സിനിമക്കഥകളെ വെല്ലുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം വടകരയില്‍ നടന്നത്. ഈ ലോക്ക്ഡൗണ്‍ കാലത്ത് പ്രേമിക്കുന്ന രണ്ടു മനസ്സുകള്‍ക്ക് ഒന്നിക്കണമെങ്കില്‍ എന്തെല്ലാം സാഹസങ്ങള്‍ സഹിക്കണം. മിഥുനം സിനിമയില്‍ കാമുകിയെ പായയില്‍ ചുരുട്ടിക്കടത്തിക്കൊണ്ടു പോകുന്ന നായകനെ മറക്കാന്‍ മലയാളികള്‍ക്കാവുമോ. ഇത്തരത്തില്‍ കാമുകിയെ കടത്തിക്കൊണ്ടു പോകാന്‍ പലവിധ മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങിയാല്‍ പോലീസ് പൊക്കുമെന്ന സ്ഥിതിയാണുള്ളത്. എന്നാല്‍ വടകരയിലുള്ള കാമുകിയെ സ്വന്തമാക്കുന്നതിന് തിരുവനന്തപുരത്തുള്ള കാമുകന് ആലോചിച്ചിട്ട് ഒരേയൊരു വഴിയേ തെളിഞ്ഞുള്ളൂ. അതായിരുന്നു ആംബുലന്‍സ് ഒടുവില്‍ കാമുകിയെ കടത്തിക്കൊണ്ടു പോകാന്‍ തിരുവനന്തപുരത്തു നിന്ന് ആംബുലന്‍സുമായി എത്തിയ കാമുകനും സോഷ്യല്‍ മീഡിയ പ്രണയ സാക്ഷാത്ക്കാരത്തിന് സാക്ഷ്യം വഹിക്കാനെത്തിയ സുഹൃത്തുക്കളും പൊലീസ് പിടിയിലാവുകയും ചെയ്തു. തിരുവനന്തപുരം മണ്‍വിള കിഴിവിലം ഉണ്ണി കോട്ടേജില്‍ ശിവജിത്ത് (22), അരമട സജിത്ത് നിവാസില്‍ സബീഷ് (48), ചെറിയതുറ ഫിഷര്‍മെന്‍ കോളനിയില്‍ ഉണ്ണി അല്‍ഫോന്‍സ് (29) എന്നിവരാണ് അറസ്റ്റിലായത്.…
Read More