ബംഗളുരു: ഐപിഎൽ റിക്കാർഡ് ബുക്കിൽ ഇടംപിടിച്ച് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റ്സ്മാൻ സുനിൽ നരെയ്ൻ. വേഗമേറിയ അർധ സെഞ്ചുറിയെന്ന റിക്കാർഡാണ്് നരെയ്ൻ സ്വന്തമാക്കിയത്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ 15 പന്തിൽ അർധസെഞ്ചുറി കുറിച്ചായിരുന്നു നരെയ്ന്റെ നേട്ടം. 15 പന്തിൽ അർധസെഞ്ചുറി കുറച്ച യൂസഫ് പഠാന്റെ റിക്കാർഡിനൊപ്പമെത്താനും നരെയ്നായി. നൈറ്റ് റൈഡേഴ്സിനായി ബാറ്റിംഗ് ഓപ്പണിംഗ് ചെയ്ത നരെയ്ൻ 17 പന്തിൽ നാല് സിക്സും ആറ് ഫോറും ഉൾപ്പെടെ 54 റണ്‍സ് അടിച്ചുകൂട്ടി. വിൻഡീസ് ടീമിൽ സഹകളിക്കാരനായ സാമുവൽ ബദ്രിയുടെ രണ്ടാം ഓവറിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ 25 റണ്‍സ് അടിച്ചുകൂട്ടിയാണ് നരെയ്ൻ അർധ സെഞ്ചുറിയിലേക്ക് അതിവേഗം കുതിച്ചെത്തിയത്. നരെയ്നൊപ്പം ഓപ്പണിംഗിനിറങ്ങിയ ക്രിസ് ലിനും തകർത്തടിച്ചതോടെ ഐപിഎൽ പവർപ്ലേയിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന നേട്ടവും നൈറ്റ് റൈഡേഴ്സിനു സ്വന്തമായി. ആറ് ഓവറിൽ 105 റണ്‍സാണ്…
Read MoreTag: ipl
അംലയുടെ സെഞ്ചുറി പാഴായി; കിംഗ്സ് ഇലവൻ പഞ്ചാബിന് തോൽവി
ചണ്ഡിഗഡ്: ഹാഷിം അംലയുടെ സെഞ്ചുറി പാഴായി. ഗുജറാത്ത് ലയണ്‍സിനെതിരേ കിംഗ്സ് ഇലവൻ പഞ്ചാബിന് തോൽവി. പഞ്ചാബ് ഉയർത്തിയ 190 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് രണ്ടു പന്ത് ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഡ്വെയ്ൻ സ്മിത്തിന്റെ അർധസെഞ്ചുറിയാണ് ഗുജറാത്തിന് വിജയമൊരുക്കിയത്. പഞ്ചാബ് ഫീൽഡർമാർ കൈവിട്ട ക്യാച്ചുകളും ഗുജറാത്ത് വിജയത്തിൽ നിർണായകമായി. സ്മിത്തിന്റെയും റെയ്നയുടെയും അടക്കം മൂന്നു ക്യാച്ചുകൾ പഞ്ചാബ് ഫീൽഡർമാർ കൈവിട്ടു. സ്കോർ: കിംഗ്സ് ഇലവൻ പഞ്ചാബ്- 189/3(20). ഗുജറാത്ത് ലയണ്‍സ്- 192/4(19.4). ആദ്യം ബാറ്റുചെയ്ത പഞ്ചാബ് അംലയുടെ സെഞ്ചുറിയുടെയും ഷോണ്‍ മാർഷിന്റെ അർധസെഞ്ചുറിയുടെയും മികവിലാണ് ഗുജറാത്തിനു മുന്നിൽ കൂറ്റൻ ലക്ഷ്യം വച്ചുനീട്ടിയത്. സ്കോർ രണ്ടിൽ ഓപ്പണർ മാർട്ടിൻ ഗുപ്റ്റിൽ പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ അംലയും മാർഷും ചേർന്ന് കൂട്ടിച്ചേർത്ത 125 റണ്‍സ് കൂട്ടുകെട്ട് പഞ്ചാബ് ഇന്നിംഗ്സിന് അടിത്തറ പാകി. 59 പന്തിൽനിന്നായിരുന്നു അംലയുടെ ശതകനേട്ടം. സെഞ്ചുറി…
Read Moreപൂരത്തിനു മുന്‍പ് ഡൽഹിയിൽ ചെറുപൂരം
