ന്യൂഡല്‍ഹി: മകളെ പരിഹസിച്ച സഹപാഠിയ്ക്ക് ചുട്ട മറുപടി കൊടുത്ത് സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം മകള്‍ സോയിഷിനൊപ്പമുള്ള ഒരു ചിത്രം സ്മൃതി ഇറാനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ചിത്രം നീക്കം ചെയ്തു. ഇതിനു കാരണമെന്തെന്ന് പറഞ്ഞിരിക്കുകയാണ് കേന്ദ്രമന്ത്രി. ചിത്രത്തിലെ മകളുടെ ലുക്കിനെക്കുറിച്ച് സഹപാഠികളില്‍ ഒരാള്‍ കളിയാക്കിയെന്നും അതേത്തുടര്‍ന്നാണ് ചിത്രം ഡിലീറ്റ് ചെയ്തതെന്നും സ്മൃതി വ്യക്തമാക്കി. ”മകള്‍ക്കൊപ്പമുളള സെല്‍ഫി ഞാന്‍ കഴിഞ്ഞ ദിവസം ഡിലീറ്റ് ചെയ്തു, കാരണം അവളുടെ സഹപാഠിയുടെ പരിഹാസത്തെ തുടര്‍ന്നാണ്. ഒരു സഹപാഠി എന്റെ മകളുടെ ലുക്കിനെക്കുറിച്ചും, ‘അമ്മ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ അവളുടെ മുഖം എങ്ങനെയാണ് ഇരിക്കുന്നത് എന്ന് നോക്കൂ” എന്നും പറഞ്ഞ് സഹപാഠി അവളെ കളിയാക്കി. ഇതേത്തുടര്‍ന്ന് അവള്‍ എന്റെ അടുത്ത് വന്നു ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഞാനത് ചെയ്തു, കാരണം അവളുടെ കണ്ണുനീര്‍ എനിക്ക് കാണാനാവില്ല.…
Read MoreTag: instagram
നടിമാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യുന്നത് തുടര്‍ക്കഥയാവുന്നു ! ഇത്തവണ പണികിട്ടിയത് പേട്ട നായിക മേഘ ആകാശിന്; നടിയുടെ പ്രതികരണം ഇങ്ങനെ…
നടിമാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യുന്നത് തുടര്‍ക്കഥയാവുന്നു. അക്ഷര ഹാസന്‍, ഹന്‍സിക മോദ് വാനി എന്നിവര്‍ക്കു പിന്നാലെ നടി മേഘ ആകാശിന്റെയും സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.മേഘയുടെ ഇന്സ്റ്റാഗ്രാം അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ധനുഷ് നായകനാകുന്ന എന്നൈ നോക്കി പായും തോട്ട എന്ന ഗൗതം മേനോന്‍ ചിത്രത്തിലെ നായികയാണ് മേഘ. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം മേഘ തന്നെ ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയായിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം ഹാക്ക് ചെയ്തിരിക്കുകയാണെന്നും അതില്‍നിന്ന് മെസേജുകളും മറ്റും വന്നാല്‍ ഒഴിവാക്കണം എന്നും ഇന്‍സ്റ്റാഗ്രാം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്നും മേഘ ട്വീറ്റ് ചെയ്തു. തുടര്‍ന്ന് ഏറെ പരിശ്രമത്തിനൊടുവില്‍ ഇന്‍സ്റ്റാഗ്രാം തിരിച്ചു പിടിച്ചുവെന്നു താരം വെളിപ്പെടുത്തി. തന്റെ സ്വകാര്യതയിലേക്കുള്ള ഈ കടന്നുകയറ്റം വല്ലാതെ ഭയപ്പെടുത്തിയെന്നും എന്നാല്‍ ഇപ്പോള്‍ അക്കൗണ്ട് തിരിച്ചുപിടിക്കാനായി എന്നും മേഘ ട്വീറ്റ് ചെയ്തു. ഒരു പക്കാ കഥൈ എന്ന ചിത്രത്തിലൂടെ…
Read Moreഅമല നിങ്ങളുടെ പാന്റ്സ് എവിടെ,എന്തിനാണ് നിങ്ങള്‍ ഇങ്ങനെ ഇരിക്കുന്നത് ! കമന്റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി അമല പോള്‍…
