മുംബൈ: ഹർഭജൻ സിംഗിന് ട്വന്റി-20 ക്രിക്കറ്റിൽ 200 വിക്കറ്റ്. ഐപിഎല്ലിൽ റൈസിംഗ് പൂന സൂപ്പർജയ്ന്റിനു എതിരായ മത്സരത്തിലാണ് ഹർഭജൻ നേട്ടം കൈവരിച്ചത്. പൂന നായകൻ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണ് ഹർഭജൻ നേട്ടത്തിൽ എത്തിയത്. 225 മത്സരങ്ങളിൽ നിന്നാണ് ഹർഭജൻ ട്വന്റി-20 കരിയറിൽ 200 വിക്കറ്റ് തികച്ചത്. ട്വന്റി-20യിൽ 200 വിക്കറ്റ് നേട്ടത്തിൽ എത്തുന്ന 19-ാമത്തെ കളിക്കാരനാണ് ഹർഭജൻ. നേരത്തെ, ആർ. അശ്വിൻ, അമിത് മിശ്ര എന്നിവർ കുട്ടിക്രിക്കറ്റിൽ 200 വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു.
Read MoreTag: ipl
മുംബൈക്കു വിജയം
ഇൻഡോർ: ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനു വിജയം. വാശിയേറിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് എട്ടുവിക്കറ്റിനാണ് കിംഗ്സ് ഇലവൻ പഞ്ചാബിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവൻ ഇരുപത് ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 198 റണ്‍സെടുത്തു. 60 പന്തിൽ 104 റണ്‍സെടുത്ത ഹാഷിം അംലയാണ് പഞ്ചാബ് നിരയിൽ തിളങ്ങിയത്. ഐപിഎൽ 2017ലെ രണ്ടാം സെഞ്ചുറിയാണ് ഇന്നലെ പിറന്നത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 15.3 ഓവറിൽ ലക്ഷ്യം കണ്ടു. ജോസ് ബട്ട്ലർ 77 റണ്‍സും റാണ 62 റണ്‍സും നേടി.
Read Moreസൺറൈസേഴ്സിന് 15 റൺസ് വിജയം
ഹൈദരാബാദ്: ഡൽഹി ഡെയർഡെവിൾസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 15 റൺസ് വിജയം. ഹൈദരാബാദ് ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ 176 റൺസ് എടുക്കാനെ സാധിച്ചുള്ളു. അർധസെഞ്ചുറിയുമായി ശ്രേയസ് അയ്യർ (50*) പൊരുതിയെങ്കിലും ഹൈദരാബാദിന്റെ വിജയലക്ഷ്യം അകന്നുനിന്നു. മലയാളി താരം സഞ്ജു സാംസൺ (42) ഇത്തവണയും ഡൽഹിക്കായി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും നിർണായക സമയത്ത് വിക്കറ്റ് കളഞ്ഞത് തോൽവിക്ക് കാരണമായി. ഓപ്പണിംഗ് കൂട്ടുകാരൻ സാം ബില്ലിംഗ്സിനെ തുടക്കത്തിലെ നഷ്ടപ്പെട്ട സഞ്ജു, കരുൺ നായരുമായി (33) സ്കോർ മുന്നോട്ടു ചലിപ്പിച്ചെങ്കിലും കരുണും പെട്ടെന്ന് വീണു. പിന്നാലെ വന്ന ഋഷഭ് പന്ത് നേരിട്ട ആദ്യപന്തിൽ തന്നെ പുറത്തായി. പന്തിനു പിന്നാലെ ഫോമിലുള്ള സഞ്ജുവും പുറത്തായതാണ് ഡൽഹിക്ക് തിരിച്ചടിയായത്. പിന്നീട് ഏയ്ഞ്ചലോ മാത്യൂസും (31) ശ്രേയസ് അയ്യരും അവസാന ഓവറുകളിൽ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വിജയത്തിനരികെ എത്താനായില്ല. നേരത്തെ…
Read Moreകുട്ടിക്രിക്കറ്റിലെ കമ്പക്കെട്ടിന്റെ ആശാൻ 10,000 ക്ലബിൽ
