മറ്റു ടെലികോം കമ്പനികളുമായി താരതമ്യം ചെയ്താല്‍ കണ്ണടച്ചു തുറക്കും വേഗത്തിലാണ് മുകേഷ് അംബാനിയുടെ ജിയോ ഇന്ത്യ പിടിച്ചടക്കിയത്. ജിയോയുടെ വരവോടു കൂടി ഉപയോക്താക്കളെ പിഴിഞ്ഞിരുന്ന മറ്റു ടെലികോം കമ്പനികള്‍ക്ക് കനത്ത ക്ഷീണമായി. നഷ്ടത്തെത്തുടര്‍ന്ന് ഐഡിയ-വോഡഫോണ്‍ ലയനം വരെ നടന്നു. ജിയോയുടെ ഫ്രീ പരിപാടിയ്‌ക്കെതിരേ ട്രായ്ക്കു പല തവണ പരാതി നല്‍കിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല. ഇപ്പോള്‍ മുകേഷ് അംബാനിയുടെ പുതിയ മോഹം കേട്ട് ഇവരുടെ നെഞ്ചിലെ തീ ഒന്നു കൂടി ആളിക്കത്തുകയാണ്. രാജ്യത്തുനിന്നുള്ള ആദ്യത്തെ ‘ഇന്റര്‍നെറ്റ് ശതകോടീശ്വരനാകണമെന്ന മോഹമാണ് അംബാനിയില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത് എന്നാണ് ലണ്ടനില്‍ നിന്ന് പുറത്തിറങ്ങുന്ന പ്രമുഖ സാമ്പത്തിക മാസികയായ ‘ദി ഇക്കണോമിസ്റ്റ്’ പറയുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ അദ്ദേഹം ഇപ്പോള്‍ തന്നെ ഇന്ത്യക്കാരനായ ഏറ്റവും വലിയ ശതകോടീശ്വരനാണ്. ജിയോയിലൂടെ 4ജി ടെലികോം സേവനം അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ടെലികോം മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് അദ്ദേഹം. കുറഞ്ഞ…
Read More