകയാണ്. ശക്തമായ യുഡിഎഫ് തരംഗമുണ്ടാവുമെന്ന സര്‍വേ ഫലങ്ങള്‍ വെളിയില്‍ വന്നതോടെ ചാലക്കുടിയില്‍ ജനപിന്തുണയുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടത് സിപിഎമ്മിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. അതിനാല്‍ തന്നെ പാര്‍ട്ടി തലപുകഞ്ഞ് ആലോചിച്ചിട്ടും ഇന്നസെന്റിനേക്കാള്‍ അനുയോജ്യനായ മറ്റൊരാളെ കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല.അതിനാല്‍ തന്നെ ഇത്തവണയും ഇന്നച്ചനെ തന്നെ കളത്തിലിറക്കി മണ്ഡലം പിടിക്കാനുള്ള പദ്ധതിയിലാണ് സിപിഎം. ഇനിയൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കില്ല എന്നു പറഞ്ഞ ഇന്നസെന്റിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ ശക്തമാണ്. ലോക്സഭയിലേക്ക് സിപിഎം പരീക്ഷിച്ച രണ്ടാമത്തെ…
Read MoreTag: innocent
ഇനിയൊരു വണ്ടി കൂടി വരാനുണ്ട് ! ദിലീപിനെ തിരിച്ചെടുത്തത് അംഗീകരിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അമ്മ മുന്‍ പ്രസിഡന്റ് ഇന്നസെന്റിന്റെ മറുപടിയിങ്ങനെ…
ചാലക്കുടി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന് ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെത്തുടര്‍ന്നുണ്ടായ വിവാദം കത്തിപ്പടരുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികരണത്തിനായി മുന്‍ പ്രസിഡന്റ് ഇന്നസെന്റിനെ സമീപിച്ച മാധ്യമങ്ങള്‍ ഇദ്ദേഹത്തിന്റെ മറുപടി കേട്ട് അമ്പരന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഒരു ബന്ധവുമില്ലാത്ത ഉത്തരങ്ങളാണ് ഇന്നസെന്റ് നല്‍കിയത്. മീറ്റിങ്ങിന് വന്നതാണ്, അതിന്റെ ഉദ്ഘാടനം കഴിഞ്ഞു. ഇനിയൊരു വണ്ടി വരാനുണ്ട്. അതിന് കാത്തിരിക്കുകയാണ്…, എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കും ഒരു ബന്ധവുമില്ലാത്ത ഈ മറുപടി ആവര്‍ത്തിക്കുക മാത്രമാണ് ഇന്നസെന്റ് ചെയ്തത്.ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത തീരുമാനത്തെ അംഗീകരിക്കുന്നുണ്ടോ, അമ്മയുടെ മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഈ തീരുമാനത്തോടുള്ള നിലപാട് എന്താണ്. ഗണേഷ് കുമാറിന്റെ പ്രതികരണങ്ങളെ എങ്ങനെ കാണുന്നു എന്നീ ചോദ്യങ്ങള്‍ക്കാണ് പരിഹസിച്ച് ഇന്നസെന്റ് മറുപടി നല്‍കിയിരിക്കുന്നത്. എന്തായാലും ഇന്നസെന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്.
Read Moreഇങ്ങനെയും ചിലര്‍ ലോകത്ത് ജീവിക്കുന്നുണ്ട്; ആറു വയസുകാരിയുടെ കൊലപാതകം ഏറ്റെടുക്കാനെത്തിയത് 59 ആളുകള്‍; 600 കൊലക്കുറ്റങ്ങള്‍ ഏറ്റെടുത്ത നിരപരാധിക്ക് ഒടുവില്‍ വധശിക്ഷ; അസാധാരണ സംഭവങ്ങള്‍ ഇങ്ങനെ…
മനശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഒരേ സ്വഭാവമുള്ളവരെ ഒരുമിച്ചു പരിഗണിക്കാമെങ്കിലും ഓരോ വ്യത്യസ്ഥമായ കാര്യങ്ങള്‍ നടക്കുമ്പോഴാണ് പലരുടെയും അപൂര്‍വമായ മനശാസ്ത്രം വെളിയില്‍ വരുന്നത്. പിഞ്ചു ബാലികമാര്‍ ഇന്ത്യയില്‍ കൊല്ലപ്പെടുമ്പോള്‍ കുറ്റവാളികള്‍ കുറ്റം നിഷേധിക്കാന്‍ നെട്ടോട്ടമോടുകയാണ്. എന്നാല്‍ അമേരിക്കയില്‍ ആറു വയസ്സുകാരിയുടെ കൊലപാതകം ഏറ്റെടുക്കാന്‍ 59 പേരാണ് രംഗത്തെത്തിയത്. 600 കൊലക്കുറ്റം ഏറ്റെടുത്ത നിരപരാധി ഒടുവില്‍ വധശിക്ഷ ഏറ്റു വാങ്ങുകയും ചെയ്തു. പ്രശസ്തിയുടെ വെളിച്ചത്ത് നിലനില്ക്കാനും ശ്രദ്ധ പിടിച്ചപറ്റാനുമുള്ള മനുഷ്യ മനശ്ശാസ്ത്രം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ചില വിഖ്യാത കുറ്റകൃത്യങ്ങളിലെ അസാധാരണ സംഭവങ്ങളായി ചരിത്രം ഇവ കുറിച്ചു വെച്ചിരിക്കുന്നു. 1996 ല്‍ കൊളറാഡോ സംസ്ഥാനത്ത് ബൗള്‍ഡര്‍ നഗരത്തില്‍ ക്രിസ്മസ് ദിനത്തില്‍ അമേരിക്കന്‍ കോടീശ്വരന് ജോണ്‍ ബെന്നറ്റിന്റെ ആറു വയസുകാരിയായ മകള്‍ പെട്രീഷ്യ രാംസേയ്ക്ക് മൃഗീയമായി കൊല്ലപ്പെട്ടു. വന്‍ വിവാദമായ കേസില്‍ ആ പൈശാചിക കൊലയുടെ ഉത്തരവാദിത്വം ജോണ്‍ മാര്‍ക്ക് കാര്‍ എന്ന വ്യക്തി…
Read Moreഇന്നസെന്റ് അമ്മയുടെ പടിയിറങ്ങുന്നു ! തന്നേക്കാള്‍ യോഗ്യതയുള്ളവര്‍ ഉള്ളപ്പോള്‍ താനെന്തിന് പ്രസിഡന്റായി തുടരണമെന്ന് ഇന്നസെന്റ്
ന്യൂഡല്‍ഹി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റാകാന്‍ ഇനിയില്ലെന്ന് നടനും എംപിയുമായ ഇന്നസെന്റ്. അടുത്ത വര്‍ഷം ജൂണില്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്നും അദ്ദേഹം അറിയിച്ചു. വീണ്ടും മത്സരിക്കാനില്ലെന്നും പ്രസിഡന്റാകാന്‍ തന്നേക്കാള്‍ യോഗ്യതയുള്ളവര്‍ അമ്മയിലുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.
