ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഐപിഎല്‍ ടൈറ്റില്‍ സ്പോണ്സര്ഷിപ്പില് നിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്മാറിയത്. ഇതോടെ പ്രതിസന്ധിയിലായ ബിസിസിഐയെ രക്ഷിക്കാന്‍ യോഗ ഗുരു രാംദേവ് അവതരിക്കുമോ ? വിവോയുടെ അവസാന നിമിഷത്തെ പിന്മാറ്റത്തെ തുടര്‍ന്ന് പുതിയ ടൈറ്റില്‍ സ്പോണ്‍സറെ കണ്ടെത്താന്‍ ബിസിസിഐ തീവ്രശ്രമം തുടരുന്നതിനിടെയാണ് പതഞ്ജലിയുടെ രംഗപ്രവേശം. ‘ഈ വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്ന കാര്യം ഞങ്ങള്‍ ഗൗരവമായി പരിഗണിക്കുന്നുണ്ട്. അതുവഴി ആഗോള വിപണിയില്‍ പതഞ്ജലിക്ക് മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ’ – പതഞ്ജലി വക്താവ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ബിസിസിഐയ്ക്കു മുന്നില്‍ പ്രൊപ്പോസല്‍ അവതരിപ്പിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു. പ്രതിവര്‍ഷം 440 കോടി രൂപയാണ് ടൈറ്റില്‍ സ്പോണ്സറെന്ന നിലയില്‍ വിവോ ബിസിസിഐയ്ക്ക് നല്‍കിയിരുന്നത്. പതഞ്ജലി സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്താലും ഇതേ തുക നല്കാന് അവര്‍ക്കാകുമോ എന്ന് കണ്ടറിയണം. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഐപിഎല്‍ ടൈറ്റില്‍…
Read MoreTag: ipl
ഇത്തവണ ഇന്ത്യയെ പിന്നിലാക്കാന്‍ മുകേഷ് അംബാനി സമ്മതിക്കില്ല; ഇന്ത്യയില്‍ 5ജിയുമായെത്തുന്നത് ജിയോയും എയര്‍ടെലും; ചിന്തകളേക്കാള്‍ വേഗത്തില്‍ ഇനി ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പറപറക്കും…
ഇന്റര്‍നെറ്റിന്റെ മൂന്നാം തലമുറയും നാലാം തലമുറയും ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോള്‍ പാശ്ചാത്യ രാജ്യങ്ങള്‍ 5ജിയിലേക്കുള്ള ചിന്തകളിലായിരുന്നു. എന്നാല്‍ 5ജി അരങ്ങിലെത്തിയതോടെ വിദേശരാജ്യങ്ങളുടെ ഒപ്പം തന്നെ 5ജി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയും. 2020 ആദ്യത്തോടെ 5ജി ലഭ്യമാക്കുന്ന തരത്തിലാണു പദ്ധതി. 5ജിയുടെ സാധ്യത ഏറ്റവുമധികം പ്രയോജനപ്പെടുത്താന്‍ പോകുന്നത് ആരോഗ്യം, കൃഷി, ഗതാഗതം, ഊര്‍ജം എന്നീ നാലു രംഗങ്ങളാണെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. 5ജിക്ക് ആവശ്യമായ ഇക്കോസിസ്റ്റം രൂപീകരിക്കുക എന്നതാണു കേന്ദ്രസര്‍ക്കാരിനു മുന്നിലുള്ള ഏറ്റവും വലിയ ദൗത്യം. ഇതിനായി രൂപീകരിച്ച ദൗത്യസംഘത്തിന്റെ ചുമതല യുഎസിലെ നാഷനല്‍ അക്കാദമി ഓഫ് സയന്‍സില്‍ അംഗമായ സ്റ്റാന്‍ഫഡ് സര്‍വകലാശാലാ പ്രഫസര്‍ ആരോഗ്യസ്വാമി പോള്‍രാജിനാണ്. ഐഐടികള്‍, ഐഐഐടികള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, വ്യവസായ രംഗവുമായി ബന്ധപ്പെട്ട ഏജന്‍സികള്‍, ടെലികോം, ഐടി, സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പുകളുടെ സെക്രട്ടറിമാര്‍ എന്നിവരാണ് ഇതിലുള്ളത്. രാജ്യത്തു 5ജി നടപ്പാക്കുന്നതിനുള്ള വ്യക്തമായ പദ്ധതി…
