കോട്ടയം മണിമലയില്‍ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചത് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ മകന് കെ എം മാണി ജൂനിയര്‍. അറസ്റ്റു ചെയ്യപ്പെട്ട കെ എം മാണി ജൂനിയറിനെ സ്റ്റേഷന് ജാമ്യം നല്‍കി വിട്ടയയ്ക്കുകയായിരുന്നു. സ്കൂട്ടര്‍ യാത്രക്കാരായ മണിമല പതാലിപ്ളാവ് കുന്നുംപുറത്ത് താഴെ യോഹന്നാന് മാത്യുവിന്റെ മകന് ജിന്‍സ് ജോണ്‍, സഹോദരന് ജിസ് എന്നിവരാണ് മരിച്ചത്. കെഎല്‍ 7 സിസി 1711 എന്ന നമ്പരിലുള്ള ഇന്നോവ ക്രിസ്റ്റയാണ് അപകടമുണ്ടാക്കിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. അപകടത്തെ കുറിച്ച് വസ്തുതാപരമായി തന്നെ എഫ് ഐ ആറില്‍ വിശദീകരിക്കുന്നു. മൂവാറ്റുപുഴ പുനലൂര്‍ റോഡില്‍ മണിമല ഭാഗത്ത് നിന്നും കരിക്കാട്ടൂര്‍ ഭാഗത്തേക്ക് ഓടിച്ച് പോയ ഇന്നോവാ കാറിന്റെ ഭാഗത്താണ് തെറ്റെന്ന് എഫ്ഐ ആര് പറയുന്നു. ഉദാസീനമായും മനുഷ്യ ജീവന് അപകടം വരത്തക്കവിധം ഓടിച്ചെന്നും വിശദീകരിക്കുന്നു. എട്ടാം തീയതി…
Read MoreTag: innova
ഒടുവില്‍ പെങ്ങളൂട്ടിയ്ക്കും കാറായി ! ആലത്തൂര്‍ എംപി രമ്യ ഹരിദാസ് കാറു വാങ്ങിയത് ലോണെടുത്ത്; പെങ്ങളൂട്ടിയുടെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ…
ആലത്തൂരിലെ എംപി രമ്യ ഹരിദാസിന് ഒടുവില്‍ അങ്ങനെ കാറായി. മുമ്പ് പെങ്ങളൂട്ടിയ്ക്കു കാര്‍ വാങ്ങി നല്‍കാനുള്ള യൂത്ത് കോണഗ്രസിന്റെ പണപ്പിരിവ് ഏറെ വിവാദമായിരുന്നു. 2019 ജൂലൈയിലായിരുന്നു ഈ വിവാദങ്ങളെല്ലാം. മഹീന്ദ്രയുടെ മരാസോ എന്ന കാര്‍ വാങ്ങി നല്‍കാന്‍ പിരിവ് നടത്താനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ നീക്കമാണ് വന്‍വിവാദമായത്. എംപി എന്ന നിലയില്‍ പ്രതിമാസം ശമ്പളവും അലവന്‍സുമടക്കം 1.90 ലക്ഷം രൂപ ലഭിക്കുമ്പോള്‍ കാര്‍ വാങ്ങാന്‍ പണപ്പിരിവ് എന്തിനാണെന്ന ചോദ്യങ്ങളാണ് അന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. 1000 രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച് 14 ലക്ഷം രൂപ പിരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ 6.13 ലക്ഷം രൂപ പിരിച്ചപ്പോഴേയ്ക്കും പിരിവിനെതിരെ നാനാകോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. കെപിസിസി അധ്യക്ഷന്‍ കൂടി ഇടഞ്ഞതോടെ പിരിച്ച പണം മടക്കി നല്‍കി യൂത്ത് കോണ്‍ഗ്രസുകാര്‍ തടിയൂരി. ബുക്ക് ചെയ്‌തെന്ന് പറയപ്പെടുന്ന മഹീന്ദ്ര മരാസോയും രമ്യയുടെ വാഹന മോഹവുമൊക്കെ…
Read More