Read Moreഇന്നസെന്റിനെ തള്ളി വനിതാ സംഘടന; സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഇല്ലെന്ന് അദ്ദേഹത്തോട് ആരാണ് പറഞ്ഞത്; സമൂഹത്തില്‍ നടക്കുന്നത് അതേപടി പ്രതിഫലിക്കുന്ന മേഖലയാണ് സിനിമയെന്നും വനിതകള്‍…
അമ്മ പ്രസിഡന്റ് ഇന്നസെന്റ് നടത്തിയ പ്രസ്താവനയില്‍ ചിലത് അസംബന്ധമാണെന്ന് ചലച്ചിത്ര മേഖലയിലെ പുതിയ വനിതാ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടിവ്. ചലച്ചിത്ര മേഖല ലൈംഗിക പീഡനവിമുക്തമാണെന്ന ഇന്നസെന്റിന്റെ പ്രസ്താവനയോടു യോജിക്കാനാവില്ലെന്ന് വനിതാ കൂട്ടായ്മാ അംഗങ്ങള്‍ വ്യക്തമാക്കി. ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന എല്ലാം അതേപടി പ്രതിഫലിക്കപ്പെടുന്ന മേഖലയാണ് സിനിമയെന്നും വിമെന്‍ ഇന്‍ സിനിമാ കളക്ടിവ് തങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
Read Moreഅമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനുറച്ച് ഇന്നസെന്റ്; ബാലചന്ദ്രമേനോന് നറുക്കു വീഴാന്‍ സാധ്യത; ഇതിനോട് യോജിക്കാതെ മഞ്ജുവും സംഘവും; നടി ആക്രമിക്കപ്പെട്ട കേസ് അമ്മയുടെ അടിവേരിളക്കുമോ ?
കൊച്ചി: നടിയെ ആക്രമിച്ച കേസ് മലയാള സിനിമാ സംഘടനയായ അമ്മയ്ക്കുള്ളില്‍ പ്രശ്നങ്ങള്‍ അതിരൂക്ഷമാക്കിയതായി സൂചന. ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം ഒഴിയാനൊരുങ്ങുന്നതായാണ് വിവരം. ഇക്കാര്യം മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ഇന്നസെന്റ് വിശദീകരിച്ചു കഴിഞ്ഞു. ജനപ്രതിനിധിയായ തനിക്ക് ഇനി ആരേയും സംരക്ഷിക്കാന്‍ കഴിയില്ലയെന്നും ഈ സാഹചര്യത്തില്‍ അധ്യക്ഷ പദം ഒഴിയുന്നതാണ് നല്ലതെന്നും ഇന്നസെന്റ് പറഞ്ഞതായാണ് വിവരം. ഈ സാഹചര്യത്തില്‍ ബാലചന്ദ്രമേനോന് നറുക്ക് വീഴാനാണ് സാധ്യത. എന്നാല്‍ ഇന്നസെന്റിനെ പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്താന്‍ പല രീതിയിലുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിക്കും പ്രസിഡന്റ് സ്ഥാനത്തോടു താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് ബാലചന്ദ്രമേനോനെ പരിഗണിക്കുന്നത്. എന്നാല്‍ നിര്‍ണ്ണായക ഘട്ടത്തില്‍ സംഘടനയുടെ തലപ്പത്ത് വരാന്‍ ബാലചന്ദ്രമേനോന് തയ്യാറാകുമോ എന്നത് ശ്രദ്ധേയമാണ്. പൊതുസമ്മതനെന്ന പ്രതിച്ഛായയാണ് ബാലചന്ദ്രമേനോനിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. അതിനിടെ നിലവിലെ വിവാദങ്ങളുടെ സാഹചര്യത്തില്‍ സംഘടനയുടെ ഭാരവാഹികള്‍ എല്ലാം രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. അമ്മയുടെ യോഗത്തിന് ശേഷം ഇരയെ അക്രമിച്ച ഗൂഢാലോചനക്കേസില്‍…
Read More