ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ എംഎല്‍എ തോമസ് കെ തോമസിനും ഭാര്യയ്ക്കുമെതിരെ പോലീസ് കേസെടുത്തു. പട്ടികജാതി പീഡനനിരോധന നിയമപ്രകാരമാണ് എംഎല്‍എക്കും ഭാര്യ ഷേര്‍ളി തോമസിനുമെതിരെ പോലീസ് കേസ് എടുത്തത്. എന്‍സിപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആര്‍ബി ജിഷയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. ഈ മാസം ഒന്‍പതിന് ആലപ്പുഴയില്‍ നടന്ന ഫണ്ട് സമാഹരണ യോഗത്തിനിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. യോഗത്തിനെത്തിയപ്പോള്‍ തോമസ് കെ തോമസും ഭാര്യയും ചേര്‍ന്ന് തന്നെ അധിക്ഷേപിച്ചെന്നാണ് ജിഷയുടെ പരാതി. ഹരിപ്പാട്ടെ യോഗത്തിന് മണ്ഡലത്തിലുള്ളവരെ മാത്രമാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ മണ്ഡലത്തില്‍ നിന്നല്ലാത്ത എംഎല്‍എയും ഭാര്യയും എത്തിയപ്പോള്‍ പുറത്തുപോകണമെന്ന് താന്‍ അഭ്യര്‍ഥിച്ചു. ഇതാണ് എംഎല്‍എയെയും ഭാര്യയെയും പ്രകോപിപ്പിച്ചത്. കാക്കയെ പോലെ കറുത്താണ് ഇരിക്കുന്നത് എന്ന് പറഞ്ഞായിയുരന്നു എംഎല്‍എയുടെ ഭാര്യയുടെ ആക്ഷേപം. ഇതിന്റെ വീഡിയോ ഉള്‍പ്പടെ തെളിവ് സഹിതമാണ് ജിഷ ഹരിപ്പാട് പോലീസില്‍ പരാതി നല്‍കിയത്.…
Read MoreTag: insult
ലൈംഗികത്തൊഴിലാളിയുടെ വാക്കുകേട്ട് കേസെടുക്കാന്‍ പറ്റില്ല ! ട്രാന്‍സ്ജെന്‍ഡറിനെ അപമാനിച്ചെന്ന് പരാതി…
പരാതി നല്കാന് സ്റ്റേഷനിലെത്തിയപ്പോള്‍ സിഐ അപമാനിച്ചെന്നു കാട്ടി സിഐയ്ക്കെതിരേ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി ട്രാന്‍സ്ജെന്‍ഡര്‍ ദീപ റാണി. കോഴിക്കോട് നടക്കാവ് സിഐ ജിജീഷിനെതിരെയാണ് ദീപ റാണി പരാതി നല്‍കിയത്. ദീപ റാണിയെ ലൈംഗിക തൊഴിലാളിയെന്ന് വിളിച്ച് അധിക്ഷേപിച്ചെന്നാണ് ആരോപണം. പരിചയമില്ലാത്ത നമ്പറില്‍ നിന്ന് ഫോണിലേക്ക് വിളിച്ച് അസഭ്യം പറഞ്ഞതു സംബന്ധിച്ച് പരാതി നല്‍കുന്നതിനാണ് ദീപ പോലീസ് സ്റ്റേഷനില്‍ എത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് പരാതി നല്‍കാനെത്തിയത്. ‘വിശദാംശങ്ങള്‍ പറയുന്നതിനിടെ താന്‍ ട്രാന്‍സ്ജെന്‍ഡര്‍ ആണോയെന്ന് സിഐ ചോദിച്ചു. അതേയെന്ന് പറഞ്ഞപ്പോള്‍ ഫോണില്‍ വിളിച്ചത് കസ്റ്റമര്‍ ആയിരിക്കുമെന്നും സെക്സ് വര്‍ക്ക് ചെയ്യുന്നവര്‍ പറയുന്നത് അനുസരിച്ച് കേസെടുക്കാന്‍ സാധിക്കില്ലെന്നും’, സിഐ പറഞ്ഞതായി ദീപ പറഞ്ഞു. സംഭവങ്ങള്‍ ദീപ വീഡിയോയില്‍ പകര്‍ത്തിയതും സിഐ ചോദ്യം ചെയ്തു. അതേസമയം സംഭവത്തില്‍ വിശദീകരണവുമായി നടക്കാവ് പോലീസ് രംഗത്തെത്തി. ടൗണിലെ ട്രാന്സ്ജെന്ഡറുകള് പതിവായി ഇത്തരത്തിലുള്ള പരാതിയുമായി…
Read Moreട്രെയിനിലും ബസിലും യാത്ര ചെയ്യുമ്പോള്‍ പുരുഷന്മാര് ഉപദ്രവിച്ചിട്ടുണ്ട് ! തുറന്നു പറച്ചിലുമായി രവീണ ഠണ്ഡന്…
