പിണറായി വിജയനില്‍ നിന്ന് 30 ലക്ഷം ഫീസ് വാങ്ങിയ ഹരീഷ് സാല്‍വേ കുല്‍ഭൂഷന്‍ ജാദവിനായി പോരാടുന്നതിന് വാങ്ങുന്നത് ഒരു രൂപ മാത്രം; രാജ്യതാത്പര്യത്തില്‍ സാല്‍വേ വ്യത്യസ്ഥനാകുന്നതിങ്ങനെ…

ന്യൂഡല്‍ഹി: കേരളാ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ലാവ് ലിന്‍ കേസില്‍ വാദിക്കുന്നയാളാണ് സുപ്രിം കോടതിയിലെ തലമുതിര്‍ന്ന് അഭിഭാഷകനായനായ ഹരീഷ് സാല്‍വേ. ഇതേ സാല്‍വെ തന്നെയാണ് അന്താരാഷ്ട്ര തലത്തില്‍ വളരെയേറെ ശ്രദ്ധേയമായ കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ വാദങ്ങള്‍ വിജയിപ്പിക്കാനായി പോരാടുന്നത്. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യന്‍ വാദങ്ങള്‍ അക്കമിട്ട് നിരത്തിയ സാല്‍വെ ഇന്ത്യയ്ക്കു മേല്‍ക്കൈ നേടിക്കൊടുക്കുകയും ചെയ്തു. എന്തായാലും രാജ്യതാല്‍പ്പര്യത്തിന് പ്രഥമ പരിഗണന നല്‍കുന്ന അഡ്വ ഹരീഷ് സാല്‍വെ കുല്‍ഭൂഷണ്‍ കേസില്‍ മറ്റൊരു തരത്തിലും വ്യത്യസ്ഥനാവുകയാണ്. ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യാന്തര കോടതിയില്‍ ഇന്ത്യ നല്‍കിയ ഹര്‍ജി വാദിക്കാനെത്തിയ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങുന്നത് കേവലം ഒരു രൂപ മാത്രമാണ്.വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ഹരീഷ് സാല്‍വെ വാങ്ങുന്നതിനേക്കാളും കുറഞ്ഞ പ്രതിഫലത്തില്‍ മറ്റെന്തെങ്കിലും നല്ല അഭിഭാഷകനെ ഇന്ത്യയ്ക്കു ലഭിക്കുമായിരുന്നുവെന്ന്…

Read More