Read Moreഐപിഎല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക് ? കാവേരി വിഷയം മൂലം ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹോം മത്സരങ്ങള്‍ കേരളത്തിലേക്ക് മാറ്റാന്‍ സാധ്യത; കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായേക്കും…
കൊച്ചി: കാവേരി നദി ജല പ്രശ്നം മൂര്‍ദ്ധന്യാവസ്ഥയിലെത്തിയതോടെ തമിഴ്നാടിന്റെയും കര്‍ണാടകയുടെയും ഐപിഎല്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമുകളുടെ ഹോം മല്‍സരങ്ങളില്‍ ചിലതു കേരളത്തിലേക്കു മാറ്റാന്‍ സാധ്യത. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡും (ബിസിസിഐ) ചെന്നൈ സൂപ്പര്‍ കിങ്സ് മാനേജ്മെന്റും കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) അഭിപ്രായം ആരാഞ്ഞതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ കേരളത്തില്‍ നിന്ന് ഐപിഎല്‍ ടീമുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ചെന്നൈയുടെ ഹോം ഗ്രൗണ്ടാക്കാന്‍ കേരളത്തെ പരിഗണിക്കുന്നത്. ഐപിഎല്‍ മല്‍സരങ്ങള്‍ക്കായി തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വിട്ടുനല്‍കാന്‍ കെസിഎ സന്നദ്ധത അറിയിച്ചതായാണു സൂചന. കാവേരി നദീജല തര്‍ക്കം പരിഹരിക്കുന്നതു വരെ ഐപിഎല്‍ മല്‍സരങ്ങള്‍ ബഹിഷ്കരിക്കണമെന്ന വാദമുയര്‍ത്തി തമിഴ്നാട്ടില്‍ പ്രചാരണം വ്യാപകമാണ്. ചെന്നൈയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ അപമാനകരമാണെന്നു ചൂണ്ടിക്കാട്ടി തെന്നിന്ത്യന്‍ സൂപ്പര്‍താരം…
Read Moreഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 10-ാം പതിപ്പിൽ സഞ്ജുവിലൊതുങ്ങിയ കേരളം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 10-ാം പതിപ്പിന്റെ കണക്കുപുസ്തകം തുറന്നാല്‍ തിളങ്ങി നില്ക്കുന്ന മലയാളി സഞ്ജു സാംസണ് മാത്രമാണ്; ഒരുപരിധിവരെ ബേസില്‍ തമ്പിയും. പതിവിനു വിപരീതമായി ഇത്തവണ നാലു മലയാളികളാണ് ഐപിഎലിൽ വിവിധ ടീമുകളിലായി കളിച്ചത്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു വേണ്ടി സഞ്ജു, ഗുജറാത്ത് ലയണ്‍സിനു വേണ്ടി ബേസില്‍, സച്ചിന് ബേബിയും വിഷ്ണു വിനോദും ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിനു വേണ്ടിയും ഇറങ്ങി. പതിവുപോലെ ശരാശരിക്കു മുകളില്‍നില്‍ക്കുന്ന പ്രകടനവുമായി സഞ്ജു തിളങ്ങി. 