ലോകത്ത് മൂന്നില്‍ ഒരു കുട്ടി വീതം ഇന്റര്‍നെറ്റിന്റെ സഹായത്തോടെയുള്ള ലൈംഗികചൂഷണത്തിന് ഇരയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതില്‍നിന്നും കുട്ടികളെ മോചിതരാക്കാന്‍ രക്ഷിതാക്കള്‍ ജാഗരൂകരാകണമെന്നും ആവശ്യപ്പെട്ടു. എമിറേറ്റ്സ് സേഫര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി അബുദാബിയില്‍ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തില്‍ ശിശു സംരക്ഷണ ഉദ്യോഗസ്ഥരാണ് ആശങ്ക പങ്കുവച്ചത്. കുട്ടികള്‍ക്കെതിരായ മിക്ക കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സ്വാധീനമുണ്ടെന്ന് സമ്മേളനം അടിവരയിടുന്നു. ഇതില്‍ ലൈംഗിക ചൂഷണത്തിനു പുറമേ ആള്‍മാറാട്ടം, തട്ടിപ്പ് എന്നിവയുമുണ്ട്. ‘ചില്‍ഡ്രന്‍സ് വെല്‍ബിയിങ് ഇന്‍ എ ഡിജിറ്റല്‍ വേള്‍ഡ്’ എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം. എമിറേറ്റ്സ് സേഫര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി സംഘടിപ്പിച്ച രാജ്യാന്തര ശിശുസംരക്ഷണ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. കുട്ടികളുമായി ചങ്ങാത്തം കൂടി അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി അതു കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പലരും പീഡിപ്പിക്കുന്നത്. വിസമ്മതിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതോടെ കുട്ടികള്‍ വഴങ്ങേണ്ടിവരുന്നുവെന്നും പ്രാസംഗികര്‍ ചൂണ്ടിക്കാട്ടി. പഠനത്തിനു കളിക്കാനും സംവാദത്തിനുമെല്ലാം സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുവരുന്ന ഇന്നത്തെ കുട്ടികള്‍ ഡിജിറ്റല്‍ സ്വദേശികളാണെന്ന്…
Read MoreTag: INTERNET
ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഇനി വാട്സ്ആപ്പ് ഉപയോഗിക്കാം ! പുതിയ സൗകര്യം ഇങ്ങനെ…
ലോകത്തുള്ള മെസേജിംഗ് ആപ്പുകളില്‍ ഒന്നാമനാണ് വാട്സ്ആപ്പ്. എന്നാല്‍ വാട്സ്ആപ്പ് നിരോധിച്ചിരിക്കുന്ന ചില രാജ്യങ്ങളും ഉണ്ട്. യുഎഇ, ചൈന, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. പലയിടങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധനം കൊണ്ട് വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതിന് പരിഹാരം കാണാന്‍ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. പ്രോക്സി സെര്‍വര്‍ സപ്പോര്‍ട്ടിന്റെ സഹായത്തോടെ വാട്സ്ആപ്പ് സേവനം ലഭിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. വിലക്ക് അടക്കം വിവിധ കാരണങ്ങളാല്‍ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് പ്രോക്സി സെര്‍വര്‍ സപ്പോര്‍ട്ട് ഉപയോഗിച്ച് വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നവിധമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സന്നദ്ധ സംഘടനകളും മറ്റും സ്ഥാപിച്ചിരിക്കുന്ന പ്രോക്സി സെര്‍വറുകള്‍ പ്രയോജനപ്പെടുത്തി വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയുംവിധമാണ് സംവിധാനം. ഉപയോക്താക്കളുടെ സുരക്ഷിതതത്വം ഉറപ്പാക്കാന്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ സേവനം ലഭ്യമാക്കുന്നത്. നെറ്റ് വര്‍ക്ക് കണക്ഷന് ഉപയോഗിക്കുന്ന വിര്‍ച്വല്‍…
Read Moreഭരണകൂടം കനിയുന്നില്ല! ഇന്‍ര്‍നെറ്റ് സേവനദാതാക്കളും കൈയ്യൊഴിഞ്ഞു; ലെബനീസ് ടൗണ്‍ ഒറ്റപ്പെടുന്നു; രണ്ടുവര്‍ഷമായി 3ജി /4ജി ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലാത്ത ജനതയെക്കുറിച്ചറിയാം
ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാലമാണിത്. എന്തിനും ഏതിനും ഇന്‍ര്‍നെറ്റ് വേണമെന്നായിരിക്കുന്നു. ഇന്‍ര്‍നെറ്റ് ലഭ്യമല്ലാത്തൊരു കാലത്ത് എങ്ങനെയാണ് ആളുകള്‍ ജീവിച്ചുകൊണ്ടിരുന്നത് എന്നതിനെക്കുറിച്ച് ഈ തലമുറയില്‍ ജീവിക്കുന്നവര്‍ക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല. മനുഷ്യ ജീവിതത്തില്‍ അത്രമേല്‍ സ്വാധീനം ചെലുത്താന്‍ ഇന്റര്‍നെറ്റിനായി എന്നതാണ് സത്യം. എന്നാല്‍ ഇന്‍ര്‍നെറ്റ് ഇത്രമേല്‍ ആവശ്യമായിരിക്കെ ഇത് ലഭ്യമല്ലാത്ത ഒരു കൂട്ടം ജനതയുണ്ടെന്നതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ലെബനീസ് ടൗണായ അര്‍സലിലാണ് രണ്ട് വര്‍ഷമായി മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യമല്ലാത്തത്. സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്താണ് ഗവണ്മെന്റ് മൊബൈല്‍ ഇന്റര്‍നെറ്റ് കട്ട് ചെയ്തത്. എന്നാല്‍, സാമ്പത്തിക നഷ്ടങ്ങളടക്കം കനത്ത നഷ്ടങ്ങളാണ് രണ്ടുവര്‍ഷത്തെ ഇന്റര്‍നെറ്റ് നിരോധനം ഈ ടൗണിന് നല്‍കിയത്. അല്‍ ഖ്വെയ്ദയുമായി ബന്ധമുള്ള സംഘടനയായ അല്‍ നുസ്രയും ഇറാഖിലെയും സിറിയയിലെയും ഐഎസും അര്‍സാല്‍ റെയ്ഡ് ചെയ്തിരുന്നു. 27 ലെബനീസ് സൈനികരെ തട്ടിക്കൊണ്ടുപോയി. ഈ റെയ്ഡിനുശേഷമാണ് നാട്ടില്‍ നിന്ന്…
Read More