ന്യൂഡൽഹി: കുട്ടിക്രിക്കറ്റിലെ കമ്പക്കെട്ടിന്റെ ആശാൻ ക്രിസ് ഗെയ്ൽ ട്വന്റി-20യിൽ 10,000 ക്ലബിൽ കടക്കുന്ന ആദ്യ താരമായി. റോയൽ ചലഞ്ചേഴ്സ് താരമായ ഗെയ്ൽ ഗുജറാത്ത് ലയൺസിനെതിരെയാണ് റിക്കാർഡ് സ്വന്തമാക്കിയത്. കുട്ടിക്രിക്കറ്റിൽ 10,000 ക്ലബിൽ കടക്കുന്ന ലോകത്തെ ആദ്യ താരമെന്ന ബഹുമതിയാണ് ഗെയ്ൽ സ്വന്തം പേരിനൊപ്പം ചേർത്തിരിക്കുന്നത്. ഐപിഎൽ ഈ സീസൺ തുടക്കത്തിൽ മങ്ങിയ ഗെയ്ൽ ഗുജറാത്ത് ലയൺസിനെതിരായ മത്സരത്തിൽ സടകുടഞ്ഞെഴുന്നേറ്റു. ഓപ്പണറായെത്തിയ ഗെയ്ൽ 38 പന്തിൽ 77 റൺസ് അടിച്ചുകൂട്ടിയാണ് പുറത്തായത്. ഇതിനിടെ ഏഴു സിക്സും അഞ്ചു ഫോറുമാണ് ആ ബാറ്റിൽനിന്നും പറന്നത്. മലയാളി പേസർ ബേസിൽ തമ്പിയാണ് ഗെയ്ലിന്റെ സംഹാരതാണ്ഡവം അവസാനിപ്പിച്ചത്. ബേസിലിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടങ്ങി ഗെയ്ൽ പുറത്തായി. കുട്ടിക്രിക്കറ്റിലെ ഒട്ടുമിക്ക എല്ലാ റിക്കാർഡുകളും ഗെയ്ലിന്റെ പേരിലാണ്. ഏറ്റവും കൂടുതൽ സെഞ്ചുറി (18), അർധസെഞ്ചുറി (60), ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (175*), വേഗതയേറിയ…
Read Moreറോയൽ ലയൺസ് ഉണർന്നു; ഗുജറാത്ത് സിംഹങ്ങൾ ഓടി വാടിവീണു
രാജ്കോട്ട്: ബംഗളൂരുവിന്റെ സിംഹകുട്ടികളായ ക്രിസ് ഗെയ്ലിന്റെയും നായകൻ വിരാട് കോഹ്ലിയുടേയും റോയൽ ചലഞ്ചിനു മറുപടിയില്ലാതെ പേരിൽ സിംഹമുള്ള ഗുജറാത്ത് പരാജയം ഭക്ഷിച്ചു. ഗുജറാത്തിനെ 21 റൺസിനാണ് റോയൽ ചലഞ്ചേഴ്സ് പരാജയപ്പെടുത്തിയത്. ബംഗളൂരുവിന്റെ 213 റൺസിന്റെ റൺമല പിന്തുടർന്ന ഗുജറാത്ത് നിശ്ചിത 20 ഓവറിൽ ഏഴു പേരെ നഷ്ടപ്പെടുത്തി 21 റൺസ് അകലെ വീണു. 44 പന്തിൽ 72 റൺസെടുത്ത ബ്രണ്ടൻ മക്കല്ലം മാത്രമാണ് ഗുജറാത്തിനായി വീറോടെ പൊരുതിയത്. ഓപ്പണർ സ്മിത്തിനെ (1) തുടക്കത്തിലെ നഷ്ടപ്പെട്ട ഗുജറാത്ത് തുടക്കത്തിലെ പതറി. മക്കല്ലം കൂറ്റൻ അടികളുമായി കളംവാണെങ്കിലും നായകൻ റെയ്ന (23), ആരോൺ ഫിഞ്ച് (19) രവീന്ദ്ര ജഡേജ (23) എന്നിവർക്കൊന്നും പിന്തുണ നൽകാനായില്ല. തോൽവി ഉറപ്പായ ഘട്ടത്തിൽ ക്രീസിലെത്തിയ ഇഷാൻ കിഷൻ (16 പന്തിൽ 39) അവസാന ഓവറുകളിൽ തകർത്തടിച്ച് ഗുജറാത്തിന് ജയപ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഒടുവിലെ ഓവറിൽ…
Read Moreബൗണ്ടറി ലൈനിൽ സൂപ്പർമാൻ പ്രകടനവുമായി സഞ്ജു സാംസണ്