14 മത്സരങ്ങളില്‍നിന്ന് സഞ്ജു 386 റണ്‍സ് സ്വന്തമാക്കി. ഇതില്‍ ഒരു സെഞ്ചുറിയും രണ്ട് അര്ധസെഞ്ചുറിയുമുണ്ടായിരുന്നു. ശരാശരി 27.57. ഈ സീസണിലെ ആദ്യ സെഞ്ചുറി സഞ്ജുവിന്റെ പേരിലായിരുന്നു. 102 ആയിരുന്നു ഉയര്‍ന്ന സ്കോര്‍. ഐപിഎല്‍ ഫൈനലിലെത്തിയ റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്സിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 205 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ 102 റണ്‍സും സഞ്ജുവിന്റെ ബാറ്റില്‍നിന്നായിരുന്നു.…
Read Moreപൂനയെ കീഴടക്കി ഐപിഎൽ കിരീടം മുംബൈ ഇന്ത്യൻസിന്
ഹൈദരാബാദ്: അവസാന ഓവറിൽ മിച്ചൽ ജോൺസൺ നേടിയ രണ്ടു വിക്കറ്റുകൾ പൂനയുടെ കഥ കഴിച്ചു. വിജയത്തിലേക്കു നീങ്ങിയ പൂനയെ ഒരു റണ്ണിനു പരാജയപ്പെടുത്തിയ മുംബൈ ഇന്ത്യൻസിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താം എഡിഷനിൽ കിരീടം. മുംബൈയുടെ മൂന്നാം ഐപിഎൽ കിരീടമാണിത്. അവസാന ഓവറിൽ 11 റൺസ് വേണ്ടിയിരുന്ന പൂനയ്ക്ക് ഒന്‍പതു റൺസ് മാത്രമാണ് നേടാനായത്. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സിനെതിരേ മറുപടി ബാറ്റിംഗിൽ പൂനയ്ക്ക് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 128 റൺസേ നേടാനായുള്ളൂ. മുംബൈക്കു വേണ്ടി മിച്ചൽ ജോൺസൺ മൂന്നും ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റുകൾ നേടി. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിരയിൽ 47 റണ്‍സ് നേടിയ കൃണാല്‍ പാണ്ഡ്യക്കു മാത്രമാണ് പൂന ബൗളിംഗിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈക്ക്…
Read Moreഐപിഎല്‍ പത്താം സീസൺ: ഫൈനലിലേക്ക് ഒരു മത്സരംകൂടി
ബംഗളൂരു: ഐപിഎല്‍ പത്താം സീസണിലെ രണ്ടാമത്തെ ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഇന്ന് കൊന്പുകോർക്കും. രണ്ടു തവണ ഐപിഎല്‍ കിരീടം ഉയര്‍ത്തിയവരാണ് മുംബൈ ഇന്ത്യന്‍സും കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും. ഇന്നു ജയിക്കുന്നവര്‍ ഞായറാഴ്ച ഹൈദരാബാദില്‍ നടക്കുന്ന ഫൈനലില്‍ പൂന സൂപ്പര്‍ ജയ്ന്റിനെ നേരിടും. കോല്ക്കത്തയ്ക്കാണെങ്കില് ഈ സീസണിലെ രണ്ടു ലീഗ് മത്സരങ്ങളിലും മുംബൈയോടു തോറ്റതിന്റെ പകരംവീട്ടേണ്ടതുണ്ട്. ഐപിഎലില്‍ മുംബൈയ്ക്കെതിരേ മോശം റിക്കാര്‍ഡാണ് കോല്ക്കത്തയ്ക്കുള്ളത്. 