ആലപ്പുഴ: വിവാദങ്ങള്‍ നടി അമല പോളിന് പുത്തരിയല്ല. ഇത്തവണ താരം വാര്‍ത്തയ്ക്കു പാത്രമായത് സ്വന്തം വസ്ത്രധാരണം മൂലമാണ്. ആലപ്പുഴയില്‍ താന്‍ വള്ളത്തില്‍ സഞ്ചരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതാണ് അമലയ്ക്കെതിരെ കമന്റ് പ്രളയം സൃഷ്ടിച്ചത്. എന്നിട്ടും തീര്‍ന്നില്ല. പാന്റ്സ് എവിടെ എന്ന് ചോദിച്ചയാള്‍ക്ക് അമല കൊടുത്ത മറുപടി കണ്ട് മിക്കവരും ഞെട്ടുകയും ചെയ്തു. ഗുണ സിങ്ങര്‍ എന്ന ഐഡിയില്‍ നിന്നുള്ള ആളാണ് ഇന്‍സ്റ്റാഗ്രാമില്‍ അമലയെ കളിയാക്കി കമന്റിട്ടത്. ”അമല, നിങ്ങളുടെ പാന്റ്സ് എവിടെ? എന്താണ് നിങ്ങള്‍ ഇങ്ങനെ ഇരിക്കുന്നത്? ” കമന്റിന് അമല മറുപടി നല്‍കി, ”എന്റെ പാന്റ്സ് ജോഗിംഗിന് പോയിരിക്കുകയാണ്, ഒന്ന് കണ്ടുപിടിച്ചുതരാമോ, പ്ലീസ്?”ഉരുളയ്ക്ക് ഉപ്പേരി പോലുള്ള അമലയുടെ കമന്റിന് നിരവധി ലൈക്കും കമന്റുമാണ് വന്നത്. ആദ്യം ചിത്രം കണ്ട് പരിഹസിച്ചവര്‍ പോലും ഇത് കണ്ട് അമലയെ അഭിനന്ദിച്ചു. നിങ്ങളുടെ ആരാധകനായിരിക്കുന്നതില്‍ അഭിമാനമുണ്ട്.എന്റെ കമന്റിന് മറുപടി നല്‍കിയല്ലോ,…
Read Moreകണ്ണിറുക്കല്‍ ഏറ്റു ! സോഷ്യല്‍ മീഡിയയില്‍ ഓരോ പോസ്റ്റിനും പ്രിയാ വാര്യര്‍ വാങ്ങുന്നത് എട്ടുലക്ഷം വീതം; മുന്‍നിര ബോളിവുഡ് താരങ്ങള്‍ പോലും ഇക്കാര്യത്തില്‍ പ്രിയയ്ക്കു പിന്നില്‍…
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഒരൊറ്റ ഗാനത്തോടെ ലോകപ്രശസ്തയായ പെണ്‍കുട്ടിയാണ് പ്രിയാ പ്രകാശ് വാര്യര്‍. പാട്ടില്‍ പ്രിയയുടെ കണ്ണിറുക്കല്‍ ലോകമെമ്പാടുമുള്ള യുവാക്കളെയാണ് കറക്കി വീഴ്ത്തിയത്. ഇതോടെ ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമിലും പ്രിയയുടെ ആരാധകരുടെ എണ്ണം കുതിച്ചു കയറി. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് അമ്പതു ലക്ഷം ആരാധകരാണ് ലോകമെമ്പാടുമായി പ്രിയയെ പിന്തുടരാന്‍ തുടങ്ങിയത്. Happy Valentine’s everyone! My friends at @oneplus_india are giving away 5 OnePlus 5T phones to my fans! Go FOLLOW them right now!!! (Open till 20th Feb) A post shared by priya prakash varrier (@priya.p.varrier) on Feb 14, 2018 at 9:14am PST പ്രിയയുടെ ഓരോ പോസ്റ്റിനും ലക്ഷക്കണക്കിന് ലൈക്കുകളാണ്…
Read Moreപ്രിയയുടെ സൈറ്റടിയില്‍ വീണവരില്‍ പ്രമുഖ അന്താരാഷ്ട്ര കമ്പനികളും ! ഇന്‍സ്റ്റഗ്രാമില്‍ ‘അഡാര്‍’ നായികയെ കാത്തിരിക്കുന്നത് ‘അഡാര്‍’ അവസരങ്ങള്‍…
തൃശൂര്‍: ഒരൊറ്റ കണ്ണിറുക്കലിലൂടെ പ്രിയാ വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ മറികടന്നത് പ്രമുഖ കമ്പനികളെ. ഇന്‍സ്റ്റഗ്രാമിന്റെ ഇന്‍ഫല്‍വന്‍സര്‍ മാര്‍ക്കറ്റിങ്ങിലൂടെ സുന്ദരിയെ കാത്തിരിക്കുന്നത് ”അഡാര്‍” അവസരങ്ങളാണ്. ഇന്‍സ്റ്റഗ്രാമിലൂടെ പ്രമോഷന് പുറമേ പരസ്യവരുമാനവും താരത്തിനു കിട്ടിത്തുടങ്ങി. ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തികള്‍ വലിയ ബ്രാന്‍ഡ് ഉത്പന്നങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങള്‍ വഴി പോസ്റ്റ് ചെയ്യുന്ന രീതിയാണ് ഇന്‍ഫല്‍വന്‍സര്‍ മാര്‍ക്കറ്റിങ്. ഒറ്റ ദിവസംകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണു പ്രിയ. ഇന്‍സ്റ്റഗ്രാമില്‍ ഒറ്റ ദിവസം കൊണ്ട് പ്രിയയെ പിന്തുടരാന്‍ തുടങ്ങിയത് 6.06 ലക്ഷത്തിലേറെ പേരാണ്. യു.എസ്. ടിവി താരമായ കെയില്‍ ജെന്നര്‍ (8.8 ലക്ഷം), ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ (6.8 ലക്ഷം) എന്നിവരാണു പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍. 38 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രിയയെ പിന്തുടരുന്നത്. ലോക സുന്ദരി മാനുഷി ചില്ലറിന് പോലും 28 ലക്ഷം…