ന്യൂഡൽഹി: ഗ്രൗണ്ടിൽ സൂപ്പർമാൻ പ്രകടനവുമായി മലയാളിതാരം സഞ്ജു സാംസണ്. ഐപിഎലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലായിരുന്നു ഡൽഹി ഡെയർ ഡെവിൾസിനായി സഞ്ജുവിന്റെ പ്രകടനം. കോൽക്കത്ത ഇന്നിംഗ്സിൽ ക്രിസ് മോറിസ് എറിഞ്ഞ 19-ാം ഓവറിലെ രണ്ടാം പന്ത് മനീഷ് പാണ്ഡെ ബൗണ്ടറിക്കു പുറത്തേക്കു പറത്തി. പക്ഷേ ലോംഗ് ഓണ്‍ ബൗണ്ടറിയിൽ പറന്നുയർന്നു പന്തു പിടിച്ചെടുത്ത സഞ്ജു കാൽ ബൗണ്ടറിക്കു പുറത്ത് നിലംതൊടുംമുന്പ് പന്ത് ഗ്രൗണ്ടിലേക്ക് തിരിച്ചെറിഞ്ഞു. ആറു റണ്‍ പ്രതീക്ഷിച്ച മനീഷ് പാണ്ഡെയുടെ നേട്ടം രണ്ടു റണ്ണിലൊതുങ്ങി. നായകൻ സഹീർ ഖാനും സഹതാരങ്ങളും ഗ്രൗണ്ട് മുഴുവനായും സഞ്ജുവിന്റെ സൂപ്പർമാൻ പ്രകടനത്തെ കൈയടിയോടെയാണ് ആഘോഷിച്ചത്. കഴിഞ്ഞ ദിവസം ബെൻ സ്റ്റോക്സ് ഐപിഎലിൽ നടത്തിയ പ്രകടനത്തേക്കാൾ മികച്ചത് എന്നാണ് ക്രിക്കറ്റ് ലോകം സഞ്ജുവിന്റെ പ്രകടനത്തെ വിലയിരുത്തുന്നത്. ഓപ്പണറായി ഇറങ്ങി ഡൽഹി ഡെയർ ഡെവിൾസിനായി ടോപ് സ്കോററാകാൻ സഞ്ജുവിനു കഴിഞ്ഞെങ്കിലും വിജയഭാഗ്യം നൈറ്റ്…
Read Moreവോറയുടെ പോരാട്ടം പാഴായി; ഭുവിക്കു മുന്നിൽ പഞ്ചാബ് കീഴടങ്ങി
ഹൈദരാബാദ്: മന്നൻ വോറയുടെ ഒറ്റയാൾ പോരാട്ടം ഫലംകണ്ടില്ല. ഐപിഎലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ കിംഗ്സ് ഇലവൻ പഞ്ചാബിന് തോൽവി. 95 റണ്‍സുമായി വോറ പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമില്ലാതെ പോയതോടെ പഞ്ചാബ് തോറ്റത് അഞ്ചുറണ്‍സിന്. 159 ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 154 റണ്‍സിൽ എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാറിന്റെ പ്രകടനമാണ് പഞ്ചാബിനെ തകർത്തത്. സ്കോർ: സണ്‍റൈസേഴ്സ് ഹൈദരാബാദ്- 159/6(20). കിംഗ്സ് ഇലവൻ പഞ്ചാബ്- 154(19.4). ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്സിന് സ്കോർ 25ൽ ഓപ്പണർ ധവാനെ നഷ്ടമായി. പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെടുന്പോഴും നായകൻ ഡേവിഡ് വാർണർ ഒരറ്റത്തു പിടിച്ചുനിന്നു. നാലാം വിക്കറ്റിൽ നമൻ ഓജയ്ക്കൊപ്പം 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാൻ വാർണർക്കായി. നിശ്ചിത ഓവറിൽ സണ്‍റൈസേഴ്സ് സ്കോർ 159ൽ ഒതുങ്ങിയപ്പോൾ 70 റണ്‍സുമായി വാർണർ പുറത്താകാതെനിന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്സ് ഇലവൻ പഞ്ചാബ്…
Read Moreമുംബൈ മുമ്പന്‍
മുംബൈ: തുടര്‍ച്ചയായ നാലാം ജയത്തോടെ മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തി. കഴിഞ്ഞ വിജയങ്ങളിലെല്ലാം പ്രധാന പങ്കു വഹിച്ച നിധീഷ് റാണയുടെ മറ്റൊരു അര്‍ധസെഞ്ചുറിയാണ് മുംബൈ ജയം അനായാസമാക്കിയത്. മധ്യനിരയില്‍ കെയ്റോണ്‍ പൊളാര്‍ഡും രോഹിത് ശര്‍മയും നിറഞ്ഞു കളിച്ചു. ടോസ് നേടിയ മുംബൈ ഗുജറാത്ത് ലയണ്‍സിനെ ആദ്യം ബാറ്റിംഗിനയച്ചു. 20 ഓവറില്‍ നാലിന് 176 എന്ന ഭേദപ്പെട്ട സ്കോറിലെത്താന്‍ ഗുജറാത്തിനു സാധിച്ചു. എന്നാല്‍, മദംപൊട്ടി നില്ക്കുന്ന മുംബൈ ബാറ്റ്സ്മാന്മാര്ക്ക് നേരേ ചൊവ്വേ ഒന്ന് അറമാദിക്കാനുള്ള സ്കോര്‍ പോലുമില്ലായിരുന്നു എന്നതായിരുന്നു സത്യം. 