ലഹരിമരുന്ന് ഉപയോഗിച്ച ശേഷം സ്വന്തം വീടിന് തീയിട്ട് നാല്പ്പത്തിയഞ്ചുകാരന്. പത്തനംതിട്ട അങ്ങാടിക്കലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് വീടിന് തീയിട്ടത്. ചാരുമുരിപ്പില്‍ സുനില്‍ എന്നയാളാണ് അതിക്രമം കാണിച്ചത്. അലമാരയിലുണ്ടായിരുന്ന തുണി വാരിയിട്ട് അതിന് മുകളില്‍ വിറക് അടുക്കി തീകൊളുത്തുകയായിരുന്നു. ഇലക്ട്രിക് ഉപകരങ്ങള്‍, ജനറല്‍, കതക്, തുണി എന്നിവ കത്തി നശിച്ചിട്ടുണ്ട്. സുനിലും അമ്മയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. തീപിടിച്ച വിവരം അറിഞ്ഞ സമീപവാസികള്‍ ഗ്രാമപ്പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇദ്ദേഹം അടൂരിലെ ഫയര്‍ ഫോഴ്സ് യൂണിറ്റിനെ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്സ് എത്തുമ്പോഴേക്കും വീടിനുള്ളിലെ തടികൊണ്ടുള്ള ഉപകരണങ്ങള്‍ അടക്കം കത്തി നശിച്ചിരുന്നു. മാനസികനില തെറ്റിയ നിലയിലാണ് സുനിലിനെ സമീപത്തുനിന്ന് കണ്ടെത്തിയത്. പിന്നീട് ഫയര്‍ ഫോഴ്സ് അംഗങ്ങള്‍ സുനിലിനെ ബലമായി കീഴ്പ്പെടുത്തി പോലീസിന് കൈമാറുകയായിരുന്നു.
Read MoreTag: intoxication
ആ വീഡിയോയില്‍ ഞാന്‍ കുടിച്ചിരുന്നു ! മദ്യപിക്കും മുമ്പ് അച്ഛനോട് അനുവാദം വാങ്ങിയെന്ന് പ്രിയ വാര്യര്‍…
ഒറ്റ കണ്ണിറുക്കലിലൂടെ മലയാളികളുടെ എന്നല്ല ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് പ്രിയ വാര്യര്‍. സോഷ്യല്‍മീഡിയയിലും പ്രിയയ്ക്ക് ആരാധകര്‍ ഏറെയാണ്. പ്രിയയുടെ ഹോട്ട് ഫോട്ടോഷൂട്ടുകളെല്ലാം ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ആദ്യ ചിത്രമായ അഡാറ് ലവിലെ കണ്ണിറുക്കലിനു ശേഷം പ്രിയ വാര്യര്‍ തെന്നിന്ത്യന്‍ ബോളിവുഡ് സിനിമാ ലോകത്തിലേക്ക് ചേക്കേറുകയായിരുന്നു. ഇതിനോടകം തന്നെ തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് പ്രിയ വാര്യര്‍. പ്രിയ വാര്യരുടെ പുതിയ ചിത്രമാണ് ഫോര്‍ ഇയേഴ്സ്. സര്‍ജാനോ ഖാലിദാണ് നായകന്. മലയാളത്തില്‍ നിന്ന് എത്തുന്ന ക്യാമ്പസ പ്രണയ ചിത്രത്തിന്റെ ട്രെയിലര്‍ വലിയ രീതിയില്‍ സ്വീകാര്യത നേടിയിരുന്നു. ജയസൂര്യയുടെ സണ്ണി എന്ന ചിത്രത്തിന് ശേഷം സംവിധായകന് രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ സിനിമയാണ് ഫോര്‍ ഇയേഴ്സ്. മധു നീലകണ്ഠന് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് ശങ്കര്‍ ശര്‍മയാണ് സംഗീതമൊരുക്കിയത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം…
Read Moreലഹരിയുപയോഗിച്ച ശേഷം ആകാശപ്പാതയുടെ മേല്‍ക്കൂരയില്‍ വലിഞ്ഞു കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ് ! വീഡിയോ വൈറല്‍…
ആകാശപ്പാതയുടെ മേല്‍ക്കൂരയില്‍ വലിഞ്ഞു കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്. ഇയാളെ ഒടുവില്‍ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. മുംബൈ നാനാ ചൗക്കില്‍ ബുധനാഴ്ചയായിരുന്നു 24-കാരന്റെ പരാക്രമം അരങ്ങേറിയത്. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മേല്‍ക്കൂരയ്ക്ക് മുകളില്‍ യുവാവ് കയറിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയായിരുന്നു. ഇയാളോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് പോലീസുകാരില്‍ ഒരാള്‍ യുവാവിനെ പിടികൂടുകയും ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തുകയുമായിരുന്നു. രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇയാളെ രക്ഷപ്പെടുത്തിയത്. കുഷ്യന് അടക്കമുള്ള സംവിധാനങ്ങള്‍ രക്ഷാസേന തയ്യാറാക്കി നിര്‍ത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
Read Moreവെറും ചാത്തന് സാധനമാണല്ലോടെ ഇത് ! മദ്യപിച്ചിട്ട് ലഹരി ലഭിക്കാഞ്ഞതിനാല്‍ മദ്യഷോപ്പിനെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നല്കി മദ്യപന്…
മദ്യപിച്ചിട്ട് ലഹരി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് മദ്യഷോപ്പിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോതം മിശ്രയ്ക്ക് പരാതി നല്കി മദ്യപന്. മധ്യപ്രദേശിലെ ഉജ്ജെയ്നിലാണ് സംഭവം. വാഹന പാര്‍ക്കിങ് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ലോകേന്ദ്ര സോഥിയ എന്നയാളാണ് മന്ത്രിക്ക് പരാതി നല്‍കിയത്. ഉജ്ജെയ്നിലെ ക്ഷീരസാഗര്‍ ഘാട്ടി ഏരിയയിലെ ലൈസന്‍സുള്ള മദ്യവില്‍പ്പനശാലയില്‍ നിന്ന് വാങ്ങിയ രണ്ട് കുപ്പി സ്വദേശി മദ്യം കഴിച്ചിട്ട് ലഹരി ലഭിച്ചില്ലെന്നാണ് പരാതി. ഏപ്രില്‍ 12 ന് അദ്ദേഹം പ്രാദേശിക എക്സൈസ് വകുപ്പ് ഓഫീസില്‍ ഇയാള്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ പകര്‍പ്പാണ് ആഭ്യന്തര മന്ത്രിക്കയച്ചത്.