Read Moreദുല്‍ഖര്‍ എങ്ങാനും വിളിച്ചാല്‍ ഞാന്‍ ചിലപ്പോള്‍ ബോധം കെട്ടുവീഴും; പ്രണയദിനത്തില്‍ തന്റെ ഇഷ്ടങ്ങള്‍ തുറന്നുപറഞ്ഞ് മലയാളി യുവാക്കളുടെ പുതിയ പ്രണയിനി പ്രിയാ വാര്യര്‍…
ഒരൊറ്റരാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും താരമായ പെണ്‍കുട്ടിയാണ് പ്രിയാ പ്രകാശ് വാര്യര്‍. ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിക്കാന്‍ ഈ കുസൃതിക്കുടുക്കയ്ക്ക് കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ 30 ലക്ഷത്തിലേറെ ആരാധകരെയാണ് പ്രിയ ലോകമാകമാനം സൃഷ്ടിച്ചത്. ആ കണ്ണിറുക്കലും ചിരിയും ആയിരക്കണക്കിന് യുവാക്കളുടെ ഇടനെഞ്ചിലേക്കാണ് പാഞ്ഞു കയറിയത്. എവിടെ തിരിഞ്ഞാലും പ്രിയമാത്രം. ‘ഒരു അഡാറ് ലവ്’വിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലൂടെ ഒരൊറ്റ ദിവസം കൊണ്ട് ജീവിതം മാറി മറിഞ്ഞതിന് പ്രിയ നന്ദി പറയുന്നത് സംവിധായകന്‍ ഒമര്‍ ലുലുവിനോടാണ്. പ്രണയദിനത്തില്‍ തന്റെ ഇഷ്ടങ്ങളെക്കുറിച്ച് പ്രിയ തുറന്നു പറയുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മലയാളികളുടെ സുന്ദരിക്കുടുക്ക മനസു തുറന്നത്. പ്രിയയുടെ വാക്കുകള്‍ ഇങ്ങനെ…ഒമര്‍ ഇക്കയുടെ ചങ്ക്‌സ് സിനിമയുടെ ഓഡിഷനു പോയിരുന്നു. അതില്‍ സെലക്ടായി. പക്ഷേ 12-ാം ക്ലാസിലെ പരീക്ഷ കാരണം അഭിനയിക്കാന്‍ കഴിഞ്ഞില്ല. അതില്‍…
Read Moreഇന്‍സ്റ്റാഗ്രാം പ്രേമികളുടെ ശ്രദ്ധയ്ക്ക് ! ഇനി സ്‌ക്രീന്‍ ഷോട്ട് എടുക്കല്ലേ… പണികിട്ടും…ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചറിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…
മറ്റുള്ളവര്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ പകര്‍ത്തിയെടുക്കാന്‍ കഴിയില്ലെന്നതാണ് മറ്റ് സോഷ്യല്‍ മീഡിയകളില്‍ നിന്ന് ഇന്‍സ്റ്റഗ്രാമിനെ വ്യത്യസ്ഥമാക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ടെടുത്ത് സൂക്ഷിക്കുന്ന വിരുതന്മാരുമുണ്ട്. പറഞ്ഞുവരുമ്പോള്‍ അനുവാദമില്ലാതെ ഒരാളുടെ ചിത്രങ്ങളും മറ്റും മറ്റൊരാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് നിയമവിരുദ്ധമാണ്. പ്രമുഖരായ പലരുടെയും ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് പോസ്റ്റ് ചെയ്ത് അവരുടെ അക്കൗണ്ടിന്റെ തനി പകര്‍പ്പ് ഇന്‍സ്റ്റാഗ്രാമില്‍ നിര്‍മ്മിക്കുന്നവരും ഏറെയാണ്. ഈ പ്രശ്നത്തെ നേരിടാനുള്ള നീക്കത്തിലാണ് ഇന്‍സ്റ്റാഗ്രാം. പോസ്റ്റുകള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുമ്പോള്‍ ആ വിവരം പോസ്റ്റിന്റെ ഉടമയെ അറിയിക്കാനുള്ള ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം ഉടന്‍ അവതരിപ്പിക്കുമെന്നാണ് വിവരം. ഈ ഫീച്ചറില്‍ നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ആരെങ്കിലും സ്‌ക്രീന്‍ ഷോട്ട് എടുത്താല്‍ ആ സ്റ്റോറി കണ്ടവരുടെ പട്ടികയില്‍ അവരുടെ പേരിനു നേരെ ഒരു സ്റ്റാര്‍ ഐക്കണ്‍ പ്രത്യക്ഷപ്പെടും. അയാള്‍ നിങ്ങളുടെ സ്റ്റോറി സ്‌ക്രീന്‍ ഷോട്ട് അല്ലെങ്കില്‍ സ്‌ക്രീന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നാണ്…
Read Moreസ്മൃതി ഇറാനിയും ഇന്‍സ്റ്റഗ്രാമില്‍; അക്കൗണ്ട് ആരംഭിച്ചത് ഇന്നലെ; സ്മൃതി ആദ്യമായി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കാണാം
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും അങ്ങനെയൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടെടുത്തു. ഇന്നലെയാണ് സ്മൃതി ഇന്‍സ്റ്റഗ്രാമില്‍ അംഗമായത്. ഗുഡ് ഓള്‍ഡ് ഡെയ്സ് എന്ന ഹാഷ്ടാഗില്‍ തന്റെ ഒരു പഴയ ചിത്രം മന്ത്രി പോസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു കൈയില്‍ കാപ്പിക്കപ്പും മറ്റേ കയ്യില്‍ പൂവുമായി നില്‍ക്കുന്നതാണ് ചിത്രം. നിലവില്‍ ഒമ്പതിനായിരത്തില്‍ അധികം ആളുകളാണ് സ്മൃതിയെ ഫോളോ ചെയ്യുന്നത്. പ്രമുഖ ബോളിവുഡ് നിര്‍മാതാവ് ഏക്താ കപൂറും നടി സാക്ഷി തന്‍വാറും ഒരുമിച്ചുള്ള പഴയചിത്രവും സ്മൃതി പോസ്റ്റ് ചെയ്തിട്ടുണ്ട്.ഏക്താ കപൂര്‍ നിര്‍മിച്ച് സ്റ്റാര്‍ പ്ലസില്‍ സംപ്രേഷണം ചെയ്തിരുന്ന ക്യോം കി സാസ് ഭീ കഭി ബഹു ധി എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സ്മൃതിയായിരുന്നു. Guess who's on Insta now ?#tbt #goodolddays A post shared by Smriti Irani (@smritiiraniofficial) on May 4, 2017 at 8:04am…
Read Moreസ്മൃതി ഇറാനിയും ഇന്‍സ്റ്റഗ്രാമില്‍; അക്കൗണ്ട് ആരംഭിച്ചത് ഇന്നലെ; സ്മൃതി ആദ്യമായി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കാണാം
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും അങ്ങനെയൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടെടുത്തു. ഇന്നലെയാണ് സ്മൃതി ഇന്‍സ്റ്റഗ്രാമില്‍ അംഗമായത്. ഗുഡ് ഓള്‍ഡ് ഡെയ്സ് എന്ന ഹാഷ്ടാഗില്‍ തന്റെ ഒരു പഴയ ചിത്രം മന്ത്രി പോസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു കൈയില്‍ കാപ്പിക്കപ്പും മറ്റേ കയ്യില്‍ പൂവുമായി നില്‍ക്കുന്നതാണ് ചിത്രം. നിലവില്‍ ഒമ്പതിനായിരത്തില്‍ അധികം ആളുകളാണ് സ്മൃതിയെ ഫോളോ ചെയ്യുന്നത്. പ്രമുഖ ബോളിവുഡ് നിര്‍മാതാവ് ഏക്താ കപൂറും നടി സാക്ഷി തന്‍വാറും ഒരുമിച്ചുള്ള പഴയചിത്രവും സ്മൃതി പോസ്റ്റ് ചെയ്തിട്ടുണ്ട്.ഏക്താ കപൂര്‍ നിര്‍മിച്ച് സ്റ്റാര്‍ പ്ലസില്‍ സംപ്രേഷണം ചെയ്തിരുന്ന ക്യോം കി സാസ് ഭീ കഭി ബഹു ധി എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സ്മൃതിയായിരുന്നു. @ektaravikapoor Thanks for pestering me to do this ???? Looks like a fun journey ahead ? #tbt #thosewerethedays A post…
Read More