19.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യം കണ്ടു. മുംബൈക്ക് ആറു വിക്കറ്റിന്റെ ഉജ്വല ജയം. 36 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്സറുമടക്കം 53 റണ്‍സാണ് നിധീഷ് റാണ സ്വന്തമാക്കിയത്. റാണയുടെ രണ്ടാം അര്‍ധസെഞ്ചുറിയാണിത്. മൂന്നു ബൗണ്ടറിയും ഒരു…
Read Moreകോഹ്ലിയെ മറികടന്ന് സ്മിത്ത്
ബംഗളുരു: വിരാട് കോഹ്ലി നയിച്ച ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരേ സ്റ്റീവ് സ്മിത്ത് നയിച്ച പൂന സൂപ്പർ ജയന്റിനു ജയം. ആദ്യം ബാറ്റു ചെയ്ത പൂന ഉയർത്തിയ 162 റണ്‍ ലക്ഷ്യത്തിലേക്കു ബാറ്റുവീശിയ ബാംഗ്ലൂർ 27 റണ്‍സ് അകലെ 134ൽ ബാറ്റിംഗ് അവസാനിപ്പിച്ചു. പൂന ബൗളർമാരുടെ മികച്ച പ്രകടനമാണ് സന്ദർശകരുടെ വിജയം ഉറപ്പിച്ചത്. സൂപ്പർ ജയന്റിനായി ശർദുൾ താക്കൂർ, ബെൻ സ്റ്റോക്സ് എന്നിവർ മൂന്നു വിക്കറ്റ് വീതം നേടി. സ്കോർ: പൂന സൂപ്പർ ജയന്റ്- 161/8(20). ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സ്- 134/9(20). ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് നായകൻ കോഹ്ലി പൂനയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ അത് മുതലാക്കാൻ കഴിയാതിരുന്നതാണ് പൂന വൻ സ്കോർ നേടുന്നതിൽനിന്നു തടഞ്ഞത്. രഹാനെ(30), രാഹുൽ ത്രിപാഠി(31), സ്റ്റീവ് സ്മിത്ത്(27), ധോണി(28), മനോജ് തിവാരി(27) എന്നിങ്ങനെയായിരുന്നു പ്രധാന…
Read Moreപുനെ സൂപ്പർ ജയന്റിനെതിരെ ഗുജറാത്തിന് ജയം
രാജ്കോട്ട്: പുനെ സൂപ്പർ ജയന്റിനെതിരെ ഗുജറാത്ത് വാരിയേഴ്സിന് സൂപ്പർ ജയം. ഏഴു വിക്കറ്റിനാണ് ഗുജറാത്ത് വിജയിച്ചത്. പുനെ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം ഗുജറാത്ത് രണ്ടോവർ ബാക്കിനിൽക്കെ മറികടന്നു. ഓപ്പണർമാരായ ഡെയ്ൻ സ്മിത്തും (47) ബ്രണ്ടൻ മക്കല്ലവും (49) നൽകിയ മികച്ച തുടക്കമാണ് പുനെയുടെ സ്കോർ അനായാസം മറികടക്കാൻ ഗുജറാത്തിനെ സഹായിച്ചത്. ഇരുവരും ഒന്നാം വിക്കറ്റിൽ 94 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെയെത്തിയ റെയ്നയും (35) ആരോൺ ഫിഞ്ചും (33) ഓപ്പണർമാർ സൃഷ്ടിച്ച റൺ പ്രവാഹത്തെ മുറിക്കാതെ വിജയലക്ഷ്യത്തിലെത്തി. ഗുജറാത്ത് ഇന്നിംഗ്സിൽ ദിനേഷ് കാർത്തിക് മാത്രമാണ് (3) പരാജയപ്പെട്ടത്. റെയ്നയും ഫിഞ്ചും പുറത്താകാതെ നിന്നു. നേരത്തെ സ്റ്റീവൻ സ്മിത്ത് (43), രാഹുൽ ത്രിപതി (33), മനോജ് തിവാരി (31) എന്നിവരുടെ പ്രകടനമാണ് പുനെയ്ക്ക് മികച്ച സ്കോർ നൽകിയത്. ബെൻ സ്റ്റോക്കും (25), അങ്കിത് ശർമയും (25) ഭേദപ്പെട്ട പ്രകടനം…
Read More