കോൽക്കത്ത: റെയ്ന റൺമഴയായി തിമിർത്താടിയപ്പോൾ ഗുജറാത്ത് ലയൺസിന് അനായാസ ജയം. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഗുജറാത്ത് നാലു വിക്കറ്റിന് തകർത്തു. കോൽക്കത്ത ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം നായകൻ സുരേഷ് റെയ്നയുടെ (84) അർധസെഞ്ചുറിയുടെ മികവിൽ 10 പന്തുകൾ ബാക്കിനിൽക്കെ ഗുജറാത്ത് മറികടന്നു. 46 പന്തുകൾ നേരിട്ട റെയ്ന നാല് സിക്സും ഒമ്പതു ഫോറും പായിച്ചു. ഓപ്പണിംഗിൽ ആരോൺ ഫിഞ്ചും (31) മക്കല്ലവും (33) ഗുജറാത്തിന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും പുറത്തായ ശേഷം റെയ്ന ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും ഒരറ്റത്ത് വിക്കറ്റ് കൊഴിഞ്ഞത് ഗുജറാത്തിനെ ആശങ്കയിലാക്കി. ദിനേഷ് കാർത്തിക്കും (3) ഇഷാൻ കിഷനും (4) ഡെയ്ൻ സ്മിത്തുമാണ് (5) വേഗം പുറത്തായത്. എന്നാൽ റെയ്ന ഒറ്റയാൾ പോരാട്ടം നടത്തി ടീമിനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. നേരത്തെ ഉത്തപ്പയുടെ (72) അർധ സെഞ്ചുറിയാണ് കോൽക്കത്തയ്ക്ക് മികച്ച സ്കോർ നൽകിയത്. സുനിൽ…
Read More