അര്‍ധരാത്രിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വീട്ടില്‍ കയറിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. തൊണ്ടര്‍നാട് കോറോം കുനിങ്ങാരത്ത് സല്മാന്(20) എതിരേ വെള്ളമുണ്ട പോലീസ് പോക്സോ കേസാണ് എടുത്തിരിക്കുന്നത്. രാത്രി ഒരു മണിയോടെയാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടുകാര്‍ കയ്യോടെ പൊക്കിയപ്പോള്‍ പെണ്‍കുട്ടിയ്ക്ക് ജന്മദിന സമ്മാനം നല്‍കാനാണ് എത്തിയതെന്നു പറഞ്ഞ് യുവാവ് തടിതപ്പാന്‍ ശ്രമിച്ചു. എന്നാല്‍ തന്ത്രം മനസ്സിലായ വീട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരേ പോലീസ് പോക്സോ വകുപ്പ് ചേര്‍ത്ത് കേസെടുത്തത്.
Read MoreTag: intrude
കട്ടിലില്‍ മൂര്‍ഖന്‍, കുളിമുറിയില്‍ അണലി, അടുക്കളയില്‍ വെള്ളിക്കെട്ടന് ! പാമ്പുകള്‍ വീടിന്റെ അധികാരം ഏറ്റെടുത്തതോടെ വീട് ഉപേക്ഷിച്ച് വയനാട്ടിലെ ഒരു കുടുംബം; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ
ഷഹല ഷെറിന് എന്ന അഞ്ചുവയസുകാരി ക്ലാസ് റൂമില്‍ പാമ്പുകടിയേറ്റു മരിച്ച സംഭവം കേരളത്തെയാകെ വേദനിപ്പിച്ചിരുന്നു. സംഭവം കേരളത്തില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. അധ്യാപകരുടെ കര്‍ത്തവ്യത്തെപ്പറ്റിയുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയായി ഈ സംഭവം മാറി. ഈ സംഭവത്തിനു ശേഷം മലയാളികള്‍ക്കു പാമ്പിനോടുള്ള ഭയം വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ അതി ഭയാനകമായ ഒരു കഥയാണ് വയനാട്ടിലെ ഒരു കുടുംബം പറയുന്നത്. പാമ്പുകള്‍ വീട് കൈയടക്കിയതോടെ, വീട്ടിലെ താമസമുപേക്ഷിച്ചു പോകേണ്ട ദുരവസ്ഥയാണ് ഇവര്‍ക്ക് വന്നു ഭവിച്ചത്. വയനാട്ടിലെ ബത്തേരി ഗവ. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ഫെയര്‍ലാന്‍ഡിലെ തയ്യില്‍ സുനിതയും കുടുംബവുമാണ് നിരന്തരമുണ്ടാകുന്ന പാമ്പിന്റെ ശല്യത്തില്‍ പൊറുതിമുട്ടി വീടുപേക്ഷിച്ചത്. വീടിനുള്ളിലും പരിസരങ്ങളിലുമായി നിറയെ പാമ്പുകളാണ്. സ്ഥിരമായി പാമ്പിനെ കാണുന്ന അടുക്കളഭാഗവും കുളിമുറിയും പൊളിച്ചുകളഞ്ഞു. പക്ഷെ പാമ്പ് ശല്യത്തിന് കുറവുണ്ടായില്ല. മൂര്‍ഖനും അണലിയുമുള്‍പ്പെടെയുള്ള കൊടുംവിഷമുള്ള പാമ്പുകള്‍ ഇവരുടെ വീട്ടില്‍ സൈ്വര വിഹാരം നടത്തുകയാണ്. ഒരുദിവസംമാത്രം മൂന്ന്…
Read Moreഎനിക്കറിയാമ്മേല സാറേ…വാതില്‍ തുറന്നപ്പോള്‍ കയറി വന്നതാ ! അത്താഴത്തിന് വിളിക്കാതെ വലിഞ്ഞു കയറി എത്തിയ പുള്ളിപ്പുലിയെ കണ്ട് വീട്ടുകാര്‍ ഞെട്ടി; ഒടുവില്‍ സംഭവിച്ചത്…
അത്താഴം കഴിക്കുമ്പോള്‍ അപ്രതീക്ഷിതമായെത്തി അതിഥിയെ കണ്ട് വീട്ടുകാര്‍ ഒന്നടങ്കം ഞെട്ടി. മഹാരാഷ്ട്രയിലെ ഒരു കുടുംബത്തിനാണ് ഈ അനുഭവം. സാക്ഷാല്‍ പുള്ളിപ്പുലിയാണ് അത്താഴം തേടി വീടിനുള്ളിലേക്കെത്തിയത്. പിമ്പലാവ് റോത്ത എന്ന സ്ഥലത്താണ് സംഭവം. പുറത്തു നിന്ന വളര്‍ത്തുനായയെ അത്താഴമാക്കാനാണ് പുലി വീടിനുള്ളിലേക്ക് കയറിയത്. എന്നാല്‍ പുലിയെ കണ്ടതോടെ വീട്ടുകാര്‍ വിരണ്ടു.ഇവര്‍ തന്നെ പുലിയെ മുറിക്കുള്ളിലാക്കി വാതില്‍ അടച്ചു. അതുകൊണ്ട് ആര്‍ക്കും തന്നെ അപകടമൊന്നും സംഭവിച്ചില്ല. വനംവകുപ്പ് അധികൃതരും എസ്ഒഎസ് അധികൃതരുമെത്തി. വീടിന് സമീപം ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു. കിടപ്പുമുറിയില്‍ അടച്ചിട്ടിരുന്ന പുള്ളിപുലിയെ മയക്കുവെടി വച്ചാണ് പിടികൂടിയത്. രക്ഷാപ്രവര്‍ത്തകരെത്തി ജനാലയിലൂടെ നോക്കുമ്പോള്‍ മുറിക്കുള്ളിലെ മേശയില്‍ കയറിയിരിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം മൂന്ന് മണിക്കൂറോളം നീണ്ടു. ശേഷം പുലിയെ കൂട്ടിലാക്കി. ഇതിനെ പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഏകദേശം നാല് വയസ് പ്രായമുള്ള ആണ് പുള്ളിപ്പുലിയാണ് പിടിയിലായത്. പരിശോധനകള്‍ക്ക് ശേഷം പുലിയെ…
Read More