ഭീകരവാദികള്‍ പുല്‍വാമയിലേതിനേക്കാള്‍ വലിയ ആക്രമണത്തിന് തന്ത്രം മെനയുന്നുവെന്ന് ഇന്റലിജന്‍സ് ! മൂന്നു ചാവേറുകളടക്കം ഇന്ത്യന്‍ മണ്ണില്‍ ഒളിച്ചിരിക്കുന്നത് 21 അംഗ ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘം; തിരിച്ചടി വൈകില്ലെന്ന ഉറപ്പു നല്‍കി സൈന്യം…

ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് ഭീകരരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതികള്‍ ഇന്ത്യ ആവിഷ്‌കരിക്കുമ്പോള്‍ പുല്‍വാമയിലേതിനേക്കാള്‍ വലിയ ഭീകരാക്രണത്തിന് ജെയ്‌ഷെ മുഹമ്മദ് കോപ്പു കൂട്ടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതായത് പുല്‍വാമയില്‍ നേടിയ വിജയം പുതിയ ആക്രമണങ്ങള്‍ നടത്താന്‍ ഭീകരകര്‍ക്ക് പ്രചോദനമാകുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. പുല്‍വാമ ഓപ്പറേഷനെത്തിയവര്‍ അതിനേക്കാള്‍ കഠിനമായ മറ്റൊരു ആക്രമണം കൂടി നടത്തിയേ ഇന്ത്യയില്‍ നിന്നും മടങ്ങൂ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനായി മൂന്ന് ആത്മഹത്യ ജിഹാദികള്‍ അടക്കം 21 അംഗ ജെയ്ഷ് ഇ മുഹമ്മദ് സംഘം ഇന്ത്യന്‍ മണ്ണില്‍ തന്നെ തക്കം പാര്‍ത്തിരിക്കുന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ കാഷ്മീരിലോ മറ്റെവിടെയെങ്കിലുമോ ഉടന്‍ ആക്രമണം നടത്തിയേക്കാം എന്ന സൂചനയില്‍ സൈന്യം കടുത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഫെബ്രുവരി 16നും 17നും പാക്കിസ്ഥാനിലെ ജെയ്ഷ് ഇ നേതൃത്വവും കാശ്മീരിലെ തീവ്രവാദികളും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതിലൂടെയാണ് ഇന്റലിജന്‍സ് ഇത്തരം ആക്രമണസാധ്യത സ്ഥിരീകരിച്ചിരിക്കുന്നത്. കാഷ്മീരിലോ…

Read More

കേരളത്തില്‍ വീണ്ടും വിഷമദ്യ ദുരന്തം ഉണ്ടാകും ! മലപ്പുറത്തും കോഴിക്കോടും ഓണം കൊഴുപ്പിക്കാന്‍ വ്യാജമദ്യം ഒഴുക്കാന്‍ അണിയറ നീക്കങ്ങള്‍ സജീവമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; 2010ല്‍ മുന്നറിയിപ്പ് അവഗണിച്ചതിനെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത് 26 പേര്‍ക്ക്

മലപ്പുറം: കേരളത്തില്‍ വീണ്ടും വിഷമദ്യ ദുരന്തത്തിന് സാധ്യതയെന്ന് എക്‌സൈസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. മലപ്പുറത്തും കോഴിക്കോടും ഓണക്കാലത്തിന് മുമ്പ് വ്യാജക്കള്ള് എത്തിക്കാനുള്ള അണിയറ നീക്കങ്ങള്‍ സജീവമായതായാണ് റിപ്പോര്‍ട്ട്. മദ്യനയത്തിന്റെ ഭാഗമായി ബിനാമി പേരുകളില്‍ കള്ളുഷാപ്പുകള്‍ നടത്തുന്നത് അപകടകരമാണെന്നും അതീവ ജാഗ്രത വേണമെന്നും എല്ലാ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കും റിപ്പോര്‍ട്ട് നല്‍കി. ബിനാമി പേരുകളിലുളള ഷാപ്പുകളില്‍ വ്യാജമദ്യം എത്തിക്കാന്‍ കുറുക്കുവഴികള്‍ തേടുന്നതായാണ് കണ്ടെത്തല്‍. പുതിയ മദ്യനയത്തെ തുടര്‍ന്ന് മലപ്പുറത്ത് 197 കള്ളുഷാപ്പുകളും തുറന്നിരുന്നു. ഇതില്‍ ഭൂരിഭാഗവും ബിനാമി പേരിലാണ്. യഥാര്‍ത്ഥ നടത്തിപ്പുകാര്‍ പിന്നില്‍ നിന്ന് ഷാപ്പിലെ ജീവനക്കാരുടേയോ ഡ്രൈവര്‍മാരുടേയോ പേരിലാക്കിയാണ് കള്ളുഷാപ്പുകള്‍ നടത്തുന്നത്. വിഷമദ്യ ദുരന്തം ഉണ്ടായാലും കേസില്‍ നിന്ന് നടത്തിപ്പുകാര്‍ക്ക് എളുപ്പത്തില്‍ ഊരിപ്പോവാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ വ്യാജമദ്യം ഒഴുക്കുന്നതില്‍ പേടിയും കാണിക്കാറില്ല. മലപ്പുറം പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ വ്യാജമദ്യം പിടിച്ചതില്‍ നേരത്തേ കേസ് എടുത്തിട്ടുണ്ടെങ്കിലും ഇതില്‍…

Read More