ദിവസേന ട്രെയിനിലും ബസിലുമെല്ലാം നിരവധി സ്ത്രീകളാണ് അതിക്രമത്തിന് ഇരയാകുന്നത്. അത്തരത്തില്‍ തനിക്കുണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് ബോളിവുഡ് താരം രവീണ ഠണ്ഡന്. ട്രെയിനിലും ബസിലും സഞ്ചരിക്കുന്ന മുംബൈയിലെ സാധാരണക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അറിയുമോ എന്ന ഒരാളുടെ ചോദ്യത്തിനാണ് രവീണ തന്റെ അനുഭവം പങ്കുവച്ചത്. എല്ലാ സ്ത്രീകളെയും പോലെതന്നെ തിരക്കുള്ള ബസിലും ട്രെയിനിലും തനിക്കും ദുരനുഭവം നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ രവീണ ആ സംഭവങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു. പലപ്പോഴും പുരുഷന്മാര് മോശമായ രീതിയില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്നും പരിഹാസ വാക്കുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കി. മുംബൈ മെട്രോ ത്രീകാര് ഷെഡ് ആരേ ഫോറസ്റ്റിലേക്കു മാറ്റിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രവീണയും ദിയ മിര്‍സയും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. പോസ്റ്റിനു താഴെ മുംബൈയിലെ സാധാരണക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിങ്ങള്‍ക്കറിയുമോ എന്ന രീതിയിലുള്ള ചോദ്യങ്ങള്‍ എത്തി.…
Read Moreപോക്കറ്റില്‍ 10 രൂപ പോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത് ! പിന്നെ നടന്നത് കര്‍ഷകന്റെ പ്രതികാരം…
കര്‍ഷകര്‍ ആയാല്‍ ആഢംബരം പാടില്ലെന്നാണ് പലരുടെയും ധാരണ. മുഷിഞ്ഞ വസ്ത്രം ധരിച്ചു വന്നതിന്റെ പേരില്‍ തന്നെ മോശക്കാരനാക്കിയ കാര്‍ ഷോറൂമുകാരോട് മധുരപ്രതികാരം ചെയ്തിരിക്കുകയാണ് ഒരു കര്ഷകന്. കര്‍ണാടകയിലെ പൂ കൃഷിക്കാരനായ ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയാണ് തന്നെ വില കുറച്ചുകണ്ടവര്‍ക്ക് എട്ടിന്റെ പണി തന്നെ കൊടുത്തിരിക്കുന്നത്. ചിക്കസാന്ദ്ര ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയും സുഹൃത്തുക്കളും വെള്ളിയാഴ്ചയാണ് എസ്യുവി ബുക്ക് ചെയ്യാനായി തുമകൂരിലെ കാര്‍ ഷോറൂമിലെത്തിയത്. കെമ്പഗൗഡയുടെ സ്വപ്നവാഹനമായിരുന്നു ഒരു എസ്യുവി. കാര്‍ വാങ്ങുന്നതിനുള്ള കാര്യങ്ങള്‍ ചോദിച്ചറിയുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു എക്സിക്യൂട്ടീവ് ഇവരെ കണക്കിന് പരിഹസിച്ചു. ‘പോക്കറ്റില്‍ 10 രൂപ പോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത്’. കെമ്പഗൗഡയുടെയും സുഹൃത്തുക്കളുടെയും വേഷം കണ്ടപ്പോള്‍ തമാശക്ക് കാര്‍ നോക്കാന്‍ വന്നതാവും ഇവരെന്നാണ് അയാള്‍ കരുതിയത്. എന്നാല്‍ അയാളുടെ വാക്കുകള്‍ കെമ്പഗൗഡയെ വല്ലാതെ വേദനിപ്പിച്ചു. അവര്‍ ഷോറൂമില്‍ നിന്ന്…
Read Moreസഹപ്രവര്‍ത്തകയായ മുസ്ലിം യുവതിയെ ബൈക്കില്‍ വീട്ടിലെത്തിച്ച ബാങ്ക് ജീവനക്കാരനു നേരെ ആക്രമണം ! യുവതിയുടെ ഭര്‍ത്താവിനോട് ഏഷണി പറഞ്ഞെങ്കിലും ഏറ്റില്ല; രണ്ടു പേര് അറസ്റ്റില്‍…
