ഹൈദരാബാദ്: വന്നവർ വന്നവർ ബാറ്റെടുത്ത് കലിതുള്ളിയതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റിക്കാർഡ് കുറിക്കപ്പെട്ടു. മുംബൈ ഇന്ത്യൻസിനെ തല്ലിത്തകർത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 277 റണ്‍സ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോറാണിത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 2013ൽ പൂന വാരിയേഴ്സിന് എതിരേ നേടിയ 263/5 എന്ന റിക്കാർഡാണ് തകർന്നത്. അടിയും തിരിച്ചടിയും തീപ്പൊരി സൃഷ്ടിച്ച മത്സരത്തിൽ സൺറൈസേഴ്സ് 31 റൺസിന് മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. തിലക് വർമ്മ (34 പന്തിൽ 64), ടീം ഡേവിഡ് (22 പന്തിൽ 42 നോട്ടൗട്ട് ), ഇഷാൻ ശർമ (13 പന്തിൻ 34) എന്നിവരാണ് തിരിച്ചടിക്ക് നേതൃത്വം നൽകിയത്. 523 റൺസ് പിറന്ന റിക്കാർഡ് മത്സരത്തിനാണ് ഐപിഎൽ വെടിക്കെട്ട് സാക്ഷ്യം വഹിച്ചത്. സ്കോർ: സൺറൈസേഴ്സ് 277/3 (20). മുംബൈ…
Read MoreTag: ipl-2024
ഐപിഎൽ 2024: താരലേലം ഇന്ന് ദുബായിൽ
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം എഡിഷനു മുന്നോടിയായുള്ള താര ലേലം ഇന്നു നടക്കും. 2024 ഐപിഎല്ലിനായുള്ള കളിക്കാരുടെ ലേലമാണ് നടക്കാനൊരുങ്ങുന്നത്. ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് നടക്കുന്നതിനൊപ്പമാണ് ലേലം എന്നതും ശ്രദ്ധേയം. 2024 ഐപിഎൽ പോരാട്ടം മാർച്ച് 22 മുതൽ മേയ് അവസാനംവരെ നടക്കുമെന്ന് ഏകദേശ സൂചനയുണ്ട്. ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കുന്ന പശ്ചാത്തലത്തിൽ കൃത്യമായ തീയതി പ്രഖ്യാപിക്കാൻ ബിസിസിഐക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇക്കാര്യവും മനസിൽവച്ചായിരിക്കും ഫ്രാഞ്ചൈസികൾ ലേലത്തിൽ പങ്കെടുക്കുക. മല്ലിക, ദുബായ് ആദ്യം ദുബായിലാണ് ഇത്തവണത്തെ ലേലം അരങ്ങേറുന്നത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് ഒരു മണി മുതൽ കൊക്ക-കോള അരീനയിൽ ലേലത്തിനു തുടക്കമാകും. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യക്കു പുറത്തുവച്ച് ലേലം അരങ്ങേറുന്നത്. മാത്രമല്ല, ഇത്തവണ ലേലം നിയന്ത്രിക്കുന്നത് മുംബൈക്കാരിയായ മല്ലിക സാഗറാണ്. ഐപിഎൽ ലേലം…
Read More