പാതിരാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് അവശനാക്കി റോഡരികില്‍ തള്ളി. പുതുപൊന്നാനി ആലിയാമിന്റകത്ത് മുബഷീറിനെ(26)യാണ് ഒരു സംഘം മര്‍ദിക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്. ഗുരുതരമായി പരിക്കേറ്റ മുബഷീര്‍ തൃശൂരിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ ബന്ധുക്കളായ നാലുപേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തതായി പോലീസ് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാറ്റൂര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…പൊന്നാനി ജാറം റോഡില്‍ താമസക്കാരനായ മുബഷീര്‍ വണ്ടിപ്പേട്ടയിലെ ഫ്രൂട്സ് കടയില്‍ ജോലിചെയ്യുന്നയാളാണ്. മന്ദലാംകുന്നുള്ള സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയ മുബഷീറിനെ വെള്ളിയാഴ്ച പുലര്‍ച്ചെ യുവതിയുടെ സഹോദരന്മാരും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കറിക്കത്തി ഉപയോഗിച്ച് ആക്രമിച്ചശേഷം വാഹനത്തില്‍ കയറ്റി ബീച്ചില്‍ കൊണ്ടുപോയി മര്‍ദിക്കുകയും പിന്നീട് പൊന്നാനിയിലെ വീടിനുസമീപം റോഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read More