മുംബൈ: നേതൃപാടവം, വിക്കറ്റ് കീപ്പിംഗ്, വെടിക്കെട്ട് ഫിനിഷിംഗ്, ഭാവന… ഇതു നാലും സമന്വയിപ്പിച്ച ലോക ക്രിക്കറ്റിലെ അപൂർവ ജനുസാണ് എം.എസ്. ധോണി എന്നതിൽ ആർക്കും തർക്കമില്ല. അതേ ധോണിയുടെ പിൻഗാമിയായി ഇന്ത്യൻ ടീമിലെത്തിയതാണ് ഋഷഭ് പന്ത് എന്ന യുവാവ്. ധോണിയെ ആശാനാക്കി അദ്ദേഹത്തിന്റെ നിഴലായി പന്ത് ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നതുമാണ്. ധോണി ദേശീയ ടീമിൽനിന്നു വിരമിച്ചു, പന്ത് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി. ഇപ്പോൾ നായകനായി അരങ്ങേറാനുള്ള തയാറെടുപ്പിലാണ് പന്ത്. തന്റെ ആശാനായ ധോണിക്കെതിരേയാണു പന്തിന്റെ ക്യാപ്റ്റൻസി അരങ്ങേറ്റം എന്നതാണു ശ്രദ്ധേയം. അതെ, ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സും ഋഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപ്പിറ്റൽസും ഇന്ന് നേർക്കുനേർ ഇറങ്ങും. രാത്രി 7.30ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഭാവിയിൽ ഇന്ത്യയെ നയിക്കാൻ പ്രാപ്തനാണോ പന്ത് എന്നതുൾപ്പെടെയുള്ള നിരീക്ഷണങ്ങളും ക്രിക്കറ്റ് ലോകത്ത്…
Read MoreTag: ipl-2021
ഐപിഎൽ 14-ാം സീസണിലെ ആദ്യമത്സരത്തിൽ ബംഗളൂരുവിന് ജയം
ചെന്നൈ: ഐപിഎൽ 14-ാം സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് വിജയതുടക്കം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ മുൻ ചാന്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ രണ്ട് വിക്കറ്റിന് വീഴ്ത്തിയാണ് ബംഗളൂരു വിജയം ആഘോഷിച്ചത്. മുംബൈ ഉയർത്തിയ 160 റണ്‍സ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ബംഗളൂരു മറികടന്നത്. ഓപ്പണറായി ഇറങ്ങിയ നായകൻ വിരാട് കോഹ്ലി (29 പന്തിൽ 33), മാക്സ് വെൽ (39), എബിഡി വില്ല്യേഴ്സ് (48) എന്നിവരുടെ പ്രകടനമാണ് ബംഗളൂരുവിനെ വിജയതീരത്ത് എത്തിച്ചത്. അവസാന ഓവറിൽ ഒരു റണ്‍ വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലിന്റെ കരുത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, മുംബൈ ഇന്ത്യൻസിനെ 159 റണ്‍സിൽ ഒതുക്കി. ഒരു റണ്ണൗട്ട് ഉൾപ്പെടെയായിരുന്നു അവസാന ഓവറിൽ നാല് വിക്കറ്റ് വീണത്. അതോടെ 2021 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ…
Read Moreഐപിഎൽ 14-ാം സീസണിന് ഇന്ന് തുടക്കം; ആദ്യ ഏറ്റുമൂട്ടൽ കോഹിലിയും രോഹിത് ശർമ്മയും
ചെന്നൈ: വിരാട് കോഹ്ലി, രോഹിത് ശർമ ലോക ക്രിക്കറ്റിലെ രണ്ടു വന്പന്മാർ… ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും… ഇവർ രണ്ടും നേർക്കുനേർ ഇറങ്ങുന്പോൾ തീപ്പൊരിചിതറിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഇരുവരും മുഖാമുഖമിറങ്ങുന്ന ഐപിഎൽ ട്വന്റി-20 പോരാട്ടം ഇന്ന് ചെപ്പോക്ക് ചിദംബരം സ്റ്റേഡിയത്തിൽ അരങ്ങേറും. രാത്രി 7.30നാണു മത്സരം ആരംഭിക്കുക. ഈ തീപ്പൊരിപോരാട്ടത്തോടെ 14-ാം സീസണ് ഐപിഎൽ പൂരത്തിനും തിരിതെളിയും. അതോടെ ഇന്നു മുതൽ ക്രിക്കറ്റ് ആരാധകർക്ക് ഉത്സവ രാവുകൾ… ഫൈനൽ അടക്കം 60 മത്സരങ്ങൾ അരങ്ങേറുന്ന ഐപിഎൽ 2021 സീസണിന്റെ കിരീട പോരാട്ടം മേയ് 30നാണ്. കോഹ്ലി x രോഹിത് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും അധികം കിരീടമുയർത്തിയ താരമാണു രോഹിത് ശർമ. ഡെക്കാണ് ചാർജേഴ്സിനും മുംബൈ ഇന്ത്യൻസിനും ഒപ്പമായി ആറ് തവണ രോഹിത് ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു. മുംബൈയുടെ അഞ്ച് കിരീടവും രോഹിത്തിന്റെ നേതൃത്വത്തിലായിരുന്നു എന്നതും ശ്രദ്ധേയം.…
Read More