Read Moreഉപയോഗിച്ച സാനിറ്ററി പാഡില്നിന്നും മയക്കുമരുന്ന് ! പുതിയ ലഹരിമാര്ഗങ്ങള് തേടി യുവാക്കള്‍…
ആഫ്രിക്കന്‍ രാജ്യമായ സിംബാവെയില്‍ യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം ഗണ്യമായ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. സാമ്പത്തികമായി തകര്‍ച്ച നേരിടുന്ന രാജ്യത്ത് കുറഞ്ഞ ചെലവില്‍ ലഹരി ലഭിക്കാന്‍ യുവാക്കള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ ഞെട്ടലുളവാക്കുകയാണ്. നിയമവിരുദ്ധമാണെങ്കിലും, അവിടെയുള്ള യുവാക്കള്‍ അത്തരത്തില്‍ സാധാരണമായി ഉപയോഗിക്കുന്ന ഒരു ലഹരി പാനീയമാണ് ബ്രോങ്ക്ലിയര്‍. മദ്യവും കഞ്ചാവും കഫ് സിറപ്പും ചേര്‍ത്ത് നിര്‍മിക്കുന്ന ചിലവ് കുറഞ്ഞ, എളുപ്പത്തില്‍ ലഭ്യമായ ഒരു പാനീയമാണ് അത്. എന്നാല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചു പൂട്ടിയപ്പോള്‍ വിപണിയില്‍ എത്തുന്ന മരുന്നുകളുടെ ഒഴുക്ക് കുറഞ്ഞു. ഇതോടെ കരിഞ്ചന്തയില്‍ ബ്രോങ്ക്ലിയറിന്റെ ലഭ്യത കുറഞ്ഞു. ഇതോടെയാണ് ലഹരിയ്ക്കായി മറ്റുവഴികള്‍ തേടാന്‍ യുവാക്കള്‍ ആരംഭിച്ചത്. ഒടുവില്‍ അവര്‍ കണ്ടെത്തിയത് വിചിത്രമായ ഒരു മാര്‍ഗമാണ്. ഉപയോഗിച്ച് വലിച്ചെറിഞ്ഞ സാനിറ്ററി പാഡുകളില്‍ നിന്നും, ബേബി ഡയപ്പറുകളില്‍ നിന്നും ഒരു ദ്രാവകം വേര്‍തിരിച്ചെടുത്ത് മയക്ക് മരുന്നിന് പകരമായി ഉപയോഗിക്കാന്‍ ആരംഭിച്ചിരിക്കയാണ് അവര്‍.…
Read Moreലഹരി ഉപയോഗിക്കുന്ന ആളുകളുടെ പേരുകള്‍ പുറത്തുവിട്ട് റിയ ചക്രബോര്‍ത്തി ! സാറ അലിഖാനും രാകുല്‍ പ്രീത് സിംഗും അടക്കമുള്ള നടിമാരുള്‍പ്പെടെ നിരവധി പേര് ലിസ്റ്റില്‍; സാറയും സുശാന്തും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് അഭ്യൂഹം…
ബോളിവുഡില്‍ ലഹരി ഉപയോഗിക്കുന്ന ആളുകളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ട് അറസ്റ്റിലായ നടി റിയ ചക്രബോര്‍ത്തി. ബോളിവുഡിലെ യുവനടിമാരായ സാറ അലിഖാന്, രാകുല്‍ പ്രീത് സിംഗ് എന്നിവര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് റിയ വെളിപ്പെടുത്തിയതായാണ് വിവരം. ഇവര്‍ക്കും വനിതാ ഫാഷന്‍ ഡിസൈനര്‍ സിമോന്‍ ഖംബാട്ട, സംവിധായകന് മുകേഷ് ഛാംബ്ര, അന്തരിച്ച നടന് സുശാന്ത് സിങ്ങിന്റെ മുന്‍ മാനേജര്‍ രോഹിണി അയ്യര്‍ എന്നിങ്ങനെ റിയ പരാമര്‍ശിച്ച മറ്റുള്ളവര്‍ക്കും നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) സമന്‍സ് അയച്ചേക്കും. ബോളിവുഡ് താരങ്ങളില്‍ ഭൂരിഭാഗം ആളുകളും ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് റിയ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇരുപത്തഞ്ചോളം പേരെ എന്‍സിബി നിരീക്ഷിക്കുന്നുണ്ട്. ഇവരില്‍ പലരെയും വൈകാതെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. മുംബൈയിലും ഗോവയിലും ഏഴിടങ്ങളില്‍ ഇന്നലെ എന്‍സിബി റെയ്ഡ് നടത്തി. മുംബൈ ബാന്ദ്രയില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. ഇതോടെ റിയ ഉള്‍പ്പെടെ ലഹരിക്കേസില്‍ അറസ്റ്റിലായവര്‍ 11…
Read More