ന്യൂഡൽഹി: സഞ്ജു സാംസൺന്റെയും ഋഷഭ് പന്തിന്റെയും അർധസെഞ്ചുറി മികവിൽ ഡൽഹി ഡെയർഡെവിൾസിന് തകർപ്പൻ ജയം. ഗുജറാത്ത് ലയൺസിനെ ഏഴു വിക്കറ്റിന് ഡൽഹി തറപറ്റിച്ചു. ഗുജറാത്ത് ഉയർത്തിയ 209 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഡൽഹി 15 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. സഞ്ജുവിന്റെയും (61) പന്തിന്റെയും (97) മാരക ബാറ്റിംഗിനു മുന്നിൽ ഗുജറാത്ത് തകർന്നടിയുകയായിരുന്നു. സഞ്ജു 31 പന്തിൽ ഏഴു കൂറ്റൻ സിക്സറുകൾ പായിച്ചാണ് അർധ ശതകം കടന്നത്. 43 പന്തിൽ ഒമ്പതു സിക്സും നാലു ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 143 റൺസാണ് അടിച്ചുകൂട്ടിയത്. നേരത്തെ ക്യാപ്റ്റൻ സുരേഷ് റെയ്നയുടേയും (77) ദിനേഷ് കാർത്തിക്കിന്റെയും (65) അർധ ശതകങ്ങളാണ് ഗുജറാത്തിന് കൂറ്റൻ സ്കോർ നൽകിയത്. ഓപ്പണർമാരായ മക്കല്ലവും (1) സ്മിത്തും (9) വേഗം പുറത്തായതോടെ പരിങ്ങലിലായ ഗുജറാത്തിനെ റെയ്നയും കാർത്തിക്കുമാണ് കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
Read Moreതൃപതിയുടെ ഒറ്റയാൾ പോരാട്ടം; പുനെയ്ക്ക് നാലു വിക്കറ്റ് ജയം
കോൽക്കത്ത: കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പുനെ സൂപ്പർജെയ്ന്റിന് നാലു വിക്കറ്റ് ജയം. കോൽക്കത്തയുടെ 156 റൺസ് വിജയലക്ഷ്യം പുനെ നാലു പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. രാഹുൽ തൃപതിയുടെ (93) സെഞ്ചുറിയോളംപോന്ന അർധ സെഞ്ചുറിയാണ് പുനെയ്ക്കു വിജയം സമ്മാനിച്ചത്. 52 പന്തിൽനിന്നും ഏഴു സിക്സും ഒമ്പതു ഫോറും അടങ്ങുന്നതായിരുന്നു തൃപതിയുടെ ഇന്നിംഗ്സ്. തൃപതിയെക്കൂടാതെ രഹാനെ (11), ബെൻ സ്റ്റോക്സ് (14) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
Read Moreഅന്ന് ഐപിഎല്ലില്‍ വിസ്മയം തീര്‍ത്തവര്‍, ഇപ്പോള്‍ ഇവര്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ല, പോള്‍ വാല്‍ത്താട്ടി മുതല്‍ കമ്രാന്‍ ഖാന് വരെ ഐപിഎല്ലില്‍നിന്ന് ഔട്ടായ താരങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് അറിയാം
ഐപിഎല്‍ വല്ലാത്തൊരു മായലോകമാണ്. ആവശ്യത്തിലേറെ പണവും നൈറ്റ് പാര്‍ട്ടികളും ആഡംബരജീവിതവും നല്കുന്ന വല്ലാത്തൊരു ലോകം. കളിക്കാര്‍ വെറും ഉപകരണങ്ങളായ ഇവിടെ വാണവരും പിന്നീട് വീണവരും ഏറെ. ശ്രീശാന്ത് മുതല്‍ കമ്രാന്‍ ഖാന് വരെ നീളുന്നു ഈ പട്ടിക. ഐപിഎലില്‍ മിന്നിക്കത്തി മറഞ്ഞ ചില താരങ്ങളെക്കുറിച്ച്. കമ്രാന്‍ ഖാന് ഉത്തര്‍പ്രദേശിലെ കുഗ്രാമത്തില്‍ നിന്നെത്തി ഐപിഎലില്‍ വിസ്മയം തീര്‍ത്ത താരമാണ് കമ്രാന്‍ അഹമ്മദ് ഖാന്. ദാരിദ്രം നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നാണ് 140 കിലോമീറ്റര്‍ സ്പീഡില്‍ പന്തെറിഞ്ഞ് ഈ ചെറുപ്പക്കാരന് സച്ചിനടക്കമുള്ളവരെ വിസ്മയിപ്പിച്ചത്. ഐപിഎലില്‍ കളിക്കാരെന്നത് നീര്കുമിളയാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കമ്രാന്‍ ഖാന്. ഭാവിതാരമെന്നും ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയാകുമെന്നുമൊക്കെ പ്രവചിക്കപ്പെട്ടിരുന്ന താരമിപ്പോള്‍ ഘോഷിയിലെ (കമ്രാന്റെ നാട്) വീട്ടിലുണ്ട്. തെറ്റായ ബൌളിംഗ് ആക്ഷനെന്ന പേര് പറഞ്ഞ ക്രിക്കറ്റിന്റെ സുവര്ണസിംഹാസനത്തിലിരിക്കുന്നവര് എവിടെ നിന്നു കണ്ടെത്തിയോ അവിടെ തന്നെ ഈ താരത്തെ ഉപേക്ഷിച്ചു. 2009ല്‍…