ബാങ്ക് ജീവനക്കാരനെയും ഒപ്പം ബൈക്കില്‍ സഞ്ചരിച്ച സഹപ്രവര്‍ത്തകയായ മുസ്ലിം യുവതിയെയും വഴിയില്‍ വെച്ച് ആക്രമിച്ചവര്‍ പിടിയില്‍. ബെംഗളുരുവിലാണ് സംഭവം. 35കാരിയായ ബാങ്ക് ജീവനക്കാരി ജോലികഴിഞ്ഞ് സമയം വൈകിയതിനാല്‍ സഹപ്രവര്‍ത്തകനായ യുവാവിനോട് വീട്ടില്‍ എത്തിക്കാന്‍ സഹായം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവാവ് തന്റെ ബൈക്കില്‍ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി. താന്‍ സഹപ്രവര്‍ത്തകനൊപ്പമാണ് വരുന്നതെന്ന കാര്യം യുവതി വീട്ടില്‍ വിളിച്ച് പറയുകയും ചെയ്തിരുന്നു. രാത്രി 9.30നായിരുന്നു സംഭവം. ഈ സമയം രണ്ട് പേര് ഇവര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ബുര്‍ഖയായിരുന്നു യുവതിയുടെ വേഷം. യുവതിയെ ബൈക്കില്‍ കയറ്റിയതിനെ കുറിച്ചായിരുന്നു ഇവരുടെ ചോദ്യം ചെയ്യല്‍. യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച് ഭാര്യ ഒരു ഹിന്ദുവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയാണെന്നു പറയാനും ഇവര്‍ മറന്നില്ല. എന്നാല്‍ ഭാര്യ സഹപ്രവര്‍ത്തകനൊപ്പമാണ് വരുന്നതെന്ന് തനിക്ക് അറിയാമെന്ന് ഭര്‍ത്താവ് മറുപടിയും നല്‍കിയതോടെ ഇവര്‍ നിരാശരായി. തുടര്‍ന്ന്…
Read Moreനീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച് വിഴുങ്ങുമോടീ…സ്കൂളിലെത്തിയ വിദ്യാര്‍ഥിയുടെ അമ്മയെ പുളിച്ച തെറിവിളിച്ച് അധ്യാപകര്‍; വീഡിയോ വൈറലാകുന്നു…
കുട്ടിയുടെ പഠനനിലവാരം അറിയാന്‍ സ്കൂളിലെത്തിയ അമ്മയോട് മോശമായി പെരുമാറുകയും അവരെ പുളിച്ച തെറിവിളിക്കുകയും ചെയ്യുന്ന അധ്യാപകരുടെ വിഡിയോ വൈറലാകുന്നു. പത്താംക്ലാസ് വരെയുള്ള പുസ്തകങ്ങള്‍ കുട്ടികള്‍ വാങ്ങണമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ കുട്ടികളിത് വാങ്ങിയില്ല, ഇതേതുടര്‍ന്ന് മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഞങ്ങള്‍ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല, അതിനെന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ച അമ്മയോട് അതിരൂക്ഷമായിട്ടാണ് ഒരു അധ്യാപികയും അധ്യാപകനും പെരുമാറുന്നത്. അധ്യാപകരുടെ പ്രവൃത്തി സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം രോക്ഷം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. അധ്യാപിക ദേഷ്യത്തോടെ പെരുമാറിയപ്പോള്‍ തനി സ്വഭാവം കാണിക്കരുതെന്ന് വിദ്യാര്‍ഥിയുടെ അമ്മ പറയുന്നു. ഇത് കേട്ട് അധ്യാപികയും അധ്യാപകനും പൊട്ടിത്തെറിക്കുന്നുണ്ട്. നീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച് വിഴുങ്ങുമോടീ എന്നെല്ലാം അവര്‍ ദേഷ്യത്തോടെ ചോദിക്കുന്നു. നിന്റെ അഭ്യാസമൊന്നും നടക്കില്ല. നിന്റെ കൊച്ചിനെ ഞാനാണ് പഠിപ്പിക്കുന്നത്. ഇനി ഇവിടെ പഠിപ്പിക്കുന്നത് കാണിച്ച് തരാം. സകല മാനേജ്മെന്റിനെയും വിളിച്ചോണ്ട് വരൂ എന്നാണ്…
Read More