20 കളിയില്‍ 15 എണ്ണത്തില്‍ തോറ്റു. അഞ്ചെണ്ണത്തില്‍ മാത്രമേ കോല്‍ക്കത്തയ്ക്കു ജയിക്കാനായിട്ടുള്ളൂ. ഈ സീസണില്‍ കോല്‍ക്കത്തയ്ക്കെതിരേ മുംബൈയുടെ ആദ്യ ജയം വാങ്കഡെയിലായിരുന്നു. ഒരു പന്ത് മാത്രം ബാക്കിയിരിക്കേ മുംബൈ നാലു വിക്കറ്റിന് കോല്‍ക്കത്തയെ തകര്‍ത്തു. ജയിക്കാനായി 24 പന്തില്‍ 60 റണ്‍സ് വേണ്ടിയിരുന്ന മുംബൈയെ ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗ് 11 പന്തില്‍ 29…
Read Moreവാര്‍ണറും സ്മിത്തും ഐപിഎല്‍ ഉപേക്ഷിച്ചേക്കും
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഐപിഎല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) ഉപേക്ഷിച്ചേക്കുമെന്ന് സൂചന. ഐപിഎലില്‍നിന്ന് വിട്ടുനില്‍ക്കാനായി ഇരുവര്‍ക്കും ക്രിക്കറ്റ് ഓസ്ട്രേലിയ വന്‍ തുകയുടെ കരാര്‍ മുന്നോട്ടുവച്ചതായി സിഡ്നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍, മേയ് മാസങ്ങളിലെ ഓഫ് ഡെയ്സില്‍ താരങ്ങളെ മറ്റ് ലീഗുകളില്‍നിന്ന് ഒഴിവാക്കി ഫ്രഷ് ആയി നിലനിര്‍ത്താനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പദ്ധതി. ഏപ്രില്‍, മേയ് മാസങ്ങളിലായാണ് പണക്കൊഴുപ്പിന്റെ പര്യായമായ ഐപിഎല്‍ നടക്കുക. കളിക്കാര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രതികരണം. സ്മിത്തിനും വാര്‍ണര്‍ക്കും പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിന്‍സ് തുടങ്ങിയവര്‍ക്കും ക്രിക്കറ്റ് ഓസ്ട്രേലിയ പുതിയ കരാര്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്‍ ടീമുകളുടെ ക്യാപ്റ്റന്മാരായ സ്മിത്തും വാര്‍ണറും വര്‍ഷം 10 ലക്ഷം ഡോളറിലധികം ഇന്ത്യയില്‍നിന്ന് സമ്പാദിക്കുന്നുണ്ട്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനും ഗവേണിംഗ്…
Read Moreഅയ്യർ ദി ഗ്രേറ്റ്; ഡൽഹിക്ക് ഗംഭീര ജയം
കാൺപുർ: അവസാന ഓവർവരെ ആവേശകരമായ മത്സരത്തിൽ ഗുജറാത്ത് ലയൺസിനെ ഡൽഹി ഡെയർഡെവിൾസ് പരാജയപ്പെടുത്തി. ശ്രേയസ് അയ്യരുടെ (96) ഉജ്വല ബാറ്റിംഗാണ് ഡൽഹിക്ക് രണ്ടു വിക്കറ്റ് ജയമൊരുക്കിയത്. അയ്യരുടെ ബലത്തിൽ ഗുജറാത്തിന്റെ 196 റൺസ് വിജയലക്ഷ്യം ഡൽഹി രണ്ടു പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ ഒമ്പതു റൺസ് വേണ്ടപ്പോൾ ശ്രേയസ് അയ്യരുടെ വിക്കറ്റ് വീഴ്ത്തി മലയാളി താരം ബേസിൽ തമ്പി ഗുജറാത്തിന് പ്രതീക്ഷ നൽകിയതാണ്. എന്നാൽ ഒമ്പതാമനായെത്തിയ അമിത് മിശ്ര ഗുജറാത്ത് പ്രതീക്ഷകളെ തല്ലിക്കെടുത്തി ഡൽഹിയെ വിജയത്തിലെത്തിച്ചു. ബേസിലിനെ തുടർച്ചയായി രണ്ടുതവണ ബൗണ്ടറിയിലേക്ക് പായിച്ചാണ് മിശ്ര ഡൽഹിയുടെ വിജയമൊരുക്കിയത്. വിക്കറ്റുകൾ നിലംപൊത്തുമൊമ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന് പൊരുതിയ ശ്രേയസ് അയ്യരാണ് ഡൽഹിയുടെ യഥാർഥ ഹീറോ. സഞ്ജു സാംസണനും (10) ഋഷഭ് പന്തും (4) വേഗം മടങ്ങിയപ്പോൾ കരുൺ നായരും (30) അയ്യരുമാണ് പോരാട്ടത്തിനു തുടക്കമിട്ടത്. കരുൺ…