Read Moreസഹീര്‍ ഖാനു പരിക്ക്; ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും
ന്യൂഡല്‍ഹി: ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നായകന് സഹീര്‍ ഖാന് പരിക്ക്. പരിക്ക് ഗുരുതരമാണെന്നും ഐപിഎലില്‍ ഇനി ശേഷിക്കുന്ന മത്സരങ്ങള്‍ സഹീറിന് നഷ്ടമാകുമെന്നുമാണ് ടീം വൃത്തങ്ങള്‍ നല്കുന്ന സൂചന. ഈഡന് ഗാര്‍ഡന്‍സില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിലാണ് സഹീര്‍ ഖാന് തുടയ്ക്കു പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് കിംഗ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തില്‍ സഹീര്‍ കളിച്ചിരുന്നില്ല. സഹീറിനു പകരം കരുണ്‍ നായരാണ് ഡൽഹിയെ നയിക്കുന്നത്.
Read Moreയുവിയുടെ പ്രകടനം പാഴായി; കരുണിനു കീഴിൽ ഡൽഹി വിജയവഴിയിൽ
ന്യൂഡൽഹി: ഒടുവിൽ ഡൽഹി ഡെയർ ഡെവിൾസ് വിജയവഴിയിൽ. ഡേവിഡ് വാർണറുടെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആറു വിക്കറ്റിനു തകർത്താണ് കരുണ്‍ നായരുടെ നേതൃത്വത്തിലിറങ്ങിയ ഡൽഹി വിജയം പിടിച്ചെടുത്തത്. യുവരാജ് സിംഗിന്റെ തകർപ്പൻ ഇന്നിംഗ്സിന്റെ ബലത്തിൽ സണ്‍റൈസേഴ്സ് ഉയർത്തിയ 186 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. സഞ്ജു സാംസണ്(24), കരുണ്‍ നായർ(39), റിഷഭ് പന്ത്(34), ശ്രേയസ് അയ്യർ(33), കോറി ആൻഡേഴ്സണ്(37*), ക്രിസ് മോറിസ്(15*) എന്നിവരുടെ മികച്ച പ്രകടനം ഡൽഹി വിജയത്തിൽ നിർണായകമായി. സണ്‍റൈസേഴ്സിനായി മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റ് നേടി. ക്യാപ്റ്റൻ സഹീർ ഖാന്റെ അഭാവത്തിൽ മലയാളി താരം കരുണ്‍ നായരാണ് ഡൽഹിയെ നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 185 റണ്‍സ് നേടി. 41 പന്തിൽ പുറത്താകാതെ 70 റണ്‍സ് നേടിയ യുവരാജ് സിംഗിന്റെ ഇന്നിംഗ്സായിരുന്നു സണ്‍റൈസേഴ്സ്…
Read Moreഐപിഎൽ: ഡൽഹിക്ക് ഇന്ന് നിർണായക പോരാട്ടം
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർ ഡെവിൾസ് ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ രാത്രി എട്ടിനാണ് മത്സരം. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡൽഹിക്ക് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. അതേസമയം, ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനാകും ഹൈദരാബാദ് ശ്രമിക്കുക.
