ആലപ്പുഴ: മിശ്ര വിവാഹിതരില്‍ ഒരാള്‍ പിന്നാക്ക വിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ അവരുടെ മക്കള്‍ക്ക് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കിവരുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. വിവാഹമോചനം നടന്ന മിശ്രവിവാഹിതരുടെ കുട്ടികള്‍ക്കും ഇത് ബാധകമായിരിക്കുമെന്നും വരുമാനപരിധി ഇക്കാര്യത്തില്‍ ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ലത്തീന്‍ സമുദായാംഗമായ തനിക്ക് നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അമ്പലപ്പുഴ തഹസില്‍ദാര്‍ തയാറാകാതിരുന്നതിനെതിരേ ആലപ്പുഴ തുമ്പോളി പൊന്നുംപുരയ്ക്കല്‍ മാനുവല്‍ ബേര്‍ളി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച നിവേദനമാണ് ഈ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് തുണയായത്. നേരത്തെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരവ് വേണമെന്നും പലകാര്യങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ തട്ടിക്കളിക്കുന്നതിനാല്‍ ഉന്നത വിദ്യാഭ്യാസം നേടുന്നവര്‍ ബുദ്ധിമുട്ടിലാണെന്നും കാട്ടിയാണ് മാനുവല്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്. മാനുവലിന്റെ പിതാവ് ലത്തീന്‍ സമുദായത്തിലും മാതാവ് സിറിയന്‍ സമുദായത്തിലും പെട്ടവരാണ്.…
Read More