Read Moreനൈറ്റ് റൈഡേഴ്സിനെ എറിഞ്ഞൊതുക്കി കിംഗ്സ് ഇലവൻ പഞ്ചാബ്
മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ കിംഗ്സ് ഇലവൻ പഞ്ചാബിന് ജയം. നിർണായകമത്സരത്തിൽ 14 റണ്‍സിനായിരുന്നു പഞ്ചാബിന്റെ വിജയം.കിംഗ്സ് ഉയർത്തിയ 168 റണ്‍സ് ലക്ഷ്യം പിന്തുടർന്ന നൈറ്റ് റൈഡേഴ്സിന് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 153 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. കോൽക്കത്തയ്ക്കായി തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി നേടിയ ക്രിസ് ലിൻ 52 പന്തിൽ 84 റണ്‍സ് നേടി പുറത്തായി. മറ്റാർക്കും ലിന്നിനു പിന്തുണ നൽകാനും കഴിഞ്ഞില്ല. അവസാന ഓവറുകളിൽ പഞ്ചാബ് ബൗളർമാർ നടത്തിയ മികച്ച പ്രകടനം നൈറ്റ് റൈഡേഴ്സിന്റെ വിജയം തടയുകയായിരുന്നു. പഞ്ചാബിനായി രാഹുൽ തെവാട്ടിയയും മോഹിത് ശർമയും രണ്ടു വിക്കറ്റുകൾ നേടി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സെടുത്തു. ഹാഷിം അംലയും ഡേവിഡ് മില്ലറുമില്ലാതെ കളത്തിലിറങ്ങിയ പഞ്ചാബിന് മാർട്ടിൻ ഗപ്ടിലും…
Read Moreസൺറൈസേഴ്സ് ഹൈദരാബാദിന് ഏഴു വിക്കറ്റ് ജയം
ഹൈദരാബാദ്: മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ഏഴു വിക്കറ്റ് ജയം. മുംബൈയുടെ 139 റൺസ് വിജയലക്ഷ്യം ഹൈദരാബാദ് 10 പന്ത് ബാക്കിനിൽക്കെ മറികടന്നു. ഓപ്പണർ ശിഖർ ധവാൻ (63) പുറത്താകാതെ നേടിയ അർധ ശതകമാണ് ഹൈദരാബാദിന് അനായാസ ജയം നൽകിയത്. തുടക്കത്തിലെ വാർണറെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ മോയിസ് ഹെൻട്രിക്സ് (44) ധവാൻ കൂട്ടുകെട്ട് മുംബൈയുടെ ജയപ്രതീക്ഷകളെ തല്ലിക്കെടുത്തി. നേരത്തെ ക്യാപ്റ്റൻ രോഹിത് ശർമയുടെ (67) അർധശതകത്തിന്റെ ബലത്തിലാണ് മുംബൈ മാന്യമായ സ്കോർ നേടിയത്. രോഹിതിനെ കൂടാതെ മുംബൈ നിരയിൽ പാർഥിവ് പട്ടേലും (23) ഹാര്‍ദിക് പാണ്ഡ്യയും മാത്രമാണ് രണ്ടക്കം കടന്നത്. നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിദ്ധാർഥ കൗളാണ് മുംബൈയെ തകർത്തത്.ഏഴാം ജയത്തോടെ സൺറൈസസ് ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത സജീവമാക്കി. ഇതോടെ ഡൽഹി ഡെയർഡെവിൾസിന്റെ പ്ലേ ഓഫ്…
Read More