ഇടുക്കി അടിമാലിയില്‍ വ്യാപാരസ്ഥാപനത്തിലെ തൊഴിലാളികളെ ക്രൂരമായി മര്‍ദ്ദിച്ച് ഐഎന്‍ടിയുസി യൂണിയനിലെ ചുമട്ട് തൊഴിലാളികള്‍. അമിത കൂലി നല്‍കാത്തതിനെത്തുടര്‍ന്നുള്ള ആക്രമണത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന ജോയി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലാണ് സംഭവം. നിര്മ്മാണാവശ്യത്തിനായി വാങ്ങിയ അഞ്ചു ഗ്ലാസുകള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. അഞ്ച് ഗ്ലാസ് ഇറക്കാന്‍ ചുമട്ട് തൊഴിലാളികള്‍ 5000 രൂപയാണ് ആവശ്യപ്പെട്ടത്. പരമാവധി 1500 രൂപ നല്‍കാമെന്ന് സ്ഥാപന ഉടമ പറഞ്ഞു. ഒരു ലോഡ് മരഉരുപ്പടികള്‍ ഇറക്കുന്നതിന് സാധാരണയായി 2500 രൂപയാണ് ഈടാക്കുന്നത്. അതിനാല്‍ ഇത് അമിത കൂലിയാണ് എന്ന് ചൂണ്ടിക്കാട്ടി വ്യാപാരി ആവശ്യത്തോട് വഴങ്ങാതെ വന്നതോടെ, ചുമട്ടുതൊഴിലാളികള്‍ ലോഡ് ഇറക്കാതെ മടങ്ങി. അതിനിടെ, വ്യാപാരി സ്ഥാപനത്തിലെ തൊഴിലാളികളെ ഉപയോഗിച്ച് ഗ്ലാസുകള്‍ ഇറക്കാന്‍ തുടങ്ങി. രണ്ടു ഗ്ലാസുകള്‍ ഇറക്കിവെച്ച് അടുത്തത് ഇറക്കാന്‍ ഒരുങ്ങുന്നതിനിടെയാണ്, യൂണിയനില്‍പ്പെട്ട ചുമട്ടുതൊഴിലാളികള്‍ ഒരു പ്രകോപനവുമില്ലാതെ…
Read MoreTag: INTUC
അവര്‍ക്കാകാമെങ്കില്‍ ഞങ്ങള്‍ക്കായാലെന്താ ! ഇടതുപക്ഷ സംഘടനകള്‍ക്കു പിന്നാലെ നോക്കുകൂലി വാങ്ങി ഐഎന്‍ടിയുസിയും;അന്യായകൂലി താങ്ങാനാവാതെഇന്റര്‍ലോക്ക് കട്ടകള്‍ ദമ്പതികള്‍ ചേര്‍ന്നിറക്കി
നോക്കുകൂലി തങ്ങളുടെ ജന്മാവകാശമാണെന്ന രീതിയില്‍ ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇപ്പോഴതാ കോണ്‍ഗ്രസ് തൊഴാലാളി സംഘടനയും നോക്കുകൂലിയുടെ പാതയില്‍ എത്തിയിരിക്കുകയാണ്. തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ട കൂലി നല്‍കാന്‍ കഴിവില്ലാത്തതിനാല്‍ വീട്ടുമുറ്റത്ത് വിരിക്കാന്‍ കൊണ്ടുവന്ന ഇന്റര്‍ലോക്ക് കട്ടകള്‍ ഒടുവില്‍ ദമ്പതികള്‍ ഒറ്റയ്ക്കിറക്കുകയായിരുന്നു. ഒരു ലോഡ് കട്ടകള്‍ നിലത്തിറക്കി കഴിഞ്ഞപ്പോള്‍ നോക്കുകൂലി കിട്ടാതെ പിരിഞ്ഞുപോകില്ലെന്ന് ഭീഷണി മുഴക്കിയ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ കട്ടകമ്പനി ഏജന്റില്‍ നിന്ന് 8000 രൂപ വാങ്ങിയാണ് മടങ്ങിയത്. പത്തനംതിട്ട നഗരത്തില്‍ ശനിയാഴ്ചയാണ് സംഭവം. പത്തനംതിട്ട നഗരസഭയ്ക്ക് എതിര്‍വശത്ത് താമസിക്കുന്ന കുഴിയില്‍ മനോജിന്റെ വീട്ടിലാണ് മുറ്റത്ത് വിരിക്കാന്‍ ഒരു ലോഡ് ഇന്റര്‍ലോക്ക് കട്ടകള്‍ കൊണ്ടുവന്നത്. ഓമല്ലൂരില്‍ നിന്നാണ് കൊണ്ടുവന്നത്. ലോഡ് ഇറക്കാന്‍ ലോറിയില്‍ നാല് തൊഴിലാളികളെ കമ്പനി ഉടമ അയച്ചിരുന്നു. ഒരു ലോഡ് കട്ടകള്‍ നിലത്തിറക്കി കഴിഞ്ഞപ്പോള്‍ തൊഴിലാളികള്‍ എതിര്‍പ്പുമായി എത്തിയെങ്കിലും ചര്‍ച്ചയ്‌ക്കൊടുവില്‍ അവര്‍…
Read More