അനക്ക് ബുദ്ധിജീവിയാകണ്ടേ പെണ്ണേ !സ്ത്രീകള്‍ക്ക് ബുദ്ധിജീവിയാകാനുള്ള 100 വഴികളുമായി ലക്ഷ്മി മേനോന്‍; വീഡിയോ വൈറല്‍…

പലര്‍ക്കും ചാര്‍ത്തി നല്‍കപ്പെടുന്ന ഒരു ലേബലാണ് ‘ബുദ്ധിജീവി’ എന്നത്. കാര്യങ്ങളെ വളരെ താത്വികമായി സമീപിക്കുന്ന ആളുകളെയാണ് സാധാരണ ബുദ്ധിജീവി എന്നു പറയുക(ഒരു തരത്തില്‍ പറഞ്ഞാല്‍ വളഞ്ഞു മൂക്കേല്‍ പിടിക്കുക എന്നതുതന്നെ). താടിയും മുടിയും നീട്ടി വളര്‍ത്തി ജുബ്ബയിട്ട് തോള്‍ സഞ്ചിയും തൂക്കി നടന്നാല്‍ ഒരു പുരുഷന് ബുദ്ധിജീവിയാകാം എന്നാണ് അവതാരകയും ആര്‍ജെയുമായ ലക്ഷ്മി മേനോന്‍ പറയുന്നത്. എന്നാല്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം കുറച്ചുകൂടി വ്യത്യസ്തമാണ് കാര്യങ്ങള്‍. അതത്ര എളുപ്പമല്ലെന്ന് ലക്ഷ്മി പറയുന്നു. ഒരിക്കല്‍ ബുദ്ധിജീവിയായി മാറിയാല്‍ പിന്നീടൊരു തിരിച്ചുവരവ് അസാധ്യമാണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു. അതോടൊപ്പം സ്ത്രീകള്‍ക്ക് ബുദ്ധിജീവിയാകാനുള്ള ടെക്‌നിക്കുകളും പറഞ്ഞുകൊടുക്കുന്നു. സ്ത്രീ ബുദ്ധിജീവികള്‍ കണ്ടാല്‍ അവരുടെ നെഞ്ചുപൊട്ടുന്ന വാചകങ്ങളാണ് ലക്ഷ്മി വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. ലക്ഷ്മിയുടെ വീഡിയോ കാണാം…

Read More