Read Moreസഞ്ജുവിന്റെ പ്രകടനം പാഴായി; കോൽക്കത്തയിൽ ഗംഭീർ-ഉത്തപ്പ ഷോ
കോൽക്കത്ത: റോബിൻ ഉത്തപ്പയും ഗൗതം ഗംഭീറും ഒരിക്കൽക്കൂടി നൈറ്റ് റൈഡേഴ്സിന് രക്ഷകരായി, ഡൽഹി ഡെയർ ഡെവിൾസിന് ഏഴു വിക്കറ്റ് തോൽവി. ഉത്തപ്പയുടേതടക്കം നിർണായക ക്യാച്ചുകൾ കൈവിട്ട് ഡൽഹി തോൽവി ഇരന്നുവാങ്ങുകയായിരുന്നു. ജയത്തോടെ കോൽക്കത്ത ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.സ്കോർ: ഡൽഹി ഡെയർ ഡെവിൾസ്- 160/6(20). കോൽക്കത്ത നൈറ്റ് റൈഡേഴ്സ്- 161/3(16.2). മലയാളി താരം സഞ്ജു സാംസണിന്റെയും ശ്രേയസ് അയ്യരുടെയും ബാറ്റിംഗ് മികവിൽ ഡൽഹി ഉയർത്തിയ 161 റണ്‍സ് വിജയലക്ഷ്യം കോൽക്കത്ത 16.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഗംഭീർ 52 പന്തിൽനിന്ന് 71 റണ്‍സുമായി പുറത്താകാതെനിന്നപ്പോൾ ഉത്തപ്പ 33 പന്തിൽ 59 റണ്‍സ് നേടി പുറത്തായി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 108 റണ്‍സ് കൂട്ടിച്ചേർത്തു. കഴിഞ്ഞ മത്സരത്തിലും ഗംഭീർ-ഉത്തപ്പ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് കരുണ്‍…
Read Moreമാർഷിന്റെ പോരാട്ടം ഫലംകണ്ടില്ല; വിജയവുമായി വാർണർപ്പട
മൊഹാലി: വാർണറുടെ കുട്ടികളുടെ മൂന്ന് അർധസെഞ്ചുറികൾക്കു പകരംവയ്ക്കാൻ പഞ്ചാബ് നിരയിൽ ഒരു ഷോണ്‍ മാർഷ് മാത്രമുണ്ടായപ്പോൾ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 26 റണ്‍സ് വിജയം. ഹൈദരാബാദ് ഉയർത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കിംഗ്സ് ഇലവൻ പഞ്ചാബിന് ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 181 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ഷോണ്‍ മാർഷിന്റെ ഒറ്റയാൾ പോരാട്ടം മാത്രമായിരുന്നു പഞ്ചാബ് ഇന്നിംഗ്സിന്റെ സവിശേഷത. മാർഷ് 50 പന്തിൽനിന്ന് 84 റണ്‍സ് നേടി പുറത്തായി. മറ്റാർക്കും പഞ്ചാബ് നിരയിൽ മാർഷിനു പിന്തുണ നൽകാൻ കഴിഞ്ഞില്ല. സണ്‍റൈസേഴ്സിനായി ആശിഷ് നെഹ്റ, സിദ്ധാർഥ് കൗൾ എന്നിവർ മൂന്നു വിക്കറ്റും ഭുവനേശ്വർ കുമാർ രണ്ടു വിക്കറ്റും നേടി. സ്കോർ: സണ്‍ റൈസേഴ്സ് ഹൈദരാബാദ്- 207/3(20). കിംഗ്സ് ഇലവൻ പഞ്ചാബ്- 181/9(20).ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 207 റണ്‍സെടുത്തു. ഓപ്പണർമാരായ ഡേവിഡ്…
Read More