കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ നല്‍കിയ പരാതിയില്‍ എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തുള്ള ആര്‍ഷോ കൊച്ചിയിലെത്തിയാലുടന്‍ അദേഹത്തിന്റെ മൊഴി രേഖപ്പെടുത്തും. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചായിരിക്കും അന്വേഷണം നടത്തുക. പരീക്ഷയെഴുതാതെ തന്നെ ജയിപ്പിച്ചെന്ന രീതിയില്‍ രേഖകള്‍ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആര്‍ഷോയുടെ ആരോപണം. കോളജ് പ്രിന്‍സിപ്പല്‍ അടക്കമുളളവരെ എതിര്‍കക്ഷിയാക്കിയാണ് കേസ്. എന്നാല്‍ ആര്‍ഷോയുടെ പേര് വിജയിച്ചവരുടെ പട്ടികയില്‍ കടന്നുകൂടിയത് സാങ്കേതികപ്പിഴവ് കൊണ്ടാണെന്ന് മഹാരാജാസ് കോളജ് ഗവേണിംഗ് കൗണ്‍സില്‍ അറിയിച്ചിരുന്നു.
Read MoreTag: investigation
കുടക് അരിച്ചു പെറുക്കിയിട്ടും ജെസ്‌നയെ കണ്ടെത്താനായില്ല ! മെട്രോയില്‍ കണ്ടെന്ന് ആരോ പറഞ്ഞതനുസരിച്ച് പോലീസ് വീണ്ടും ബംഗളുരുവിലേക്ക്; ജെസ്‌നയുടെ പേരില്‍ ടൂറടിക്കുന്നുവെന്ന ആരോപണം ശക്തമാക്കുന്നു…
റാന്നി: കുടകു മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും ജെസ്‌നയെ കിട്ടാത്ത സാഹചര്യത്തില്‍ ബംഗളുരു മെട്രോയില്‍ ജെസ്‌നയെ കണ്ടെന്ന് ആരോ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ബംഗളുരുവിലേക്ക്. ജെസ്‌നയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്ന് പറയുന്നത് വെറും അവകാശവാദങ്ങള്‍ മാത്രമാണെന്നാണ് പോലീസിന്റെ നീക്കങ്ങളില്‍ നിന്ന് അനുമാനിക്കാനാവുക. ഇതുവരെ ഒരു തുമ്പും പൊലീസിന് കിട്ടിയിട്ടില്ലെന്നാണ് സൂചന. ശനിയാഴ്ച സന്ധ്യയ്ക്ക് മെട്രോയില്‍ ജെസ്നയെ പോലൊരാള്‍ നിന്നിറങ്ങിവരുന്നതു കണ്ടതായി ബെംഗളൂരുവിലുള്ള ഒരാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മംഗളൂരുവില്‍ അന്വേഷണത്തിലായിരുന്ന പൊലീസ് സംഘത്തെ ബെംഗളൂരുവിലേക്ക് അയച്ചത്. മെട്രോയിലെ സിസിടിവി ദൃശ്യത്തില്‍ ജെസ്നയോടു സാമ്യമുള്ള പെണ്‍കുട്ടി ഇറങ്ങിവരുന്നതു കണ്ടെത്തി. ചുരിദാറാണ് വേഷം. കണ്ണടയുമുണ്ട്. മെട്രോയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇത് ജെസ്നയാകാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. കുടക്, മടിക്കേരി, മംഗളൂരു, കൊല്ലൂര്‍, കുന്താപുരം എന്നിവിടങ്ങളിലെ അന്വേഷണം പൊലീസ് പൂര്‍ത്തിയാക്കി. ഫോണ്‍കോളുകള്‍ പരിശോധിച്ചപ്പോള്‍…
Read More